ഐഫോണ്‍ 15 പ്രൊ ഉടന്‍ വാങ്ങേണ്ട, ഐഫോണ്‍ 14ന് വന്‍ വിലക്കുറവ്, ഡിസ്‌കൗണ്ടുമായി ആപ്പിള്‍
ഗൂഗിള്‍ പിക്‌സലും, സാംസങ്ങും തുടര്‍ച്ചയായി കൊണ്ടുവരുന്ന ചലഞ്ചിനെ നേരിടാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഐഫോണ്‍ 15 പ്രൊ മാക്‌സ് സീരീസുകള്‍ വിപണിയിലെത്തിയെങ്കിലും, വന്‍ വിലകുറവ് മറ്റ് മോഡലുകള്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. വരാനിരിക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സാണ് വമ്പന്‍ ഓഫറുകള്‍ ലഭിക്കുക. ആപ്പിള്‍ ഐഫോണിന്റെ 14 മോഡലുകള്‍ ഇതുവരെ കിട്ടാത്ത ഓഫറുകളാണ് നല്‍കുന്നത്.
ഓഫറുകളുടെ പെരുമഴയെന്ന് വേണമെങ്കില്‍ പറയാം. ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ചിന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ആപ്പിള്‍ 14 ലഭിക്കുക. ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ നേരത്തെ പുറത്തിറക്കുന്നത് ആപ്പിള്‍ അവസാനിപ്പിച്ചിരുന്നു. ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പുകളിലെ രാജാവായിരുന്നു 14 പ്രൊ. കഴിഞ്ഞ വര്‍ഷമാണ് ഇത് പുറത്തിറക്കിയത്. അതിവേഗമാണ് ഇത് ആപ്പിള്‍ നിര്‍ത്തലാക്കിയത്. 15 പ്രൊ പുറത്തിറങ്ങിയതോടെയാണ് ആപ്പിള്‍ ഈ തീരുമാനമെടുത്തത്.

മൂന്ന് ലെന്‍സ് ക്യാമറ സെറ്റപ്പ് 14 പ്രൊയ്ക്കുണ്ട്. സ്റ്റീല്‍ ബോഡിയുമാണ് ഇതിനുള്ളത്. ആപ്പിള്‍ 15 സീരീസുമായി എന്തുകൊണ്ടും മുട്ടി നില്‍ക്കാന്‍ പറ്റിയ ഫോണാണിത്. ചിപ്‌സെറ്റ് പോലും ഇരുഫോണുകളും ഒന്നാണ്. ഡൈനാമിക ഐലന്‍ഡും, 48 എംപി ക്യാമറ സെറ്റപ്പുമായി ആപ്പിള്‍ പുറത്തിറക്കിയ ആദ്യ ഫോണാണ് 14 പ്രൊ. വന്‍ ഡിമാന്‍ഡായിരുന്നു ഇത് പുറത്തിറങ്ങിയത് മുതല്‍. ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും ബെസ്റ്റ് സെല്ലര്‍ കൂടിയാണിത്. അത്രയ്ക്കും കരുത്തുറ്റ ഫോണ്‍ കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാനുള്ള അവസരമാണിത്.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഭാഗമായി 76805 രൂപയ്ക്കാണ് ഐഫോണ്‍ 14 പ്രൊ നല്‍കുന്നത്. 43095 രൂപയാണ് ഡിസ്‌കൗണ്ട് ഉള്ളത്. ആപ്പിള്‍ ഐഫോണിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 79900 രൂപയാണ് ഇന്ത്യയില്‍ വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും വില കുറവില്‍ 14 പ്ലസ് വാങ്ങാനുള്ള സുവര്‍ണാവസരം കൂടിയാണ് ആപ്പിള്‍ നല്‍കുന്നത്. 1,29900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ ലോഞ്ച് ചെയ്തത്.
128 ജിബി മോഡല്‍ 1,19999 രൂപയ്ക്കാണ് ലഭിക്കുക. ഫ്‌ളിപ്പ്കാര്‍ട്ടിലെ വിലയാണിത്. ഇതിന് 9901 രൂപയുടെ ഓഫറുമുണ്ട്. 5995 രൂപയുടെ ക്യാഷ്ബാക്കും ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡിലൂടെ ലഭിക്കും. ഇതിന് പുറമേ 37100 രൂപ വരെ എക്‌സ്‌ചേഞ്ച് തുകയും ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ലഭിക്കും.ആപ്പിള്‍ ഐഫോണ്‍ പതിമൂന്നിനേക്കാള്‍ 3095 രൂപ കുറവിലാണ് ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ ലഭ്യമാവുക.
എ16 ബയോണിക് ചിപ്പാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ 48 എംപി ട്രിപ്പിള്‍ ക്യാമറയും ഈ ഫോണിലുണ്ടായിരുന്നു. ആപ്പിളിന്റെ അതിശക്തമായ ഫോണായിട്ടാണ് ഇവ അറിയപ്പെടുന്നത്. 6.1 അഞ്ച് ഡിസ്‌പ്ലേ, ഫ്രണ്ട് ക്യാമറ 12 മെഗാപിക്‌സല്‍,48 എംപി ക്യാമറയും കൂടി ചേരുന്നതോടെ ഐഫോണ്‍ 15 ഫോണുകള്‍ക്കൊപ്പം തന്നെ മികവ് ഈ ഫോണിനും ലഭിക്കും.












Click it and Unblock the Notifications