പിക്‌സല്‍ 8 ക്യാമറ ആപ്പിളിന് പിന്നില്‍, 15 പ്രൊ മാക്‌സ് ആദ്യ രണ്ടില്‍; ഒന്നാം സ്ഥാനം ഇവര്‍ക്ക്

വിപണിയില്‍ ഏറ്റവും മികച്ച ക്യാമറയെന്ന കൊട്ടിഘോഷിച്ച ഗൂഗിള്‍ പിക്‌സല്‍ എട്ട് പ്രൊ നാലാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ആപ്പിളിനോട് മത്സരിച്ച ഗൂഗിള്‍ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണാണിത്. എന്നാല്‍ ഒരിക്കലും പിക്‌സല്‍ എട്ട് പ്രൊയുടേത് മോശം ക്യാമറയാണെന്ന് ഡിഎക്‌സോ മാര്‍ക്ക് ക്യാമറാ ടെസ്റ്റില്‍ പറയുന്നില്ല. മികവുറ്റ ധാരാളം ഫീച്ചറുകള്‍ ഫീച്ചറുകള്‍ പിക്‌സല്‍ എട്ട് പ്രൊയിലുണ്ടെന്നും ഇവര്‍ പറയുന്നു.

ക്യാമറ മികച്ച ക്വാളിറ്റിയേറിയതാണ്. എട്ട് പ്രൊയുടേത് ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച നാലാമത്തെ ക്യാമറയാണ് എന്ന് ഡിഎക്‌സ്ഒ മാര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സല്ല. ഒന്നാം സ്ഥാനത്തുള്ളത് വാവെയ് പി60 ആണ്. അള്‍ട്രാ പ്രീമിയം കാറ്റഗറിയിലാണ് ഇവയെല്ലാമുള്ളത്. ഐഫോണ്‍ 15 പ്രൊ മാക്‌സാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ആപ്പിളിന്റെ തന്നെ ഐഫോണ്‍ 15 പ്രൊയാണ്.

google-pixel-8-pro

അതേസമയം പിക്‌സല്‍ എട്ട് പ്രോയില്‍ മികച്ച ക്യാമറയില്ല എന്നല്ല പറയുന്നതെന്ന് ഡിഎക്‌സ്ഒമാര്‍ക്ക് പറയുന്നു. ഗൂഗിളില്‍ നിന്ന് ഇതുവരെ വന്ന ക്യാമറകളില്‍ ഏറ്റവും മികച്ചതാണ് പിക്‌സ് എട്ട് പ്രൊയില്‍ ഉള്ളത്. എന്നാല്‍ ഇത് വിപണിയിലെ ഏറ്റവും മികച്ച ക്യാമറാ ഫോണ്‍ ആണെന്ന് പറയാനാവില്ല. ഡേലൈറ്റ് ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫിയില്‍ പിക്‌സല്‍ എട്ട് പ്രൊയാണ് കേമന്‍.

അള്‍ട്രാ വൈഡ് ഫോട്ടോസില്‍ ഏറ്റവും മികച്ച ഇമേജ് ക്വാളിറ്റി പിക്‌സല്‍ എട്ട് പ്രൊയ്ക്കാണ്. കുറഞ്ഞ വെളിച്ചത്തില്‍ അതിഗംഭീര ഫോട്ടോയെടുക്കാനും പിക്‌സല്‍ എട്ടിന് സാധിക്കും.പിക്‌സല്‍ എട്ട് പ്രൊ അള്‍ട്രാ വൈഡില്‍ നിന്ന് ക്ലോസ് അപ്പിലേക്ക് കൊണ്ടുവന്ന് മികച്ച മാക്രോ ഇമേജുകള്‍ എടുക്കാന്‍ സഹായിക്കും. പുത്തന്‍ 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ ലെന്‍സാണ് പിക്‌സല്‍ എട്ട് പ്രൊയ്ക്കായി ഗൂഗിള്‍ ഉപയോഗിച്ചിരിക്കുന്നത്.

ഡിഎക്‌സ്ഒ ടെസ്റ്റില്‍ ഇതുവരെ പരിശോധിച്ചവയില്‍ ഏറ്റവും മികച്ച അള്‍ട്രാ വൈഡ് ക്യാമറയാണ് പിക്‌സല്‍ എട്ട് പ്രൊയുടേത്. ഇവിടെയാണ്‌ല ഗൂഗിള്‍ പിക്‌സലിന് ആധിപത്യം ലഭിക്കുന്നതും. മികച്ച സ്‌കിന്‍ ടോണ്‍ കൃത്യത. സീറോ ഷട്ടര്‍ ലാഗ്, അതിനൊക്കെ പുറമേ അതിഗംഭീരമായ ബൊക്കെ മോഡ്, എന്നിവ ഗൂഗിള്‍ പിക്‌സല്‍ എട്ടില്‍ ലഭിക്കുന്നതായി ടെസ്റ്റില്‍ കണ്ടെത്തി.

നമ്മുടെ ഫോട്ടോ ഏറ്റവും നാച്ചുറലായിട്ടുള്ള ലുക്കില്‍ ലഭിക്കും. ആര്‍ട്ടിഫിഷ്യലായിട്ടുള്ള യാതൊരു നിറങ്ങളും ഈ ക്യാമറയിലുണ്ടാവില്ല. എക്‌സ്‌പോഷര്‍ കൂട്ടി വെക്കേണ്ട കാര്യമില്ല. മികച്ച വൈറ്റ് ബാലന്‍സ്, ചുറ്റുപാടുമുള്ള കൃത്യതയുള്ള നിറം എന്നിവയെല്ലാം ഏത് വെളിച്ചത്തില്‍ ഫോട്ടോ എടുക്കുമ്പോഴും മികവ് പുലര്‍ത്തുന്നുണ്ട്. ചില പ്രശ്‌നങ്ങള്‍ പക്ഷേ ക്യാമറ നേരിടുന്നുണ്ട്. ലോ ലൈറ്റില്‍ ഗംഭീര ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്.

ചിത്രത്തില്‍ നോയിസ് റിഡക്ഷന്‍ ഉണ്ട്. എന്നാല്‍ ഫൈന്‍ ഡീറ്റെയില്‍സ് ചില ഫോട്ടോകളില്‍ ലഭ്യമാകുന്നില്ല. ഇതൊരു പോരായ്മാണ്. പിക്‌സല്‍ എട്ട് പ്രൊയുടെ സെല്‍ഫികള്‍ ആഗോള തലത്തില്‍ ഏറ്റവും മികച്ച രണ്ടാമത്തേതായി വരും. ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ തൊട്ടുപിന്നിലാണ് ഇതിന്റെ സ്ഥാനം. ഗംഭീര പെര്‍ഫോമന്‍സാണ് പിക്‌സല്‍ എട്ട് പ്രൊയുടേതെന്നും ഡിഎക്‌സോ മാര്‍ക്കില്‍ കണ്ടെത്തി. ക്ലോസ് അപ്പ്, ലോങ്ങ് ഡിസ്റ്റന്‍സ് ഷോട്ടുകള്‍ എന്നിവ ഓട്ടോഫോക്കസിന്റെ സഹായത്തോടെ മികവിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+