ത്രെഡ്സ് ആപ്പ് എങ്ങനെ ഡിലീറ്റ് ചെയ്യാം, ഇന്‍സ്റ്റഗ്രാം നഷ്ടമാകുമോ? ഇങ്ങനെ ഡിലീറ്റ് ചെയ്യാം!!
വാഷിംഗ്ടണ്‍: മെറ്റ ഏറെ കൊട്ടിഘോഷിച്ച ലോഞ്ചിംഗായിരുന്നു ത്രെഡ്സിന്റേത്. എന്നാല്‍ തുടക്കത്തിലെ വമ്പന്‍ ഡൗണ്‍ലോഡിംഗിന് ശേഷം അതിന്റെ ആവേശം അണയുന്നതാണ് കണ്ടത്. എന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒരു വശത്ത് വന്‍ തരംഗമായി മുന്നേറുന്നുണ്ട്. എന്നാല്‍ പതിയെ ത്രെഡ്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വലിയൊരു സാന്നിധ്യമായി മാറി വരികയാണ്.
ട്വിറ്ററിന്റെ എതിരാളിയായിട്ടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കം ഇതിനെ വിശേഷിപ്പിക്കുന്നത്. നേരത്തെ ലോഞ്ചിംഗില്ലാത്ത പലതരം ഫീച്ചറുകള്‍ മെറ്റ ഇതില്‍ അവതരിപ്പിച്ചിരുന്നു. പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു ഒരു പ്രധാന ഫീച്ചര്‍. ഇപ്പോഴിതാ ത്രെഡ്സ് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന് കൂടി മെറ്റ അവതരിപ്പിച്ചിരിക്കുകയാണ്.

അടുത്തിടെയാണ് ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ ത്രെഡ്സില്‍ അവതരിപ്പിച്ചത്. ഇത് നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാതെ തന്നെ ഫോണില്‍ നിന്ന് നീക്കം ചെയ്യാനാവും. ഇത്രയും കാലം ത്രെഡ്സ് ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീടൊരിക്കലും അത് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന് നമുക്ക് ലഭിക്കില്ലായിരുന്നു.
കാരണം അത്തരം ഓപ്ഷനേ ത്രെഡ്സ് അവതരിപ്പിച്ചിട്ടില്ലായിരുന്നു. ഇനി ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടി ഡിലീറ്റ് ചെയ്യേണ്ടി വരുമായിരുന്നു. എന്നാല്‍ യൂസര്‍മാരില്‍ നിന്നുള്ള നിരന്തരം ആവശ്യം മെറ്റയുടെ മനസ്സ് മാറ്റിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം ചീഫ് ആദം മൊസേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ത്രെഡ്സിലൂടെയായിരുന്നു മൊസേരി ഡിലീറ്റ് ചെയ്യുന്ന ഓപ്ഷനെ കുറിച്ച് പ്രഖ്യാപിച്ചത്.
മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് സജഷന്‍സ് ചെയ്യുന്നത് ഓഫ് ചെയ്യാന്‍ സാധിക്കുന്ന ഓപ്ഷനാണ് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ഒഴിവാക്കാതെ ത്രെഡ്്സിനെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ ഇനി സാധിക്കുമെന്ന് മൊസേരി പറഞ്ഞു. അതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ആദ്യ സെറ്റിംഗ്സ് എടുക്കുക. അതില്‍ അക്കൗണ്ട് എന്നൊരു ഓപ്ഷനുണ്ടാവും.
അതില്‍ ഡിലീറ്റ് അഥവാ ഡിആക്ടിവേറ്റ് പ്രൊഫൈല്‍ കാണാന്‍ സാധിക്കും. അതില്‍ പ്രൊഫൈല്‍ ഡീആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ഡിലീറ്റ് സെലക്ട് ചെയ്താല്‍ മാത്രം മതി. പ്രൊഫൈല്‍ സ്ഥിരമായി തന്നെ ഡിലീറ്റ് ചെയ്യാം. പ്രൊഫൈല്‍ ഡാറ്റ, നിങ്ങളുടെ മറുപടികള്‍, പോസ്റ്റുകള്‍, മീഡിയ ഫയലുകള്‍ എന്നിവയെല്ലാം ഇതോടെ കാണാതാവും. മുപ്പത് ദിവസത്തിന് ശേഷം ഇത് പൂര്‍ണമായും നീക്കം ചെയ്യപ്പെടും.
പിന്നീട് ഇവ തിരികെ ലഭിക്കില്ല. ത്രെഡ്സ് പ്രൊഫൈലിന് മാത്രമാണ് ഇത് ബാധകമാവുക. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനോ ഡീആക്ടിവേറ്റ് ചെയ്യാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി മുതല്‍ പോസ്റ്റ് സജന്സും ഉണ്ടാവില്ല. ഇത് നീക്കം ചെയ്യാനുള്ള ഓപ്ഷനും മെറ്റ കൊണ്ടുവന്നിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications