ഐഫോണ്‍ 14 ഒന്ന് വാങ്ങിയാലോ? കൈ പൊള്ളില്ല മക്കളേ, ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ വിലയ്ക്ക് കിട്ടും
ആപ്പിളിന്റെ ഐഫോണാണ് വാങ്ങാന്‍ പോലും പറ്റില്ല. ഒടുക്കത്തെ വിലയാണ്. ഇങ്ങനെ ചിന്തിക്കാത്ത ആരുമുണ്ടാവില്ല. ഐഫോണ്‍ പതിനഞ്ചിന്റെ അത്രയും ഉയര്‍ന്നതായിരുന്നു. ഒന്നര ലക്ഷം കൊടുത്ത് ആരെങ്കിലും ഐഫോണ്‍ വാങ്ങുമോ എന്ന് വരെ ചോദിച്ചവരുണ്ട്. എന്നാല്‍ ഐഫോണ്‍ പതിനഞ്ച് സീരീസ് തന്നെ വാങ്ങണമെന്നുണ്ടോ? ഐഫോണിന് നിരവധി മോഡലുകളുണ്ട്. എന്തുകൊണ്ട് ഐഫോണ്‍ പതിനാല് വാങ്ങി കൂടാ.
പതിനഞ്ചില്‍ കിട്ടുന്ന ഒരുവിധ എല്ലാ ഓപ്ഷനും പതിനാലില്‍ ഉണ്ട്. ഇപ്പോഴിതാ കിടിലന്‍ ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ടും രംഗത്തുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ ആപ്പിള്‍ ഫോണുകളിലൊന്നാണ് ഐഫോണ്‍ പതിനാല്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു ഐഫോണ്‍ പതിനാല് നടത്തിയത്. ലോഞ്ച് ചെയ്തപ്പോള്‍ കാര്യമായ ജനശ്രദ്ധ ഈ ഫോണിന് ലഭിച്ചിരുന്നില്ല.

കാരണം ഐഫോണ്‍ പതിമൂന്നുമായിട്ടുള്ള സമാനതകളായിരുന്നു. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലെ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ വന്നതോടെ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. നിരവധി ഐഫോണ്‍ പ്രേമികളാണ് പതിനാല് വാങ്ങിയത്. ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു പതിനാല് ലഭ്യമായിരുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് അവസാനിച്ചുവെങ്കിലും ഇപ്പോഴും ഡിസ്‌കൗണ്ടുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
നിലവില്‍ 24999 രൂപയ്ക്ക് ഐഫോണ്‍ പതിനാല് വാങ്ങാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ട് സമ്മാനിച്ചിരിക്കുന്നത്.36000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനാലിന് നല്‍കുന്നത്. ഈ തുകയ്ക്ക് ഇതിനോളം മികച്ച ഫോണ്‍ മറ്റൊന്നില്ലെന്ന് നിസംശയം പറയാം. കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ഐഫോണ്‍ പതിനാല് പുറത്തിറക്കിയത്. ഇതിനൊപ്പം ഐഫോണ്‍ പതിനാല് പ്രൊയും പുറത്തിറക്കിയിരുന്നു.
എന്നാല്‍ വില കുറച്ച് അധികമായിരുന്നു. 79900 രൂപയായിരുന്നു ഇതിന്റെ വില. ഈ തുകയ്ക്ക് പതിനാല് വാങ്ങാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് അധികം ജനപ്രീതിയും ഇവ നേടിയിട്ടില്ലായിരുന്നു. ഐഫോണ്‍ പതിനഞ്ച് ആപ്പിള്‍ പുറത്തിറക്കിയപ്പോള്‍ പതിനായിരം രൂപയോളം വില കുറച്ചിരുന്നു പതിനാലിന്. നിലവില്‍ ഡിസ്‌കൗണ്ട് ഒന്നുമില്ലാതെ 60999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങാം. ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറിനേക്കാള്‍ 8901 രൂപ കുറവാണിത്.
എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, വണ്‍ കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് യൂസര്‍മാര്‍ക്ക് ഇഎംഐയിലാണ് ഐഫോണ്‍ പതിനാല് എടുക്കുന്നതെങ്കില്‍ 1500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതിലൂടെ 59499 രൂപയായി വില കുറയും. അതിന് പുറമേ 34500 രൂപ വരെ എക്‌സ്‌ചേഞ്ച് പ്രൈസും നല്‍കുന്നുണ്ട്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ ഐഫോണ്‍ പതിനാല് 24999 രൂപയ്ക്ക് വാങ്ങാം. എല്ലാ ഡിസ്‌കൗണ്ടുകളും ചേര്‍ത്താണിത്.












Click it and Unblock the Notifications