ഗൂഗിള്‍ പിക്‌സലിന്റെ ഒന്നൊന്നര വരവ്, ഐഫോണ്‍ 15 വീണു, പിക്‌സല്‍ 8 പ്രൊയെ പേടിച്ച് ആപ്പിള്‍
ആപ്പിളിന്റെ എതിരാളികളില്ലാത്ത കുതിപ്പ് പലയിടത്തും അവസാനിക്കുന്നു. ഇന്ത്യയില്‍ വില്‍പ്പനയില്‍ വന്‍ റെക്കോര്‍ഡ് ഇട്ടപ്പോള്‍ ബാക്കിയെല്ലാ സ്ഥലത്തും ആപ്പിളിന് തിരിച്ചടികളാണ് നേരിടുന്നത്. സ്വന്തം മാര്‍ക്കറ്റായ യുഎസ്സില്‍ സാംസങ്ങിനോട് ഏറ്റുമുട്ടി രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ആപ്പിള്‍. ഇപ്പോഴിതാ മറ്റൊരു മാര്‍ക്കറ്റും കൂടി അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. പക്ഷേ ഇത്തവണ കുതിപ്പ് ഗൂഗിള്‍ പിക്‌സല്‍ പ്രൊയ്ക്കാണ്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിക്‌സലിന്റെ 8 പ്രൊ കൂടി വരുന്നതോടെ ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ ആധിപത്യം അവസാനിക്കുമെന്ന് ഉറപ്പാണ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ വലിയ വിപ്ലവം തന്നെ പിക്‌സല്‍ 8 പ്രൊ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പിക്‌സലിന്റെ കുതിപ്പിന് കാരണം എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന വിലയാണ്. ഐഫോണിന് വലിയ വീഴ്ച്ചയുണ്ടായിരിക്കുന്നത് ജപ്പാനിലാണ്.

ഇവിടെ മാര്‍ക്കറ്റ് ഗൂഗിളിനോട് അടിയറവ് പറയേണ്ടി വന്നിരിക്കുകയാണ് ആപ്പിളിന്. സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ആപ്പിളിന്റെ പരിചയസമ്പത്തില്ല ഗൂഗിളിന്. പക്ഷേ അവരുടെ പിക്‌സലിന്റെ ഫീച്ചറുകളും, എല്ലാ കാര്യത്തിലും ആപ്പിളിനോട് മുട്ടി നില്‍ക്കാന്‍ സാധിക്കുന്നതുമാണ ഈ വളര്‍ച്ചയ്ക്ക് കാരണം. സ്മാര്‍ട്ട്‌ഫോണുകളുടെ സുപ്രധാന മാര്‍ക്കറ്റുകളില്‍ അഞ്ച് ശതമാനം യൂസര്‍മാര്‍ താല്‍പര്യപ്പെടുന്നത് പിക്‌സല്‍ ഫോണ്‍ സ്വന്തമാക്കാനാണ്. ജപ്പാനില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് പിക്‌സല്‍.
ഈ വര്‍ഷം ആപ്പിളിനേക്കാള്‍ വലിയ വളര്‍ച്ചയും വില്‍പ്പനയുമാണ് പിക്‌സല്‍ ജപ്പാനില്‍ രേഖപ്പെടുത്തി. 2023ന്റെ ആദ്യ പാദത്തില്‍ വിപണിയില്‍ 9 ശതമാനം ഗൂഗിളിനൊപ്പമാണ്. ആപ്പിളാണ് 50 ശതമാനം വില്‍പ്പനയും നടത്തുന്ന കമ്പനി. എന്നാല്‍ അടുത്തിടെ ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ 7എ 74 ശതതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇത് 6 എയുടെ വില്‍പ്പനയേക്കാള്‍ പല മടങ്ങ് അധികമാണ്.
അതേസമയം ഒക്ടോബര്‍ നാലിന് ഗൂഗിളിന്റെ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ പിക്‌സല്‍ 8, 8 പ്രൊ എന്നിവ പുറത്തിറങ്ങുകയാണ. ആപ്പിളിന്റെ 15 പ്രൊ മാക്‌സിനെ ഇത് വീഴ്ത്തുമെന്നാണ് അഭ്യൂഹം. അത്ര മികച്ച ഫീച്ചറുകളാണ് ഇതിലുള്ളത്. പിക്‌സല്‍ എട്ടിന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. ടെന്‍സര്‍ ജി3 പ്രൊസസര്‍. 50 മെഗാപിക്‌സല്‍ പ്ലസ് 12 എംപി റിയര്‍ ക്യാമറ എന്നിവയുണ്ടാവും. പിക്‌സല്‍ 8 പ്രൊയ്ക്ക് സ്‌ക്രീന്‍ വലുതായിരിക്കും.
6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. പ്രൊ്‌സസര്‍ സമാനമാണ്. ട്രിപ്പിള്‍ ക്യാമറ സംവിധാനമുണ്ട്. 64 എംപിയും ഒപ്പം 48 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയുമുണ്ട്. കഴിഞ്ഞ വര്‍ഷം സാംസങ്ങിനെ മറികടക്കന്ന് സമാര്‍ട്ട് വാച്ച് മാര്‍ക്കറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു സാംസങ്ങ്. രണ്ട് കാര്യത്തിലും മുന്നില്‍ ആപ്പിളാണ്. എന്നാല്‍ ആപ്പിളിന് സമാനമായ മികവാണ് ഗൂഗിളിനുമുള്ളത്. ഫീച്ചറുകളിലും അപ്‌ഡേറ്റുകളിലും ആപ്പിളിന് ഒരുപടി മുന്നില്‍ നില്‍ക്കും പിക്‌സല്‍ ഫോണുകള്‍.












Click it and Unblock the Notifications