ട്വിറ്റിന് ബദലാവാന്‍ ത്രെഡ്‌സ്; ലോഞ്ച് ചെയ്ത് ഇന്‍സ്റ്റഗ്രാം, മസ്‌കിനുള്ള വെല്ലുവിളികള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: മെറ്റയുടെ ട്വിറ്റര്‍ ബദല്‍ ത്രെഡ്‌സ് പുറത്തിറക്കി. ഇന്‍സ്റ്റഗ്രാമുമായി സാമ്യമുള്ളതാണ് ഈ ആപ്പ്. ഇന്‍സ്റ്റഗ്രാം തന്നെയാണ് ത്രെഡ്‌സിന്റെ ലോഞ്ചിംഗ് നടത്തിയത്. ട്വിറ്ററിന്റെ മാര്‍ക്കറ്റ് സ്‌പേസിലേക്കാണ് ത്രെഡ്‌സിന്റെയും വരവ്. കടുത്ത വെല്ലുവിളി തന്നെ ത്രെഡ്‌സില്‍ നിന്ന് മെറ്റയ്ക്ക് നേരിടേണ്ടി വരും. ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും മികച്ച കാര്യങ്ങള്‍ ചേര്‍ത്ത് പുതിയൊരു എക്‌സിപീരിയന്‍സ് യൂസര്‍മാര്‍ക്ക് നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഇത്തരമൊരു സൗഹൃദ കൂട്ടായ്മയാണ് ലോകത്തിന് ആവശ്യമെന്നും മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. അതേസമയം ത്രെഡ്‌സ് ആപ്പ് ആന്‍ഡ്രോയിഡിലും, ആപ്പിള്‍ ഐഒഎസ്സിലും ലഭ്യമാകും. ഇന്ത്യ അടക്കമുള്ള നൂറില്‍ അധികം രാജ്യങ്ങളിലാണ് ഇവ ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക.മാസ്റ്റോഡോണ്‍, അടക്കമുള്ള ആപ്പുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആക്ടിവിറ്റിപബ്ബും ത്രെഡ്‌സില്‍ സപ്പോര്‍ട്ട് ചെയ്‌തേക്കും. ഇന്‍സ്റ്റഗ്രാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ആക്ടിവിറ്റി പബ്ബ് സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലേക്ക് ത്രെഡ്‌സിനെ മാറ്റുമെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചിട്ടുണ്ട്. അതേസമയം ഇവ ലഭ്യമാകുമെങ്കില്‍, മറ്റ് ആപ്പുകളും ഇതോടൊപ്പം ത്രെഡ്‌സ് യൂസര്‍മാര്‍ക്ക് ലഭിക്കും. വേര്‍ഡ് പ്രസ്സും, മാസ്റ്റഡോണുമെല്ലാം വൈകാതെ എത്തും. മെറ്റയുടെ എതിരാളികളെ വെല്ലുവിളിച്ച് കൊണ്ട് അവര്‍ പുറത്തിറങ്ങുന്ന ആദ്യ ആപ്പാണിത്. ഇന്‍സ്റ്റഗ്രാമിന് പുറത്തുള്ള വലിയൊരു സമൂഹവുമായി സംവദിക്കാന്‍ ത്രെഡ്‌സ് വഴിയൊരുക്കും.
ത്രെഡ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്കും അതുപോലെ മറ്റ് ആപ്പുകള്‍ ഉപയോഗിച്ചും ത്രെഡ്‌സില്‍ ചാറ്റുകള്‍ക്ക് തുടക്കമിടാന്‍ സാധിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മെറ്റ അറിയിച്ചു. തീര്‍ത്തും സുതാര്യമായതും, സൗഹൃദപരവുമായ ഒരു സംഭാഷണ ഇടം എന്നാണ് ത്രെഡ്‌സിനെ സക്കര്‍ബര്‍ഗ് വിശേഷിപ്പിക്കുന്നത്. അതേസമയം യൂസര്‍മാര്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ട്വിറ്ററിന് ത്രെഡ്‌സിന്റെ വരവ് കനത്ത വെല്ലുവിളിയാവും. യൂസര്‍മാരുടെ ട്വീറ്റുകളോ, പ്രൊഫൈലുകളോ, കമന്റുകളോ പരിശോധിക്കാന്‍ ലോഗിന്‍ ചെയ്യാതെ ട്വിറ്ററില്‍ സാധിക്കില്ല. ഈ തീരുമാനവും വലിയ തിരിച്ചടിയായിരുന്നു.
ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിക്കുന്നത് ബിള്‍ഡ് ഇന്‍ യൂസര്‍ ബേസ് ത്രെഡ്‌സിന് ലഭിക്കും. കൂടുതല്‍ പരസ്യത്തിനുള്ള സാധ്യതയും തുറന്നിടും. ഇത് പരസ്യത്തിനുള്ള കൂടുതല്‍ വരുമാനം ട്വിറ്ററില്‍ നിന്ന് ഇല്ലാതാക്കും. അവിടെയാണ് ഇലോണ്‍ മസ്‌ക് വെല്ലുവിളി നേരിടാന്‍ പോകുന്നത്. ഇന്‍സ്റ്റഗ്രാമിലെ അതേ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഒരേ അക്കൗണ്ടുകള്‍ തന്നെ ഫോളോ ചെയ്യാനും സാധിക്കും. ഇത് ത്രെഡ്‌സ് ഉപയോഗിക്കുന്നത് യൂസര്‍ ഫ്രണ്ട്‌ലിയായി മാറ്റും. ഇന്‍സ്റ്റഗ്രാമിന്റെ മാസത്തില്‍ രണ്ട് ബില്യണ്‍ ആക്ടീവ് യൂസേഴ്‌സ് എന്ന നേട്ടവും ത്രെഡ്‌സിന് ലഭിക്കും.












Click it and Unblock the Notifications