ഐഫോണ്‍ 15 പ്രൊ മാക്‌സിനെ വീഴ്ത്തി 15 പ്ലസ്, ഇക്കാര്യങ്ങളില്‍ മുമ്പന്‍, സാംസങ്ങ് പോലും അടുത്തില്ല
ആപ്പിളിന്റെ 15 പ്രൊ മാക്‌സ് വിപണിയില്‍ തരംഗം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. ഫോണ്‍ വലിയ രീതിയില്‍ ചൂടാവുന്നത് അവര്‍ക്ക് വലിയ നാണക്കേട് വിപണിയില്‍ ഉണ്ടാക്കിയിരിക്കുകയാണ്. അതിന് പിന്നാലെ ഡ്യൂറബിള്‍ ടെസ്റ്റിലും 15 പ്രൊ മാക്‌സ് പിന്നിലായിരിക്കുകയാണ്.
ആപ്പിളിന്റെ തന്നെ ഐഫോണ്‍ 15, 15 പ്ലസ് എന്നീ മോഡലുകളാണ് പ്രൊ മാക്‌സിനെ പിന്തള്ളിയിരിക്കുന്നത്. ഫോണ്‍ സെറ്റപ്പ് നടപടികള്‍ തനിയെ ഫ്രീസ് ആയി പോകുക, ഫ്രെയിം ഡ്രോപുകള്‍, യൂസര്‍ ഇന്റര്‍ഫേസിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ളതെല്ലാം ഇപ്പോള്‍ പ്രൊ മാക്‌സ് നേരിടുന്നുണ്ട്. അതിന് പുറമേയാണ് പുതിയ തിരിച്ചടി. ബെന്‍ഡ് ടെസ്റ്റാണ് പ്രൊ മാക്‌സിനായി നടത്തിയത്. ഇതില്‍ പരാജയപ്പെട്ടിരിക്കുകയാണ് ആപ്പിളിന്റെ ഈ പുതിയ തരംഗം.

ഈ ഫോണ്‍ ഈട് നില്‍ക്കുന്നത് വളരെ കുറച്ച് കാലമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെന്‍ഡിംഗ് ശ്രമങ്ങള്‍ക്കിടെ 15 പ്രൊ മാക്‌സിന്റെ പിന്‍ഭാഗത്ത് ഗ്ലാസുകള്‍ തകര്‍ന്നു. തീര്‍ത്തും ദുര്‍ബലമാണ് ഈ ഫോണുകള്‍ എന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ഐഫോണ്‍ 15, 15 പ്ലസ് ഫോണുകളും ഇതേ കാര്യങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ഈ രണ്ട് സമാര്‍ട്ട്‌ഫോണുകളും അതിനെ അതിജീവിച്ചു. യാതൊരു കുഴപ്പവും ഇവയ്ക്ക് സംഭവിച്ചിട്ടില്ല.
15 പ്രൊ മാക്‌സിനേക്കാള്‍ മികവ് ഇവയ്ക്കാണെന്ന് യൂസര്‍മാര്‍ക്ക് ഇതോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് വാങ്ങുന്ന കാര്യത്തിലും ഈ പരിഗണന ലഭിക്കാനാണ് സാധ്യത. ജനപ്രിയ യൂട്യൂബറായ സാക്കാണ് തന്റെ ചാനലിലൂടെ ഡ്യൂറബിള്‍ ടെസ്റ്റ് നടത്തിയത്. വീഡിയോയില്‍ ഐഫോണിന്റെ സെറാമിക് ഷീല്‍ഡ് ഗ്ലാസ് സ്‌ക്രാച്ച് ചെയ്ത് നോക്കുന്നുണ്ട്. പിന്‍ഭാഗത്തെ പാനലും, അലൂമിനിയം ഫ്രേമും ബ്ലേഡ് ഉപയോഗിച്ച് ഇയാള്‍ സ്‌ക്രാച്ച് ചെയ്യുന്നുമുണ്ട്.
അതേസമയം ഐഫോണ്‍ 15 മോഡലുകളിലെ സെറാമിക് ഷീല്‍ഡ് ഗ്ലാസുകള്‍ക്ക് വന്‍ റേറ്റിംഗാണ് സാക്ക് നല്‍കിയത്. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനേക്കാള്‍ മികവുറ്റതാണ് ഈ ഗ്ലാസുകള്‍. ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഗൊറില്ല ഗ്ലാസാണ് ഉള്ളത്. ആപ്പിള്‍ ഫോണുകള്‍ ഇവയേക്കാള്‍ എല്ലാം മുന്നിലാണെന്ന് ഇതിലൂടെ വ്യക്തം. എന്നാല്‍ ബെന്‍ഡ് ടെസ്റ്റില്‍ പ്രൊ മാക്‌സ് ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഐഫോണ്‍ 15 ആണ് ആദ്യം ബെന്‍ഡ് ടെസ്റ്റിന് വിധേയമായത്. വന്‍ മാര്‍ജിനില്‍ തന്നെ ഇവ ടെസ്റ്റ് പാസായി. നേരത്തെ നടന്ന ഡ്യൂറബിള്‍ ടെസ്റ്റുകളിലും 15 പ്രൊ മാക്‌സുകളുടെ ഗ്ലാസുകളാണ് തകര്‍ന്ന് പോയത്. ഇവിടെ ഐഫോണില്‍ ഏറ്റവും ചെലവേറിയ ഫോണാണ് 15 പ്രൊ മാക്‌സ്. അതാണ് ഇത്ര വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഐഫോണ്‍ 15 പ്ലസും ബെന്‍ഡ് ടെസ്റ്റില്‍ വിജയിച്ചിട്ടുണ്ട്.
പിന്‍ഭാഗത്തെ ഇവയുടെ ഗ്ലാസുകള്‍ക്കും ടെസ്റ്റില്‍ ഒന്നും സംഭവിച്ചിട്ടില്ല. ആപ്പിള്‍ അവകാശപ്പെടുന്ന 15 പ്രൊ സീരീസാണ് ഏറ്റവും കൂടുതല്‍ ഈട് നില്‍ക്കുകയെന്നാണ്. അതേസമയം ഒന്നോ രണ്ടോ കേസുകളില്‍ മാത്രം സംഭവിക്കുന്ന കാര്യമായിരിക്കാം ഇത്. കാരണം ഏറ്റവും മികച്ച ഫീച്ചറുകള്‍ തന്നെ ആപ്പിള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ വന്നാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം.












Click it and Unblock the Notifications