ഒന്നും നോക്കേണ്ട, കണ്ണും പൂട്ടി വാങ്ങാം ഐഫോണ്‍ 15, വില കേട്ടാല്‍ ആരുമൊന്നും ഞെട്ടും
ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. പ്രത്യേകിച്ച് ഐഫോണ്‍ പതിനഞ്ച്. ഫ്‌ളാഗ്ഷിപ്പ് പെര്‍ഫോമന്‍സിന് ആപ്പിള്‍ തന്നെ വേണമെന്ന് ടെക് പ്രേമികള്‍ക്ക് അറിയാം. ഐഫോണ്‍ പതിനഞ്ചിനും, 15 പ്രൊയ്ക്കും വലിയ പ്രതികരണമാണ് ഈ വര്‍ഷം വിപണിയില്‍ നിന്ന് ലഭിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു പതിനഞ്ച് സീരീസിന് നടന്നത്.
ലോഞ്ച് ചെയ്തപ്പോള്‍ സകല സ്മാര്‍ട്ട്‌ഫോണുകളെയും ഇവ വില്‍പ്പനയില്‍ മറികടന്നിരുന്നു. എന്നാല്‍ വില അധികമായി എന്ന് കരുതി വാങ്ങാന്‍ മടിച്ചുനില്‍ക്കുന്ന ഐഫോണ്‍ പ്രേമികളുണ്ടെങ്കില്‍ ഇത് ഏറ്റവും നല്ല അവസരമാണ്.ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലുമെല്ലാം ലഭ്യമാവുക. ഐഫോണ്‍ പതിനാലിനെ അപേക്ഷിച്ച് മാറ്റങ്ങളുമായിട്ടാണ് ആപ്പിള്‍ 15 പുറത്തിറങ്ങിയത്.

ഗംഭീരമായ 48 മെഗാപിക്‌സല്‍ ക്യാമറയും, ഡൈനാമിക് ഐലന്‍ഡും തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകര്‍ഷണം. ഐഫോണ്‍ പതിനഞ്ചാണ് ഈ സീരീസില്‍ ആരാധകരെ ഒരുപാട് സ്വന്തമാക്കിയത്. ആമസോണിലാണ് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് ഏറ്റവും വിലക്കുറവില്‍ ലഭിക്കുക. 128 ജിബി മോഡലുകള്‍ക്ക് അഞ്ച് ശതമാനമാണ് ഡിസ്‌കൗണ്ട്. 75900 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം. എക്‌സ്‌ചേഞ്ച് ഓഫര്‍ വേറെയുമുണ്ട്.
34500 രൂപ വരെയാണ് ഡിസ്‌കൗണ്ട്. ഇതോടെ 41400 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാനും നിങ്ങള്‍ക്ക് സാധിക്കും.ആമസോണ്‍ മാത്രമല്ല ഫ്‌ളിപ്പ്കാര്‍ട്ടും ഓഫറുകള്‍ നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 37500 രൂപ വരെ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ മൂവായിരം രൂപ വരെ കൂടുതലായും ലബിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ആണെങ്കില്‍ അയ്യായിരം രൂപ വേറെയും ഡിസ്‌കൗണ്ട് ലഭിക്കും.
നോണ്‍ ഇഎംഐ ഡിസ്‌കൗണ്ടായി 5000 രൂപ വേറെയും ലഭിക്കും. ഇതെല്ലാം ചേരുന്നതോടെ വില 40000 രൂപയ്ക്ക് താഴെയെത്തും. ഇതിലും കുറഞ്ഞ വിലയ്ക്ക് ഐഫോണിന്റെ ഏറ്റവും കുറഞ്ഞ മോഡല്‍ ലഭ്യമാവില്ല. ഗംഭീരമായ പെര്‍ഫോമന്‍സ് തന്നെയാണ് ഐഫോണ്‍ പതിനഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഐഫോണ്‍ പതിനഞ്ചിന് 8000 രൂപ ഇനിയും കുറയും. ഇന്‍വെന്റ് സ്റ്റോറില്‍ മൂവായിരം രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും, അയ്യായിരം രൂപ ക്യാഷ് ബാക്കുമുണ്ട്. ഇവര്‍ ആപ്പിളിന്റെ അംഗീകൃത വില്‍പ്പനക്കാരാണ്. ഈ ഡിസ്‌കൗണ്ട് കിഴിച്ചാല്‍ 79900 രൂപയുടെ ഫോണ്‍ 71900 രൂപയ്ക്ക് ഇന്‍വെന്റ് സ്റ്റോറില്‍ നിന്ന് വാങ്ങാം.
6.1 ഇഞ്ച് റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. അതിനൊപ്പം തന്നെ ട്രിപ്പിള്‍ ക്യാമറയും ഈ ഫോണിനുണ്ട്. 48 മെഗാപിക്‌സലിന് പുറമേ പന്ത്രണ്ട് എംപി ക്യാമറ മൊഡ്യൂള്‍ വേറെയുമുണ്ട്. 12 എംപി ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. അതിശക്തമായ എ16 ബയോണിക് ചിപ്പാണ് ഐഫോണ്‍ പതിനഞ്ചിനുള്ളത്.












Click it and Unblock the Notifications