Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ ഒന്നാം സ്ഥാനം വീണു, ചൈനയില്‍ ഈ ഫോണ്‍ നമ്പര്‍ വണ്‍, സാംസങ്ങുമല്ല, ഗൂഗിളുമല്ല

ആഗോള തലത്തിലെ സമഗ്രാധിപത്യം ആപ്പിളിന് നഷ്ടമാവുന്നു. ഒരു രാജ്യത്ത് കൂടി ഒന്നാം സ്ഥാനം അവര്‍ക്ക് നഷ്ടമായിരിക്കുകയാണ്. ജപ്പാനില്‍ ഗൂഗിള്‍ ഫോണുകള്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ തീര്‍ത്തപ്പോള്‍, യുഎസ് മാര്‍ക്കറ്റില്‍ സാംസങ്ങ് തന്നെ അവര്‍ കീഴ്‌പ്പെടുത്തിയിരുന്നു. നിലവില്‍ ഇന്ത്യ മാത്രമാണ് ഐഫോണുകളുടെ കാര്യത്തില്‍ വന്‍ വര്‍ധവ് രേഖപ്പെടുത്തുന്നത്.

ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ചൈനയില്‍ ഏറ്റവും ജനപ്രീതിയേറിയ ഫോണ്‍ എന്ന നേട്ടം ആപ്പിള്‍ കൈവിട്ടിരിക്കുകയാണ്. അനലിസ്റ്റുകള്‍ പറയുന്നത് വില്‍പ്പനയില്‍ ഐഫോണ്‍ രണ്ടാം സ്ഥാനത്തേക്ക് വീണുവെന്നാണ്. പകരം ചൈനയിലെ ഒരു ബ്രാന്‍ഡ് എല്ലാ ഫീച്ചറിലും ആപ്പിളിനേക്കാള്‍ ഒരു പടി മുന്നിലാണ്. ചൈന ദീര്‍ഘകാലമായി ഐഫോണുകളുടെ കുത്തകയാണ്. ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇവിടെ മികച്ച രീതിയില്‍ വിറ്റ് പോയിരുന്നു. പ്രാദേശിക ബ്രാന്‍ഡുകളും, എതിരാളികളായ സാംസങ്ങും, ഗൂഗിളും വിചാരിച്ചിട്ടും ആപ്പിളിനെ വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.

apple-iphone-15-pro-max

എന്നാല്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് അടക്കമുള്ള മോഡലുകള്‍ ഇറങ്ങിയതോടെ വന്‍ തിരിച്ചടിയാണ് അവര്‍ വില്‍പ്പനയില്‍ നേരിട്ടിരിക്കുന്നത്. അതാണ് ഒന്നാം സ്ഥാനം ഇപ്പോള്‍ നഷ്ടമാകാന്‍ കാരണം. ചൈനീസ് ബ്രാന്‍ഡായ വാവെയ് ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. നേരത്തെ തന്നെ ആപ്പിള്‍ ഐഫോണുകളുടെ ക്യമാറയേക്കാള്‍ കിടിലന്‍ ഫീച്ചറുകളാണ് വാവെയിലുള്ളത്. ഇക്കാര്യത്തില്‍ വാവെയ് ബഹുദൂരം മുന്നിലാണെന്ന് ക്യാമറ ക്വാളിറ്റി പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ജെഫ്രീസ് അനലിസ്റ്റുകളായ ആപ്പിളിന്റെ വീഴ്ച്ചയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ആന്‍ഡ്രോയിഡ് ഡിവൈസ് വില്‍പ്പനയില്‍ ഇരട്ട അക്കത്തിലുള്ള വര്‍ധനവാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ രേഖപ്പെടുത്തന്നത്. പ്രധാനമായും വാവെയ്, ഷവോമി, ഹോണര്‍ എന്നീ ഡിവൈസുകളാണ് ചൈനയില്‍ കൂടുതല്‍ ചെലവാകുന്നത്.

അതോെടാപ്പം തന്നെ ഐഫോണ്‍ ഇരട്ട അക്കത്തിലുള്ള ഇടവിലാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരുന്നു. ഐഫോണ്‍ പതിനഞ്ച് ലോലഞ്ച് ചെയ്തതിന് ശേഷം ചൈനയില്‍ ആപ്പിളിന്റെ വളര്‍ച്ച നെഗറ്റീവിലാണ്. ഐഫോണ്‍ പതിനഞ്ചിന് ഈ വര്‍ഷം കയറ്റുമതി അടക്കം കുറയും, ചൈനയില്‍ ഡിമാന്‍ഡ് തീര്‍ത്തും ഇല്ല എന്ന നിലയിലാണ് കാര്യങ്ങള്‍.

ഇപ്പോഴത്തെ ട്രെന്‍ഡ് പ്രകാരം അടുത്ത വര്‍ഷവും വാവെയ് തന്നെ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ജെഫ്രീസ് പറയുന്നത്. വിദേശ മാര്‍ക്കറ്റിലെ 19 ശതമാനം ആപ്പിളിന്റെ കൈവശമാണ്. അഞ്ചിലൊരു ശതമാനം ചൈനയില്‍ നിന്ന് നിര്‍മിക്കുന്ന ആപ്പിള്‍ ഫോണുകള്‍ക്കാണ്. ഐഫോണ്‍, ഐഫോണ്‍ പതിനഞ്ച് സീരീസ് എന്നിവയ്ക്ക് വന്‍ ഡിസ്‌കൗണ്ട് തന്നെ ചൈയനയിലുണ്ട്.

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ ശരാശരി ഡിസ്‌കൗണ്ട് ഇതിനേക്കാള്‍ എത്രയോ മുകളിലാണ്. ഔദ്യോഗിക വിലയേക്കാള്‍ കുറഞ്ഞാണ് ഐഫോണ്‍ പതിനഞ്ച് ഇപ്പോള്‍ ചൈനയില്‍ വില്‍ക്കുന്നത്. തിങ്കളാഴ്ച്ച ഓഹരി വിപണിയില്‍ അടക്കം കാര്യമായ നേട്ടങ്ങളൊന്നും ആപ്പിളിന്റെ ഓഹരികള്‍ക്കും ഉണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+