Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 മാക്‌സ് വാങ്ങാന്‍ എളുപ്പവഴി, ആപ്പിളിന്റെ വന്‍ എക്‌സ്‌ചേഞ്ച് ഓഫര്‍, വില ഇങ്ങനെ

ആപ്പിളിന്റെ പുതിയ മോഡലിന് വിചാരിച്ചതിനേക്കാള്‍ വന്‍ ഡിമാന്‍ഡാണ് ഇന്ത്യയില്‍. എന്നാല്‍ എങ്ങനെ ഇവ വാങ്ങുമെന്ന സംശയമുണ്ടോ? വന്‍ തുകയാണ് ഐഫോണ്‍ 15 പ്രൊ മാക്‌സ് സ്വന്തമാക്കാനായി നല്‍കേണ്ടത്. എന്നാല്‍ നിങ്ങളുടെ കൈയ്യില്‍ സാമാന്യം നല്ലൊരു ഫ്‌ളാഗ്ഷിപ്പ് ഫോണുണ്ടെങ്കില്‍ നല്ല രീതിയില്‍ ഈ തുക കുറയ്ക്കാനാവും. ആപ്പിള്‍ നല്‍കുന്നത് മികച്ച എക്‌സ്‌ചേഞ്ച് പ്രൈസാണ്.

നിങ്ങളുടെ കൈവശം സാംസങ്ങിന്റെ സെഡ് ഫോള്‍ 4ജി ആണ് ഉള്ളതെന്ന് കരുതുക. 41500 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് മൂല്യം. എസ്22 അള്‍ട്രാ 5ജിക്ക് 37000 രൂപ വരെ എക്‌സ്‌ചേഞ്ച് വില ലഭിക്കും. നിങ്ങളുടെ കൈവശം ഐഫോണിന്റെ മുന്‍ സീരീസുകളാണ് ഉള്ളതെങ്കിലും എക്‌സ്‌ചേഞ്ചിന് അവസരമുണ്ട്.

iphone-15-pro-max

സാംസങ്ങിന്റെ എസ്22 പ്ലസിന് 27300, എസ്22 5ജി 23000, എസ്21 അള്‍ട്രാ 25500, നോട്ട് 20 അള്‍ട്രാ 5ജി 16200, നോട്ട് 20 13300, നോട്ട് 10 9300 എന്നിങ്ങനെയാണ് എക്‌സ്‌ചേഞ്ച് നിരക്കുകള്‍. വിവൊ, വിക്‌സോ, ഓപ്പം, തുടങ്ങിയ ഫോണുകളും മികച്ച എക്‌സ്‌ചേഞ്ചുകളില്‍ മിടുക്കരാണ്.

ഐഫോണ്‍ 14 പ്രൊ മാക്‌സ് എക്‌സ്‌ചേഞ്ച് നിങ്ങള്‍ക്ക് ലഭ്യമായാല്‍ 67800 രൂപ വരെ നമുക്ക് ലഭിക്കും. ഇതിലൂടെ 128 ജിബിയുടെ ഐഫോണ്‍ 14 വാങ്ങാന്‍ നമുക്ക് സാധിക്കും. 15, 15 പ്ലസ്, 15 പ്രൊ എന്നിങ്ങനെയാണ്. 12100, 22100, ഐഫോണ്‍ 6710001, 9200 രൂപയും ഇന്ത്യന്‍ വിപണിയില്‍ എക്‌സ്‌ചേഞ്ച് ലഭിക്കും. പ്രൊ മാക്‌സ് സ്വ്പ്‌നം കാണിക്കാന്‍ നിങ്ങളെ ഈ ഡീല്‍ സഹായിക്കും.

ഇനി ഐഫോണിന്റെ 14 പ്രൊയാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിലും നേട്ടങ്ങളുണ്ട്. 15 മാക്‌സ് വാങ്ങാന്‍ ഇവ എക്‌സ്‌ചേഞ്ച് ചെയ്യാം. 64500 രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ചേഞ്ച് മൂല്യം. ഇവര്‍ക്ക് ഐഫോണ്‍ 15 പ്രൊയുടെ 128 ജിബി വേരിയന്റ് വെറും 70400 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ളതാണ് ഈ മോഡല്‍. അതേസമയം ഐഫോണ്‍ 15 15400 രൂപയ്ക്കും, 15 പ്ലസ് 25400, 15 പ്രൊ മാക്‌സ് 95400 രൂപയ്ക്കും വാങ്ങാന്‍ സാധിക്കും.

പരമാവധി വില്‍പ്പനയാണ് ഇതിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ഐഫോണിന്റെ 14 പ്ലസിന് 42500 രൂപ വരെയാണ് ആപ്പിള്‍ ഓഫര്‍ ചെയ്യുന്നത്. പ്രൊ മാക്‌സ് 1,17400 രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാനാവും. ഐഫോണ്‍ 15 37400, 15 പ്ലസ് 47400, 15 പ്ലസ് 92400 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 14ന് 40000 രൂപ വരെയാണ് ഓഫര്‍. 128 ജിബിയുടെ മോഡലിനാണ് ഈ വില. 1,19000 രൂപയ്ക്ക് 15 പ്രൊ മാക്‌സ് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

15, 15 പ്ലസ്, 15 പ്രൊ മോഡലുകള്‍ 39900, 49900, 94900 രൂപ നിരക്കിലും ലഭ്യമാവും. ഐഫോണ്‍ എസ്ഇ തേര്‍ഡ് ജനറേഷന്‍, 13 പ്രൊ മാക്‌സ്, 13 പ്രൊ എന്നീ മോഡലുകള്‍ക്കും മികച്ച എക്‌സ്‌ചേഞ്ച് നിരക്ക് ഐഫോണ്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ 15 പ്രൊ മാക്‌സിന്റെ വില്‍പ്പന കുതിച്ച് കയറുന്നതിനാല്‍, ഉറപ്പായും എക്‌സ്‌ചേഞ്ചിനും ഡിമാന്‍ഡ് ഉയരുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+