Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 14 വേണോ അതോ പിക്‌സല്‍ 7എയോ, ഓഫറുകളുടെ അവസാന ദിനം, മെഗാ ഡിസ്‌കൗണ്ട് വിട്ടുകളയരുത്

ഓഫറുകളുടെ പെരുമഴയാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍. ഇന്ന് ആ ഡിസ്‌കൗണ്ടുകളെല്ലാം അവസാനിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദസറ സെയില്‍ ഇന്ന് അവസാനിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഫോണുകളെല്ലാം ഇന്ന് ഡിസ്‌കൗണ്ടില്‍ ലഭിക്കും. മറക്കാതെ വാങ്ങുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട കാര്യം. ആപ്പിളിന്റെ ഐഫോണും, ഗൂഗിളിന്റെ പിക്‌സലുമെല്ലാം ഈ ഓഫറിലുണ്ട്.

ലക്ഷ്വറി ഓപ്ഷനായ ഓപ്പോയുടെ ഫൈന്‍ഡ് എന്‍ ത്രീയ്ക്ക് മികച്ച ഓഫര്‍ സെയിലിലുണ്ട്. ഓപ്പോ എ79 5ജി ഇപ്പോള്‍ 19999 രൂപയ്ക്ക് ലഭിക്കും. അതുപോലെ ഫൈന്‍ഡ് എന്‍ത്രീ ഫ്‌ളിപ്പിന് 82999 രൂപയ്ക്ക് ലഭിക്കും. ക്യാഷ്ബാക്കും മറ്റ് ഓഫറുകളും ചേര്‍ത്താണിത്. ഓപ്പോയുടെ തന്നെ റെനോ 10 5ജി ഡിസ്‌കൗണ്ടുകള്‍ ചേര്‍ത്ത് 29999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.

iphone-14-google-pixel

ആപ്പിളിന്റെ കിടിലന്‍ ഓഫറും ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. ആപ്പിളിന്റെ ഐഫോണ്‍ പതിനാല് സീരീസിനാണ് ഇപ്പോള്‍ മെഗാ ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. വാനില മോഡല്‍ പ്രീമിയം ഫോണ്‍ ഇപ്പോള്‍ 53999 രൂപയ്ക്ക് ലഭിക്കും. ഓഫറുകളും, ക്യാഷ്ബാക്കും ചേര്‍ത്താണ് ഈ പ്രീമിയം ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കുക. എന്തുകൊണ്ടും പവര്‍ഫുള്‍ പെര്‍ഫോമന്‍സിന് ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

അതേസമയം ഇത്രയും പണമില്ലെന്ന് കരുതി നിരാശപ്പെടേണ്ട. ഗൂഗിളിന്റെ പിക്‌സല്‍ 7 എയും മികച്ച ഓഫര്‍ നല്‍കുന്നുണ്ട്. ഈ കിടിലന്‍ ഫോണ്‍ വെറും 31499 രൂപയ്ക്ക് ലഭിക്കും. ബാങ്ക് ഓഫറുകള്‍ എല്ലാം ചേര്‍ത്താണ് ഈ മിഡ് റേഞ്ച് ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കുക.പ്രീമിയം ഫോണുകളല്ല ബജറ്റ് ഫോണുകളാണ് നിങ്ങള്‍ നോക്കുന്നതെങ്കിലും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓപ്ഷനുകളുണ്ട്. ഷവോമിയുടെ 12 പ്രൊ 5ജി നിങ്ങള്‍ക്ക് 13999 രൂപയ്ക്ക് സ്വന്തമാക്കാം. ക്യാഷ്ബാക്കും ഓഫറുകളും ചേര്‍ത്താണ് ഈ തുകയ്ക്ക് ലഭ്യമാവുക.

റെഡ്മി നോട്ട് 12 പ്രൊയും നിങ്ങളെ ഓഫറില്‍ കാത്തിരിക്കുന്നുണ്ട്. 17999 രൂപയ്ക്ക് ഇവ വാങ്ങാം. ഇത് എല്ലാ ഓഫറും ചേര്‍ത്താണ്. ഷവോമിയുടെ ടോപ് എന്‍ഡ് മോഡലായ റെഡ്മി നോട്ട് 12 പ്രൊ പ്ലസിനും ഡിസ്‌കൗണ്ടുകളുണ്ട്. 24999 രൂപയ്ക്കാണ് ഈ ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവുക. ബാങ്ക് ക്യാഷ്ബാക്കുകള്‍ എല്ലാം ചേര്‍ത്താണിത്. പ്രീമിയം ഫോണായ ഷവോമി 12 പ്രൊ 37999 രൂപയ്ക്ക് ലഭ്യമാണ്. ബജറ്റ് ഫോണായ റെഡ്മി പന്ത്രണ്ട് 8499 രൂപയ്ക്കും ലഭിക്കും.

മോട്ടോറോളയ്ക്കും ഓഫറുകള്‍ ധാരാളമുണ്ട്. പ്രീമിയം-മിഡ് റേജ് ഫോമായ മോട്ടോറോള എഡ്ജ് 40 26000 രൂപയില്‍ താഴെ മാത്രം നല്‍കിയാല്‍ വാങ്ങാം. മോട്ടോ ജി84 18249 രൂപയ്ക്ക് ലഭിക്കും. മോട്ടോറോള ജി54 അതുപോലെ 14749 രൂപയ്ക്കും ലഭിക്കും. റിയല്‍മിയുടെ 11 പ്രൊ 20999 രൂപ മാത്രം നല്‍കിയാല്‍ വാങ്ങാം. കിടിലന്‍ ഓഫറാണിത്. റിയല്‍മി 11 പ്രൊ പ്ലസ് 24999 രൂപയ്ക്കും വാങ്ങാം. നത്തിംഗ് ഫോണിന്റെ 512 ജിബി മോഡല്‍ 38999 രൂപയ്ക്കും പോകോയുടെ എഫ്5 23999 രൂപയ്ക്കും. പോക്കോ എക്‌സ്5 17499 രൂപയ്ക്കും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+