വാട്സ്ആപ്പിലെ ഒരേ അക്കൗണ്ട് രണ്ട് ഫോണില്‍ ഉപയോഗിക്കാനാവുമോ? ഇങ്ങനെ ചെയ്താല്‍ മാത്രം മതി
ന്യൂഡല്‍ഹി: വാട്സ്ആപ്പ് നമുക്ക് ഒഴിവാക്കാനാത്ത ഒരു കാര്യമാണ് ഇന്ന്. കാരണം ചാറ്റുകളും, ഫോണ്‍ വിളികളുമെല്ലാം ഇതിലൂടെ നടത്തുന്ന നിരവധി പേരുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്യുന്നതും ഈ അക്കൗണ്ട് വഴിയായിരിക്കും. എന്നാല്‍ രണ്ട് ഫോണുള്ളവര് എന്ത് ചെയ്യും. ഇവര്‍ക്ക് രണ്ട് വാട്സ്ആപ്പ് എടുക്കു ഒരല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.
പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് ഡിവൈസുകളാണെങ്കില്‍ ഈ ബുദ്ധിമുട്ട് വര്‍ധിക്കും. ഐഫോണുകളാണെങ്കിലും പ്രശ്നമാണ്. എപ്പോഴും നമ്മള് ചിന്തിക്കുക വാട്സ്ആപ്പിലെ ഒരേ അക്കൗണ്ട് ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ? അതിനെല്ലാം ഇപ്പോള്‍ മാര്‍ഗങ്ങളുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.

അതേസമയം വാട്സ്ആപ്പിന്റെ ഒരേ അക്കൗണ്ട് തന്നെ ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കുക ഇപ്പോള്‍ എളുപ്പമേറിയ കാര്യമാണ്. വാട്സ്ആപ്പിലെ ഓപ്ഷനുകളില്‍ ലിങ്ക് ആസ് എ കമ്പാനിയന് ഡിവൈസ് എന്നൊരു ഫീച്ചര്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതിലൂടെ ഒരേ അക്കൗണ്ടുകള്‍ രണ്ടിടത്തായി ഉപയോഗിക്കാന്‍ സാധിക്കും. ഫോണില്‍ മിറര്‍ ഓപ്ഷനുണ്ടാവും.
അത് ആന്‍ഡ്രോയിഡ് ഫോണുകളിലോ ഐഫോണുകളിലോ ലഭ്യമാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് നിങ്ങള്‍ക്ക് അതിന് മുമ്പ് വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുമാവും. ഇതെല്ലാം വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് ചെയ്യാവുന്നതാണ്. ആദ്യം വാട്സാപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലൗഡ് ചെയ്ത ശേഷം തുറക്കുക. തുടര്‍ന്ന് അഗ്രീ ക്ലിക്ക് ചെയ്ത ശേഷം കണ്ടിന്യൂ നല്‍കുക. മൂന്ന് കുത്തുകളുള്ള മെനുവിനായി നോക്കുക. വലത് ഭാഗത്തായി അത് കാണാം.
വാട്സആപ്പ് നിങ്ങള്‍ക്ക് ക്യൂആര്‍ കോഡ് നല്‍കാറുണ്ട്. അതുപയോഗിച്ച് സ്കാന്‍ ചെയ്യുക. അത് നിങ്ങളുടെ കൈയ്യിലുള്ള പ്രൈമറി ഡിവൈസ് വെച്ചാണ് സ്കാന്‍ ചെയ്യേണ്ടത്. അതിനായി സെറ്റിംഗ്സില് പോയി ലിങ്ക്ഡി ഡിവൈസ് എടുക്കുക. അതില്‍ ലിങ്ക് എ ഡിവൈസ് നല്‍കുക. ഇതിലൂടെ എളുപ്പത്തില്‍ നിങ്ങളുടെ ഫോണില്‍ രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള അവസരം വന്ന് ചേരും.
ഈ രീതി ഉപയോഗിച്ച് ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍ പിന്നെയെല്ലാ കാര്യങ്ങളും എളുപ്പമാണ്. നിങ്ങളുടെ അക്കൗണ്ടുകളിലേക്കും, സെക്കന്‍ഡറി ഡിവൈസുകളിലേക്കും എല്ലാം എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ പ്രൈമറി ഡിവൈസ് ഓഫ് ചെയ്ത് കഴിഞ്ഞാലും പ്രശ്നങ്ങളൊന്നും സെക്കന്‍ഡറി ഡിവൈസിനുണ്ടാവില്ല.
ഈ ഡിവൈസ് ഉപയോഗിക്കുന്നത് തുടരാന്‍ സാധിക്കും. പക്ഷേ പ്രൈമറി ഡിവൈസ് ലോഗൗട്ട് ചെയ്താല്‍ പ്രശ്നമാണ്. അതേസമയം തന്നെ സെക്കന്‍ഡറി ഡിവൈസില്‍ നിന്നും ലോഗൗട്ടാവും. ഒന്നിലധികം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്സ്ആപ്പിന്റെ ഈ ഓപ്ഷന് കൂടുതല്‍ ചെയ്യുമെന്ന് ഉറപ്പാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications