ക്യാമറയില്‍ രാജാവായി ഐഫോണ്‍ 15 പ്രൊ മാക്‌സ്, ടെസ്റ്റില്‍ നമ്പര്‍ വണ്‍; ഫ്‌ളാഗ്ഷിപ്പെല്ലാം പിന്നില്‍
ആപ്പിളിന്റെ 15 പ്രൊ മാക്‌സ് ഇറങ്ങിയത് മുതല്‍ ടെക് ലോകത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്യാമറയില്‍ എതിരാളികള്‍ ഇല്ലാതെയുള്ള മുന്നേറ്റമാണ് 15 പ്രൊ മാക്‌സ് നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഡിഎക്‌സഒ മാര്‍ക്കിന്റെ ക്യാമറ ടെസ്റ്റിംഗില്‍ നിലവില്‍ ഏറ്റവും മികച്ച ക്യാമറയാണ് ഐഫോണ്‍ 15 പ്രൊ മാക്‌സിന്റേതെന്നാണ് അവകാശപ്പെടുന്നത്.
ക്യാമറയ്ക്ക് ലഭിച്ച മൊത്തം സ്‌കോര്‍ 154 ആണ്. ലോകത്താകമാനം ഇപ്പോഴുള്ള ഫോണുകളില്‍ ക്യാമറയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഐഫോണ്‍ 15 പ്രൊ മാക്‌സ്. വാവെയ് പി60 മാക്‌സാണ് ഒന്നാമത്. ഇവിടെ വാവെയുടെ പി60 ചൈനയില്‍ മാത്രമാണ് ലഭ്യമാവുന്നത്.വാവെയുടെ പി60 പ്രൊയേക്കാള്‍ വെറും രണ്ട് പോയിന്റുകള്‍ മാത്രമാണ് പ്രൊ മാക്‌സ് പിന്നിലുള്ളത്. പക്ഷേ ലോകവ്യാപകമായി പി60 പ്രൊ എത്തിക്കുന്നതില്‍ വാവെയ് ഇപ്പോഴും പിറകിലാണ്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വാവെയുടെ ഈ മോഡല്‍ എത്തിയിട്ടില്ല. അതുകൊണ്ട് മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനം ഐഫോണ്‍ പ്രൊ മാക്‌സിന് തന്നെയാണ്. മികച്ച ക്യാമറാ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നത് 15 പ്രൊ മാക്‌സ് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷന്‍. ഡിഎക്‌സ്ഒ മാര്‍ക്കിലെ സ്‌കോര്‍ പ്രകാരം ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണും ഐഫോണ്‍ 15 പ്രൊ മാക്‌സ് തന്നെയാണ്. 158 ആണ് ഇതിന്റെ സ്‌കോര്‍.
വീഡിയോ റെക്കോര്‍ഡിംഗില്‍ 15 പ്രൊ മാക്‌സിനെ വെല്ലാന്‍ മറ്റൊരു ഫോണില്ലെന്നും ഇവരുടെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുകയാണ്.ക്യാമറ-വീഡിയോ പെര്‍ഫോമന്‍സില്‍ ഐഫോണ്‍ 15 പ്രൊ മാക്‌സ് ഗംഭീര പെര്‍ഫോമന്‍സാണെന്ന് ഡിഎക്‌സ്ഒ മാര്‍ക്ക് പറയുന്നു. ഫോട്ടോയും വീഡിയോയും ഇന്‍ഡോറില്‍ നിന്നും, സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം എടുക്കുന്നവയെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണെന്ന് ഇവര്‍ പറയുന്നു.
മികച്ച വെളിച്ചത്തില്‍ ക്യാമറയുടെ കാര്യത്തില്‍ ഗഭീര പ്രകടനം 15 പ്രൊ മാക്‌സ് നടത്തുന്നതായിട്ടാണ് ഇവര്‍ പറയുന്നു. അതിവേഗം ചിത്രങ്ങള്‍ ഇവ പകര്‍ത്തു. ക്യാമറ ക്ലിക്ക് ചെയ്യുന്നതിനിടെയുള്ള ലാഗുകള്‍ ഒന്നും ഐഫോണ്‍ 15 പ്രൊ മാക്‌സില്‍ ഇല്ല. യാതൊരു ഷേക്കും ചിത്രങ്ങളിലോ വീഡിയോയില്‍ ഇല്ല. ചിത്രങ്ങള്‍ഒന്നും ബ്ലര്‍ ആവില്ല. മുഖമാണെങ്കില്‍ ഏറ്റവും വൃത്തിയുള്ള രീതിയില്‍ ഫോട്ടോയില്‍ ലഭിക്കും.
പോട്രെയിറ്റ് മോഡാല്‍ പശ്ചാത്തലം ബ്ലറാക്കി ലഭിക്കുന്ന ചിത്രങ്ങള്‍ ഏറ്റവും നാച്ചുറലാണ്. ഫാന്‍സി ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ ലഭിക്കുന്നത് പോലെയുള്ള ചിത്രങ്ങള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സില്‍ ലഭിക്കും. ബ്രൈറ്റ് കളറുകളില്‍ ചിത്രങ്ങള്‍ മനോഹരമായിരിക്കും എന്നാണ് ടെസ്റ്റില്‍ കണ്ടെത്തിയത്. രാത്രിയിലും പകലും ചിത്രത്തിന്റെ ക്വാളിറ്റി ഒരേപോലെയാണ്. വീഡിയോ സ്റ്റഡിയായി എടുക്കുന്നതില്‍ 15 പ്രൊ മാക്‌സ് ബഹുദൂരം മുന്നിലാണ്.
വീഡിയോ റെക്കോര്‍ഡിംഗ് നിലവിലുള്ള ഒരു ഫോണും ഒപ്പമെത്തില്ല. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പുകളെല്ലാം ഇതിന് മുന്നില്‍ വീണിരിക്കുകയാണ്. നേരത്തെ ഇത് 14 പ്രൊ മാക്‌സിന് അവകാശപ്പെട്ട നേട്ടമായിരുന്നു. ഇതിനെയാണ് പുതിയ ഐഫോണ്‍ മറികടന്നിരിക്കുന്നത്. ഫോര്‍കെ, 60എഫ്പിഎസ് വരുന്ന പ്രൊ റെസ് ലോഗ് മോഡും ആപ്പിള്‍ ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഇവ വീഡിയോയ്ക്കുള്ള മികച്ച മോഡാണ്.












Click it and Unblock the Notifications