ഐഫോണ്‍ പ്രൊ മാക്‌സ് പാകിസ്താനില്‍ വൈറല്‍, വില 7 ലക്ഷം, ഇന്ത്യയേക്കാള്‍ 5 ലക്ഷം അധികം, കാരണമിതാണ്!!
ഇസ്ലാമാബാദ്: ഐഫോണ്‍ 15 പ്രൊ ആഗോള തലത്തില്‍ തന്നെ തരംഗമായിരിക്കുകയാണ്. ഇന്ത്യയില്‍ വന്‍ വിലയുണ്ടെങ്കിലും മികച്ച പ്രതികരണമാണ് ഈ ഫോണിന് ലഭിക്കുന്നത്. എന്നാല്‍ 15 പ്രൊ മറ്റൊരു കാരണത്താലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പാകിസ്താനിലെ ഇതിന്റെ വിലയാണ് അതിന് കാരണം. ഇന്ത്യക്കാര്‍ അടക്കം അതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പില്‍ ഏറ്റവും മുന്നിലാണ് ഇപ്പോള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ സാന്നിധ്യം. 1
ടിബി സ്റ്റോറേജും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ രണ്ട് ലക്ഷമാണ് ഈ വേരിയന്റിന്റെ വില. എന്നാല്‍ പാകിസ്താനില്‍ ഇതിന്റെ പല മടങ്ങാണ് വില വരുന്നത്. 7.3 ലക്ഷം പാകിസ്താന്‍ രൂപയാണ് പ്രൊ മാക്‌സിനായി നിങ്ങള്‍ മുടക്കേണ്ടി വരിക. എക്‌സ് യൂസറായ പല്ലവി പാണ്ഡെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.അതേസമയം പല്ലവി പാണ്ഡെയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. ഇതിന് പ്രധാന കാരണം പാകിസ്താന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കൊവിഡിന് പിന്നാലെ പാക് സമ്പദ് ഘടന ഒന്നാകെ തകര്‍ന്നിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്ന് അവര്‍ കടം വാങ്ങിയാണ് നിത്യേനയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. ചൈന, സൗദി അറേബ്യ എന്നിവരില്‍ നിന്നാണ് വായ്പ വാങ്ങുന്നത്. പാകിസ്താന്റെ കറന്‍സിക്കും വലിയ മൂല്യങ്ങളൊന്നുമില്ല. പ്രൊ മാക്‌സിന്റെ വില ഇത്രത്തോളം വരുന്നതിന് കാരണം ഇതെല്ലാമാണ്. നിരവധി പേരാണ് മൊബൈല്‍ ഡാറ്റയുടെ വില എത്രയാവുമെന്ന് ചോദിച്ചിരിക്കുന്നത്. 1 ജിബിക്ക് 300 രൂപയായിരിക്കുമെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്.
ഒരു പാക്‌സ്താന്‍ രൂപയെന്ന് വെച്ചാണ് ഇന്ത്യന്‍ രൂപ 28 പൈസയാണ്. അതുകൊണ്ടാണ് പ്രൊ മാക്‌സ് ഇത്ര വലിയ വില്‍ക്കേണ്ടി വരുന്നത്. അതേസമയം ഇതിനായി പ്രത്യേക നികുതിയും ഈടാക്കുന്നുണ്ടെന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇന്ത്യയില്‍ കാര്‍ വാങ്ങുന്ന തുകയില്‍ അധികമാണ് പാകിസ്താനില്‍ പ്രൊ മാക്‌സിന് നല്‍കേണ്ടതെന്ന് യൂസര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ 1.34900 രൂപയ്ക്കാണ് ഐഫോണ്‍ 15 വാങ്ങാന്‍ സാധിക്കുക.
അതേസമയം പ്രൊ മാക്‌സ് വാങ്ങണമെങ്കില്‍ രണ്ട് ലക്ഷത്തിനടുത്ത് ചെലവാക്കേണ്ടി വരും. ഇന്ത്യയില്‍ നിര്‍മിച്ചിട്ടും ഐഫോണ്‍ പതിനഞ്ച് സീരീസിനായി ഇത്ര വലിയ തുക നല്‍കുന്നത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. പാകിസ്താനില്‍ ഐഫോണ്‍ പ്രൊ മാക്‌സ് വാങ്ങണമെങ്കില്‍ കിഡ്‌നി വില്‍ക്കേണ്ടി വരുമെന്നാണ് മറ്റൊരാള്‍ കമാന്റായി കുറിച്ചിരിക്കുന്നത്. ഒരു യുഎസ് ഡോളര്‍ എന്നാല്‍ 400 പാകിസ്താനി രൂപയ്ക്ക് സമാനമാണ്.
ഇത്രയും വലിയ പ്രതിസന്ധി വെച്ച് ഏഷ്യ കപ്പിന് ആതിഥേയരായ ശ്രമിച്ചതിനെയും പാകിസ്താനെ കുറ്റപ്പെടുത്തന്നവരുണ്ട്. വലിയ നികുതികളാണ് മൊബൈല്‍ ഫോണുകള്‍ക്ക് പാകിസ്താനില്‍ ചുമത്തിയിരിക്കുന്നത്. ഇതാണ് പാകിസ്താനില്‍ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. നികുതിയൊന്നും ഇല്ലാതെ 5 ലക്ഷത്തോളം രൂപ പ്രൊ മാക്‌സിനായി നല്‍കേണ്ടി വരും.












Click it and Unblock the Notifications