ഫ്‌ളാഗ്ഷിപ്പില്‍ മെഗാ ഫൈറ്റ്, ഗ്യാലക്‌സി എസ്23ക്ക് കിടിലന്‍ ഡിസ്‌കൗണ്ട്; ഐഫോണ്‍ 15 പ്രൊ വീഴും

സാംസങ്ങും ആപ്പിളും തമ്മിലുള്ള മത്സരം കടുക്കുന്നു. ഐഫോണ്‍ 15 സീരീസ് ഇറങ്ങിയതിന് പിന്നാലെ ഇന്ത്യയില്‍ വില്‍പ്പനയുടെ കാര്യത്തില്‍ വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ഐഫോണ്‍ 15 പ്രൊ മാക്‌സ് വില്‍പ്പനയില്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചിരിക്കുകയാണ്. അതുപോലെ സാംസങ്ങ് മികച്ച ഡിസ്‌കൗണ്ടുകള്‍ കൊണ്ട് ആപ്പിളിനെ ഞെട്ടിച്ചിരിക്കുകയാണ്. മെഗാ ഡിസ്‌കൗണ്ടുകളാണ് ഗ്യാലക്‌സി എസ്23ക്കായി സാംസങ്ങ് നല്‍കുന്നത്.

സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ മുമ്പിലാണ് എസ്23. നേരത്തെ തന്നെ ഫോള്‍ഡ് അഞ്ചിനടകം കിടിലന്‍ ഡിസ്‌കൗണ്ടുകളാണ് സാംസങ്ങ് നല്‍കിയിരുന്നത്. എന്നാല്‍ എല്ലാ ഡിസ്‌കൗണ്ടുകളെയും എസ്23ക്ക് നല്‍കിയിരിക്കുന്ന ഓഫര്‍ മറികടന്നേക്കും.അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സിലാണ് മെഗാ ഓഫര്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മൂന്നിനായിരിക്കും ബിഗ് ബില്യണ്‍ ഡേയ്‌സ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

samsung-galaxy-s23

വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പിനായി നല്‍കുന്നത്. ഐഫോണുകള്‍ക്കും ഇതില്‍ ഓഫറുകളുണ്ട്. അതിനെ മറികടക്കുന്നതായിരിക്കും ഗ്യാലക്‌സി എസ്23 അള്‍ട്ര സീരീസിന്റെ ഡിസ്‌കൗണ്ടുകള്‍. 1,49999 രൂപയാണ് ഗ്യാലക്‌സി എസ്23 അള്‍ട്രയ്ക്കായി നല്‍കേണ്ടത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടി വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നതോടെ ഇവ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. സാംസങ്ങിന്റെ തന്നെ ഇന്ത്യന്‍ വെബ്‌സൈറ്റുകളിലും ഈ ഡിസ്‌കൗണ്ടുകള്‍ ലഭിക്കാനാണ് സാധ്യത.

ഒരു ലക്ഷത്തിന് താഴെ വില മാത്രം എസ്22 അള്‍ട്രായ്ക്ക് നല്‍കിയാല്‍ മതിയാവും എന്നാണ് റിപ്പോര്‍ട്ട്. അതിലും കുറഞ്ഞ വിലയ്ക്ക് ബാങ്ക് ഓഫറുകള്‍ കൂടി വരുന്നതോടെ ഈ ഫോണ്‍ ലഭ്യമാവും. 92000 രൂപയായിരിക്കും എല്ലാ ഓഫറുകളും കഴിഞ്ഞാല്‍ വരുന്ന തുക. ഗ്യാലക്‌സിയുടെ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്22 അള്‍ട്ര ഇത്രയും കുറഞ്ഞ വിലയില്‍ ലോഞ്ചിന് ശേഷം ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കുന്നത്.

സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫോണാണിത്. തീര്‍ച്ചയായും ആപ്പിളിന്റെ 15 പ്രൊ മാക്‌സിന് വലിയൊരു വെല്ലുവിളിയാണ് ഈ ഫോണ്‍. 15 പ്രൊ മാക്‌സിനേക്കാളും പലതിലും ഇവ മുന്നിലാണ്. നിരവധി ഫീച്ചറുകളും അതുപോലെ ഗ്യാലക്‌സി എസ്23ക്കുണ്ട്. 6.8 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ പ്രത്യേകത. അമോലെഡ് പാനലും എസ്23 അള്‍ട്രയ്ക്കുണ്ട്. ഇതിനൊപ്പം എസ് പെന്നും സപ്പോര്‍ട്ട് ചെയ്യും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറാണ് അള്‍ട്രയ്ക്കുള്ളത്.

12 ജിബി റാമും, 1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും. 256 വേരിയന്റ് മുതല്‍ 1 ടിബി സ്‌റ്റോറേജ് മോഡല്‍ വരെയുണ്ട്. ആന്‍ഡ്രോയിഡ് 13 ആണ് എസ്23 അള്‍ട്രയിലുള്ളത്. 5000 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ട്. സാംസങ്ങ് തന്നെ വികസിപ്പിച്ചെടുത്ത 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് അള്‍ട്രയ്ക്കുള്ളത്. അതിനൊപ്പം 10 എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ. 50 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഫീച്ചറായി ഇതിലുണ്ട്. ഈ തുകയ്ക്ക് എസ്23 അള്‍ട്ര വാങ്ങിയാല്‍ അത് ടെക് പ്രേമികള്‍ക്ക് വലിയ ആവേശമായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+