ഫോണ്‍ പേ ഉപയോഗിച്ച് എങ്ങനെ ആദായ നികുതി അടയ്ക്കാം? അറിയേണ്ടതെല്ലാം, ഇനി 6 ദിവസം മാത്രം
ആദായ നികുതി സമര്‍പ്പിക്കുക എന്നത് പലര്‍ക്കും ശ്രമകരമായ ജോലിയാണ്. ചിലപ്പോഴെല്ലാം പലരും ആദായ നികുതി അടക്കാന്‍ വിട്ട് പോകുന്നത് ഈ ബുദ്ധിമുട്ട് കൊണ്ട് കൂടിയാണ്. എന്നാല്‍ ഇനി നിങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഒരു ബുദ്ധിമുട്ടേറിയ ജോലിയായിരിക്കില്ല. ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ ആദായ നികുതി അടക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.
ഇത് ആദായ നികുതി അടക്കുന്നവര്‍ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. കാരണം അത്രത്തോളം എളുപ്പത്തില്‍ ഇനി നിങ്ങള്‍ക്ക് ആദായ നികുതി അടക്കാന്‍ ഫോണ്‍ പേ ആപ്പ് വഴി സാധിക്കും. 'ഇന്‍കം ടാക്സ് പേയ്മെന്റ്' എന്നപേരിലാണ് ഫോണ്‍ പേ ആപ്പില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ ഫീച്ചര്‍ ഫോണ്‍ പേ പുറത്തിറക്കിയത്. സെല്‍ഫ് അസസ്മെന്റും മുന്‍കൂര്‍ ടാക്സും അടയ്ക്കാന്‍ ഫോണ്‍ പേ ആപ്പിലൂടെ സാധിക്കും.

വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും ആദായനികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാതെ തന്നെ യുപിഐ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി സെല്‍ഫ് അസസ്മെന്റും മുന്‍കൂര്‍ നികുതിയും അടക്കാം. രണ്ട് പ്രവൃത്തി ദിവസത്തിനകം തുക ടാക്സ് പോര്‍ട്ടലില്‍ ക്രെഡിറ്റ് ആകുകയും ചെയ്യും. പലപ്പോഴും ആദായ നികുതി പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.
ഈ സാഹചര്യത്തില്‍ ഫോണ്‍ പേയിലൂടെ ആദായ നികുതി അടക്കാനുള്ള അവസരം ഏര്‍പ്പെടുത്തുന്നത് നികുതിദായകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ഒരേ സമയം ഒരുപാട് പേര് കയറുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. എങ്ങനെയാണ് ഫോണ്‍ പേ ആപ്പ് വഴി ആദായ നികുതി അടക്കേണ്ടത് എന്ന് നോക്കാം.
പ്ലേ സ്റ്റോറില്‍ നിന്ന് ഫോണ്‍ പേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ശേഷം ആപ്പില്‍ ലോഗിന്‍ ചെയ്യുക. പുതിയ ഫീച്ചര്‍ പ്രകാരം ഫോണ്‍ പേ ആപ്പില്‍ ആദായ നികുതി ഐക്കണ്‍ വന്നിട്ടുണ്ടാകും. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആദായ നികുതി അടക്കേണ്ട പേജിലേക്ക് കടക്കാം. ശേഷം വരുന്ന ടാബില്‍ നിന്ന് അടയ്ക്കേണ്ട നികുതി തരം, മൂല്യനിര്‍ണ്ണയ വര്‍ഷം, പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുക.
ആകെ നികുതി തുക നല്കിയ ശേഷം ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് മോഡ് തിരഞ്ഞെടുക്കാം. അതിന് ശേഷം പണമടക്കാം. നികുതി അടച്ച് ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ തന്നെ നികുതിദായകര്‍ക്ക് അക്നോളജ്മെന്റായി ഒരു യുണീക്ക് ട്രാന്സാക്ഷന് റഫറന്‍സ് നമ്പര്‍ ലഭിക്കുന്നതാണ്. നികുതി അടച്ചതിന്റെ ചലാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിലും ലഭ്യമാകും.
ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് 45 ദിവസത്തെ പലിശ രഹിത കാലയളവും അവരുടെ ബാങ്കിനെ ആശ്രയിച്ച് നികുതി പേയ്മെന്റുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. 2023-24 വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമയപരിധി ജൂലൈ 31 ആണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications