ഐഫോണ്‍ 15 പ്രൊ മാക്‌സ് ഉടന്‍ വാങ്ങേണ്ട: 16 പ്രൊ മാക്‌സിനായി കാത്തിരിക്കാം, ഗുണങ്ങള്‍ ഇങ്ങനെ
ഐഫോണും സാംസങ്ങും തമ്മിലുള്ള മത്സരം ഉടന്‍ തീരില്ല എന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ 15 സീരീസുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഐഫോണുകള്‍ക്ക് പ്രിയമേറിയിരിക്കുകയാണ്. എന്നാല്‍ ഐഫോണ്‍ 15 മാക്‌സ് പ്രൊ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് നിങ്ങളെങ്കില്‍ കുറച്ച് കാത്തിരിക്കുന്നതാണ് നല്ലത്. കാരണം 15 മാകസ് പ്രൊ ആഗോള തലതില്‍ വലിയ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും മറ്റ് ഫോണുകളിലായി താരതമ്യം ചെയ്യുമ്പോള്‍ പല കാര്യങ്ങളിലും പിന്നിലാണ്.
വരാനിരിക്കുന്ന ഐഫോണ്‍ 16 പ്രൊ മാക്‌സാണ് അവിടെ നിങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ഓപ്ഷന്‍. അതിനായി കാത്തിരിക്കാം. അല്ലെങ്കില്‍ സാംസങ്ങ് എസ് 23 സ്വന്തമാക്കുകയോ ചെയ്യാം. ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ ബാറ്ററി ഇതിനോടകം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഐഫോണ്‍ 14 പ്രൊ മാക്‌സിനെ അപേക്ഷിച്ച് വളരെ പിന്നിലാണ് 15 പ്രൊ മാക്‌സിന്റെ ബാറ്ററി കരുത്ത്.

15 പ്രൊ മാക്‌സിന്റെ ബാറ്ററിയില്‍ ഇതുവരെ യൂസര്‍മാര്‍ക്ക് നിരാശയില്ല. അത് യൂസര്‍മാരുടെ കൈകളിലേക്ക് കൂടുതലായി എത്തി തുടങ്ങാത്തത് കൊണ്ടാണ്. എന്നാല്‍ മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 15 പ്രൊ മാക്‌സ് വളരെ പിന്നിലാണ്. വന്‍ നിരാശയാണ് ആരാധകര്‍ക്ക് 15 പ്രൊ മാക്‌സിലൂടെ ലഭിക്കുക. എ17 പ്രൊ ചിപ്‌സെറ്റ് ഉണ്ടായിട്ടും പുതിയ കാര്യങ്ങളൊന്നും ബാറ്ററി ഫീച്ചറില്‍ ഉള്‍പ്പെടുത്താന്‍ ആപ്പിളിന് സാധിച്ചിട്ടില്ല.
20 എക്‌സ് ഫയല്‍ ട്രാന്‍സ്ഫര്‍. അഡീഷണല്‍ ഗെയിമിംഗ് ഫീച്ചര്‍ എന്നിവയിലാണ് കൂടുതല്‍ ഫോക്കസ് ചെയ്തത്. എേഫോണ്‍ 14 പ്രൊ, പ്രൊ മാക്‌സ് എന്നിവയെല്ലാം 15 പ്രൊ മാക്‌സിനേക്കാള്‍ ബാറ്ററിയില്‍ കൂടുതല്‍ ദൈര്‍ഘ്യം സമ്മാനിക്കുന്നുണ്ട്. ഐഫോണ്‍ 14, 14 പ്രൊ മാക്‌സ് എന്നീ സീരീസുകളിലെ ബാറ്ററി ഒരു ദിവസത്തോളം ചാര്‍ജ് ലഭിക്കുന്നതാണ്. 15 പ്രൊയ്ക്ക് ബദലായി 16 പ്രൊ ആരാധകര്‍ തിരഞ്ഞെടുക്കാന്‍ ഈ മികവ് ധാരാളമാണ്.
അതുപോലെ പ്രൊ മാക്‌സില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു പ്രധാന കാരണം ടച്ച് ഐഡി ഫിംഗ്പ്രിന്റ് സ്‌കാന്നറാണ്. 15 പ്രൊ ഇക്കാര്യത്തില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇവ പവര്‍ ബട്ടണായും ഉള്‍പ്പെടുത്തണം. 16 പ്രൊ മാക്‌സില്‍ ഈ ഫീച്ചര്‍ എല്ലാമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഐഫോണ്‍ പ്രേമികള്‍. ഗ്യാലക്‌സി എസ്23ല്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ഇത്രയും അത്യാധുനിക ഓപ്ഷനുകള്‍ ഉള്ളത് കൊണ്ട് ഐഫോണിനും മാറ്റങ്ങള്‍ വന്നേ മതിയാവൂ.
ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ ക്യാമറയാണ് മറ്റൊരു പ്രശ്‌നം. എതിരഭിപ്രായമില്ലെങ്കിലും, മറ്റ് ഓപ്ഷന്‍ ആളുകള്‍ പരിഗണിക്കുമെന്ന് ഉറപ്പാണ്. ഇത്ര ചെലവേറിയ ഫോണായിരുന്നിട്ടും സാംസങ്ങിനെ പോലെ 10 എക്‌സ് സൂം ലെന്‍സ് 15 പ്രൊ മാക്‌സില്‍ ഇല്ല. 5 എക്‌സ് സൂം ലെന്‍സാണ് പ്രൊ മാക്‌സിനുള്ളത്.
സാംസങ്ങിന്റെ പെരിസ്‌കോപ്പിനുള്ള മറുപടിയാണിതെന്ന് പറയുന്നുണ്ടെങ്കിലും നിരാശയാണ് മൊത്തത്തില്‍. ഗ്യാലക്‌സി എസ്20 അള്‍ട്രായില്‍ 2020 മുതല്‍ ഈ ഫീച്ചറുകള്‍ എല്ലാം ലഭിക്കുന്നുണ്ട്. പിന്നീടങ്ങോട്ടുള്ള ഗ്യാലക്‌സി സീരീസുകളിലെല്ലാം ഈ ഓപ്ഷനുകളുണ്ട്. എന്നാല്‍ സാംസങ്ങിനെ വെല്ലാനുള്ള എല്ലാ കാര്യങ്ങളും ഐഫോണ്‍ 16 പ്രൊ മുന്നോട്ട് വെക്കുമെന്നാണ് സൂചന.












Click it and Unblock the Notifications