ഐഫോണ്‍ 15 പ്രൊ മാക്‌സിന് എതിരാളി വരുന്നു, ഫീച്ചറുകളിലെല്ലാം മുന്നില്‍, പുതിയ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍
ആപ്പിളിന്റെ വൈറലായ ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ ആധിപത്യം ഉടന്‍ അവസാനിച്ചേക്കും. ഫീച്ചറുകളിലെല്ലാം ഐഫോണിനെ വീഴ്ത്താന്‍ ഉറച്ചുള്ള സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറക്കാന്‍ പോവുകയാണ് ഗൂഗിള്‍. പിക്‌സല്‍ 8 പ്രൊയാണ് നിര്‍ണായകമായ പല ഫീച്ചറുകളിലും ഐഫോണിനെ വീഴ്ത്താന്‍ പോകുന്നത്. ഇതിനോടകം 15 പ്രൊ പല ഫീച്ചറുകളിലും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
മികച്ച ഫോണാണെങ്കിലും നിലവാരക്കുറവ് 15 പ്രൊ മാക്‌സിനുണ്ടെന്നാണ് യൂസര്‍മാര്‍ പറയുന്നത്. ഗൂഗിളിന്റെ 8 പ്രൊ ഈ വര്‍ഷം അവസാനം പുറത്തിറങ്ങാനാണ് സാധ്യത. ഏറ്റവും മികച്ച ഡിസ്‌പ്ലേ ഗൂഗിള്‍ അവതരിപ്പിക്കാനാണ് സാധ്യത. എങ്കില്‍ മാത്രമേ 15 പ്രൊയെ വീഴ്ത്താനാവൂ.നിലവില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ക്യാമറകളാണ് ഐഫോണ്‍ പ്രെ മാക്‌സ് നല്‍കുന്നത്.

പിക്‌സല്‍ 8 പ്രാ ഇതിനെ മറികടന്നേക്കാം. പിക്‌സല്‍ 7 പ്രെയുടെ ബ്രൈറ്റ്‌നെസ് ലെവല്‍ വളരെ മോശമായിരുന്നു. 927 നിറ്റ്‌സ് മാത്രമായിരുന്നു ഇത്. എന്നാല്‍ 15 പ്രൊ മാക്‌സിന്റേത് 1550 നിറ്റ്‌സാണ്. അതിനൊപ്പം എച്ച്ഡിആര്‍ ക്വാളിറ്റിയുമുണ്ടാവും. 8 പ്രൊയിലൂടെ ഇതിന് പരിഹാരം കാണാന്‍ ഗൂഗിളിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഗൂഗിളിനുണ്ടായിരുന്ന പ്രധാന പ്രശ്‌നം ആയിരം നിറ്റ്‌സില്‍ താഴെയായത് കൊണ്ട് ചിത്രങ്ങള്‍ക്ക് യാതൊരു ക്വാളിറ്റിയും ഉണ്ടാവില്ല. നല്ല വെയില്‍ ഉള്ള ദിവസങ്ങളിലാണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ വെളിച്ചം ധാരാളമായി ഫ്രെയിമില്‍ കയറി ഒന്നും കാണാനാവാത്ത അവസ്ഥയായി മാറും.
അതേസമയം സൂപ്പര്‍ ആക്ച്വ ഡിസ്‌പ്ലേയായിരിക്കും പിക്‌സല്‍ 8 പ്രൊയ്ക്ക് ഉണ്ടാവുകയെന്ന് അഭ്യൂഹങ്ങളുണ്ട്. 1600 നിറ്റ്‌സാണ് ഈ പാനലിന്റെ റേറ്റിംഗ്. പീക്ക് ബ്രൈറ്റ്‌നെസ് 2400 വരെ എത്തും. ഇതെല്ലാം 15 പ്രൊ മാക്‌സിനെ മറികടക്കാന്‍ ധാരാളമാണ്. മറ്റൊന്ന് കൂടുതല്‍ മികച്ച സൂം ലെന്‍സാണ്. ആപ്പിളിന്റേത് 5എക്‌സ് സൂം ക്യാമറയാണ്. ഈ സൂം സംവിധാനം നേരത്തെ തന്നെ 48 എംപി ടെലിഫോട്ടോ ക്യാമറയിലൂടെ ഗൂഗിള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ ഇത്തവണ അത് 10 എക്‌സ് സൂമിലേക്ക് കൊണ്ടുവന്നാല്‍ ഗ്യാലക്‌സി എസ്23 അള്‍ട്രയെ തന്നെ നേരിടാനാവും. ഗൂഗിളിന്റെ സൂപ്പര്‍ റേസ് സൂം ഫീച്ചര്‍ വന്നാല്‍ ഈസിയായി 15 പ്രൊ മാക്‌സിനെ മറിടക്കാം. 7 പ്രൊയ്ക്ക് തന്നെ 30 എക്‌സ് ഡിജിറ്റല്‍ സൂമുണ്ട്. ഐഫോണ്‍ 15 പ്രൊ മാക്‌സിനിത് 25 എക്‌സാണ്.
കൂടുതല്‍ മികച്ച ഒപ്ടിക്കല്‍ സൂം വരുന്നതോടെ അത്രയ്ക്കും മികച്ച ക്ലാരിറ്റിയില്‍ ചിത്രങ്ങളും വീഡിയോകളും ലഭ്യമാവും. മാനുവല്‍ ക്യാമറാ കണ്‍ട്രോളിലാണ് ആപ്പിളിനും ഗൂഗിളിനും വെല്ലുവിളിയുള്ളത്. 15 പ്രൊ മാക്‌സ് ഇതിനെ ഗൗരവത്തോടെ സമീപിച്ചിട്ടുണ്ട്. ഡെപ്ത് ഫോക്കസ് കണ്‍ട്രോള്‍ പോലുള്ളവ അതിലുണ്ട്.
കളര്‍ ഗ്രേഡിംഗിന് ലോഗ് സപ്പോര്‍ട്ടുമുണ്ട്. ഇപ്പോഴും മാനുവല്‍ കണ്‍ട്രോള്‍ ആപ്പിളിനില്ല. 15 പ്രൊ മാക്‌സ് ഇതില്‍ ദുര്‍ബലമാണ്. ഗൂഗിള്‍ എട്ട് പ്രൊ ഈ ഫീച്ചര്‍ അവതരിപ്പിച്ചാല്‍ വന്‍ നേട്ടമാകും. ക്യാമറ കണ്‍ട്രോള്‍ മികച്ച രീതിയിലാക്കാന്‍ ഇത് സഹായിക്കും. ഷട്ടര്‍ സ്പീഡ് അടക്കമുള്ളവയ്ക്ക് ഇത് ഗുണം ചെയ്യും.












Click it and Unblock the Notifications