ഐഫോണ്‍ 15 ഇങ്ങനെയാണോ ചാര്‍ജ് ചെയ്യുന്നത്? 1 ലക്ഷം പോയത് തന്നെ, കത്തിക്കരിഞ്ഞ് പോകും
ഐഫോണ്‍ പതിനഞ്ച് നല്ല വിലയേറിയ ഫോണാണ്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പറയുന്നത് മറ്റാരുമല്ല ആപ്പിള്‍ തന്നെയാണ്. ചാര്‍ജ് ചെയ്യുമ്പോഴാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്ന് ആപ്പിള്‍ പറയുന്നു. യുഎസ്ബി സി പോര്‍ട്ട് തന്നെയാണ് ഐഫോണ്‍ പതിനഞ്ച് സീരീസിലും ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ ഒരു യൂസര്‍ ഐഫോണ്‍ 15 പ്രൊ മാക്‌സ് രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിറ്റേന്ന് ആ യൂസര്‍ നോക്കുമ്പോള്‍ യുഎസ്പി സി പോര്‍ട്ട് കുടുങ്ങി കിടക്കുന്നതാണ് കണ്ടത്. ഈ യൂസര്‍ക്ക് ആപ്പിള്‍ കെയര്‍ പ്ലെസിന്റെ ഗ്യാരന്റി ഇല്ലായിരുന്നു. ഇതോടെ വന്‍ തുക തന്നെ ഈ ഫോണിന്റെ ചാര്‍ജര്‍ നന്നാക്കാനായി ചെലവിടേണ്ടി വരും.

അതേസമയം ഈ യൂസര്‍ തനിക്ക് നേരിട്ട പ്രശ്‌നങ്ങളും, എന്താണ് ആ പ്രശ്‌നമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടതാണ് പ്രശ്‌നമായി മാറിയതെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ ഇത് ഡിസ്‌കണക്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ ഇയാള്‍ക്ക് അതിന് സാധിച്ചില്ല. കാരണം അപ്പോഴേക്കും ഫോണ്‍ ചുട്ടുപ്പൊള്ളുന്ന ചൂടിലായിരുന്നു.
ഫോണ്‍ തൊട്ടപ്പോഴേക്കും ഇയാളുടെ വിരലുകള്‍ക്ക് പൊള്ളലേറ്റു. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത്, ചാര്‍ജറിന്റെ കേബിള്‍ സി പോര്‍ട്ടില്‍ ഉടക്കി നില്‍ക്കുകയായിരുന്നില്ല. ചൂടുകൊണ്ട് ഉരുകി ഫോണിന്റെ സ്ലോട്ടുമായി ചേര്‍ന്ന് പോയതാണ്. അതേസമയം ഇത് എങ്ങനെ പണി തന്നുവെന്ന് പറഞ്ഞ് തരാം.
ഇവിലെ പ്രശ്‌നക്കാരനായത് വളരെ നിലവാരമില്ലാത്ത ചാര്‍ജര്‍ ഉപയോഗിച്ചതായിരിക്കും. തേര്‍ഡ് പാര്‍ട്ടി ചാര്‍ജറുകളും കേബിളുകളും ഉപയോഗിക്കരുതെന്ന് ആപ്പിള്‍ കര്‍ശനമായി നിര്‍ദേശിക്കാറുണ്ട്. ഐഫോണ്‍ പതിനഞ്ചിനൊപ്പം യുഎസ്ബി സി ചാര്‍ജറും ലഭിക്കാറുണ്ട്. ഇത് തന്നെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ സി ചാര്‍ജര്‍ മൊത്തം കണ്‍ഫ്യൂഷനുണ്ടാക്കുന്നതാണ്.
ആളുകള്‍ക്ക് ഏത് കേബിളാണ് സുരക്ഷിതം എന്ന് മാത്രം മനസ്സിലായിട്ടില്ല. ഏറ്റവും നല്ല ബ്രാന്‍ഡുകളുടെയോ അതല്ലെങ്കില്‍ സര്‍ട്ടിഫൈ ചെയ്തതോ ആയ കേബിളുകള്‍ മാത്രം ഉപയോഗിക്കുക. ഇല്ലെങ്കില്‍ ഫോണ്‍ കത്തിക്കരിഞ്ഞ് പോകും. ഒരു ലക്ഷത്തില്‍ അധികം വില വരുന്ന ഫോണ്‍ നല്ല രീതിയില്‍ ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
അതേസമയം നിങ്ങള്‍ മറ്റുള്ള ബ്രാന്‍ഡുകളുടെ ചാര്‍ജറാണ് ഉപയോഗിക്കുന്നതെന്ന് കരുതുക. കേബിളിന്റെ പവര്‍ റേറ്റിംഗ് ഒറിജിനല്‍ ഫോണിന് സപ്പോര്‍ട്ട് ചെയ്യുന്നതില്‍ താഴെയായിരിക്കണം. അതുപോലെ തേര്‍ഡ് പാര്‍ട്ടികളില്‍ നിന്നുള്ള തീരെ നിലവാരമില്ലാത്ത കേബിളുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിര്‍ബന്ധമായും രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ കുത്തിയിടരുത്. ഇത് ഫോണിന് ഓവര്‍ഹീറ്റുണ്ടാകാന്‍ കാരണമാകും. ചാര്‍ജ് നിര്‍ത്താതെ പ്രവഹിക്കുന്നത് ഏത് ഫോണിനും പ്രശ്‌നങ്ങളുണ്ടാക്കും. നിങ്ങളുടെ ഫോണ്‍ കിടക്കയിലോ മറ്റേതെങ്കിലും മൃദുവായോ മെറ്റീരിയലിന്റെ മുകളിലോ വെക്കാതിരിക്കാന്‍ ശ്രമിക്കുക.












Click it and Unblock the Notifications