Get Updates
Get notified of breaking news, exclusive insights, and must-see stories!

തനി തങ്കത്തില്‍ പൊതിഞ്ഞ ഐഫോണ്‍ 15 പ്രൊ, കാവിയറിന്റെ പുത്തന്‍ മോഡല്‍, വില ഇങ്ങനെ

ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് അടക്കം വീണ്ടും ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഈ സീരീസില്‍ പുത്തന്‍ ആഡംബര വേര്‍ഷന്‍ പുറത്തിറക്കാന്‍ പോവുകയാണ് കാവിയര്‍. ഐഫോണിന്റെ ഗോള്‍ഡന്‍ എഡിഷന്‍ ഫോണുകള്‍ കാവിയറാണ് പുറത്തിറക്കാറുള്ളത്. ഇത്തവണ തങ്കത്തില്‍ പൊതിഞ്ഞ മോഡല്‍ മാത്രമല്ല, ഉല്‍ക്കാ ശകലങ്ങളാല്‍ നിര്‍മിച്ചെടുത്ത ഐഫോണ്‍ പതിനഞ്ച് സീരീസ് കൂടി കാവിയര്‍ പുറത്തിറക്കുന്നുണ്ട്.

നിലവില്‍ ആപ്പിള്‍ പുറത്തിറക്കിയ 15 സീരീസിലെ ഫോണുകള്‍ക്കൊപ്പം സ്വര്‍ണ നിറമില്ല. അതുകൊണ്ട് തന്നെ കാവിയര്‍ എഡിഷന് ആരാധകര്‍ ഏറെയാണ്. നിരവധി പ്രമുഖര്‍ ഈ എഡിഷന്‍ സ്വന്തമാക്കാറുമുണ്ട്. എന്തായാലും പണമെറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ലക്ഷ്വറി ക്ലാസ് ഡിവൈസ് മേക്കറായ കാവിയര്‍ നിങ്ങള്‍ക്കായി ഗോള്‍ഡന്‍ ചേസിസ് വരുന്ന പ്രൊ മോഡലുകള്‍ നല്‍കാന്‍ തയ്യാറാണ്. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതായി കാവിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

iphone-gold-15-pro-max

അള്‍ട്രാ ഗോള്‍ഡ് എന്നാണ് ഇതിന് കാവിയര്‍ നല്‍കിയിരിക്കുന്ന പേര്. ദുബായ് ആസ്ഥാനമായിട്ടാണ് കാവിയര്‍ പ്രവര്‍ത്തിക്കുന്നത്. ഐഫോണ്‍ 15 പ്രൊ അള്‍ട്രാ ഗോള്‍ഡിന് 7,40355 ലക്ഷം രൂപയാണ് വില. ഇത് 8,23634 ലക്ഷം വരെ നീളാം. 15 പ്രൊ മാക്‌സ് അള്‍ട്രാ ഗോള്‍ഡിന് 9670 ഡോളറാണ് വില. എട്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമിത്. 8,65,274 രൂപ വരെ ഈ തുക വര്‍ധിക്കാം.

18 ക്യാരറ്റ് തനി തങ്കത്തിലാണ് ഇതിന്റെ പിന്‍ഭാഗം അടക്കം നിര്‍മിച്ചിരിക്കുന്നത്. ഈ ഫോണില്‍ പിന്‍ഭാഗത്തായി കാണുന്ന ആപ്പിള്‍ ലോഗോ 24 ക്യാരറ്റ് സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് അള്‍ട്രാ ഗോള്‍ഡ് എഡിഷനുകള്‍ ലഭിക്കുകയെന്ന് കാവിയര്‍ പറഞ്ഞു. ഇതില്‍ സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്ട്രീയക്കാര്‍, സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ എന്നിവര്‍ക്കാണ് ഇവ ലഭിക്കുക.

അതേസമയം അള്‍ട്രാ ബ്ലാക്ക് വേര്‍ഷനും കാവിയര്‍ പുറത്തിറക്കിയത്. 15 പ്രൊ, 15 പ്രൊ മാക്‌സ്. പ്രൊ മാക്‌സ് അള്‍ട്രാ ബ്ലാക് എന്നിവയാണ് ഇതിലെ മോഡലുകള്‍, 8060 ഡോളര്‍ മുതല്‍ 9060 ഡോളര്‍ വരെയാണ് വില. അള്‍ട്രാ ബ്ലാക്ക് മോഡലിന്റെ ലോഗോ ഒഴിച്ചുള്ള ഭാഗങ്ങള്‍ ടൈറ്റാനിയം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ടൈറ്റന്‍ ബ്ലാക്ക്, സ്‌റ്റേറി നൈറ്റ്, ഡാര്‍ക് റെഡ് വേര്‍ഷനുകളും ഐഫോണ്‍ 15 പ്രൊ, പ്രൊ മാക്‌സ് എന്നിവയ്ക്കായി കാവിയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കാവിയറിന്റെ ഐഫോണ്‍ പതിനഞ്ച് സീരീസിലെ യുഎഫ്ഒ കളക്ഷനും ഇതോടൊപ്പം വരുന്നുണ്ട്. കസ്റ്റം മേയ്ഡ് 15 പ്രൊ, പ്രൊ മാക്‌സ് മോഡലുകള്‍ക്കാണ് ഈ പുത്തന്‍ മേക്കോവര്‍ വരുന്നത്. ബഹിരാകാശത്ത് നിന്നുള്ള ഘടകങ്ങള്‍ ചേര്‍ത്താണ് ഈ ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. മര്‍ച്ചിസന്‍ ഉല്‍ക്കയില്‍ നിന്നുള്ള ഘടകങ്ങളാണ് ഇവയുടെ നിര്‍മാണത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏലിയന്‍ ചേസിസ് ഡിസൈനിന്റെ ഭാഗമാണിത്. ആസ്ട്രല്‍-സ്റ്റാര്‍ഷിപ്പ് മോഡലുകളും കാവിയര്‍ പുറത്തിറങ്ങുന്നുണ്ട്. ചന്ദ്രന്‍, ചൊവ്വ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍ക്കകളുടെ ഘടകങ്ങളും, 24 ക്യാരറ്റ് സ്വര്‍ണവും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+