Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ഐഫോണ്‍ 15 പ്രൊ മാക്‌സ് ചൂടാവുന്നു, പൊട്ടിത്തെറിക്കുമോ? മറുപടിയുമായി ആപ്പിള്‍

വാഷിംഗ്ടണ്‍: ആപ്പിള്‍ ഐഫോണിന്റെ 15 പ്രൊ സീരീസ് പുറത്തിറങ്ങിയത് മുതല്‍ വലിയ പ്രശ്‌നങ്ങളാണ്. പ്രധാനമായും എല്ലാവരും കുറ്റപ്പെടുത്തുന്നത് ഫോണ്‍ അമിതമായി ചൂടാവുന്നതാണ്. എന്താണ് ഇതിന് കാരണമെന്ന് മാത്രം വ്യക്തമാക്കിയിരുന്നില്ല. ഇതുവരെയില്ലാത്തൊരു പ്രശ്‌നമാണ് പ്രൊ മോഡലുകള്‍ നേരിടുന്നത്. 15 സീരീസുകളിലെ മറ്റ് ഫോണുകള്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല.

അതുകൊണ്ട് ഈ പ്രശ്‌നം ആപ്പിളിന് വലിയ തലവേദനയായി മാറിയിരുന്നു. പുതിയ പ്രൊസസര്‍ നിലവാരമില്ലാത്തതാണെന്ന പരാതികള്‍ വരെ ഉയര്‍ന്നിരുന്നു. അതേസമയം ആരാധകരുടെ പരാതികള്‍ക്ക് ഒടുവില്‍ ആപ്പിള്‍ തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ഐഫോണ്‍ ചൂടാവുന്നുണ്ടെന്ന് ആപ്പിള്‍ പറയുന്നു. അതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ട്. ചില സാഹചര്യങ്ങളാണ് അതിലേക്ക് നയിച്ചിരിക്കുന്നത്.

apple-iphone-15-pro

പുതിയ ഫോണ്‍ വാങ്ങി അതില്‍ സെറ്റിംഗ്‌സ് ശരിയാക്കുമ്പോഴും, റീസ്‌റ്റോര്‍ ചെയ്യുമ്പോഴുമാണ് കാര്യമായ തോതില്‍ ഫോണ്‍ ചൂടാവുന്നത്.ഇതിന് കാരണം ബാക്ഗ്രൗണ്ട് ആക്ടിവിറ്റി കാര്യമായി വര്‍ധിക്കുന്നത് കൊണ്ടാണെന്നും ആപ്പിള്‍ വ്യക്തമാക്കി. ഐഒഎസ് 17ല്‍ ഒരു ബഗിനെ കണ്ടെത്തിയിട്ടുണ്ടെന്നും ആപ്പിള്‍ വെൡപ്പെടുത്തി. ഇത് ചില യൂസര്‍മാരെ ബാധിക്കുന്നുണ്ട്. അടുത്ത സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്നും ആപ്പിള്‍ ഉറപ്പ് നല്‍കി.

മറ്റൊരു പ്രശ്‌നവും ആപ്പിള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അടുത്തിടെ വന്ന ചില അപ്‌ഡേറ്റിലൂടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ആപ്പിള്‍ സിസ്റ്റത്തിന് ഓവര്‍ലോഡുണ്ടാക്കുന്നു. ഇത് ശരിക്കും വലിയ പ്രശ്‌നങ്ങള്‍ 15 പ്രൊ മാക്‌സിന് സൃഷ്ടിക്കുന്നതായും ആപ്പിള്‍ വ്യക്തമാക്കി. ഈ ആപ്പ് ഡെവലെപ്മര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടും. അതിനുള്ള ശ്രമങ്ങളിലാണെന്നും ആപ്പിള്‍ അറിയിച്ചു.

അതേസമയം ടൈറ്റാനിയം ഫ്രേമിലേക്ക് മാറിയെങ്കിലും അതുകൊണ്ട് യാതൊരു പ്രശ്‌നവും ഫോണിന് സംഭവിക്കില്ല. അമിതമായ ചൂടില്‍ ഈ ഫ്രെയിമിന് കേടുപാടുകള്‍ സംഭവിക്കില്ല. സ്റ്റെയിന്‍ലെസ് സ്റ്റീലിനേക്കാള്‍ മെച്ചപ്പെട്ടതാണ് ഇതെന്നും ആപ്പിള്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം, ആസ്ഫാള്‍ട്ട് 9, യൂബര്‍ പോലുള്ള ആപ്പുകള്‍ സിപിയുവിന് ഓവര്‍ലോഡ് സമ്മാനിക്കുന്നതാണ്. ഇവ ഫോണിനെ സാധാരണത്തേതില്‍ നിന്ന് കൂടുതലായി ചൂടാക്കാന്‍ കാരണമാകുന്നുണ്ടെന്നും ആപ്പിള്‍ വെളിപ്പെടുത്തി.

വരാനിരിക്കുന്ന ഐഒഎസ് അപ്‌ഡേറ്റ് എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കും. 15 പ്രൊ മാക്‌സിനെ കൂടുതല്‍ കൂളായി നിര്‍ത്താനും, പെര്‍ഫോമന്‍സിനെയും ഇത് സഹായിക്കും. ഫാസ്റ്റ് ചാര്‍ജിംഗ് ആയത് കൊണ്ട് ചൂട് സാധാരണത്തേതില്‍ കൂടുതല്‍ ഉണ്ടാവും. എന്നാല്‍ അതുകൊണ്ട് ചാര്‍ജറിനോ, യുഎസ്ബി പോര്‍ട്ടിനോ. ഫോണിനോ യാതൊന്നും സംഭവിക്കില്ലെന്നും ആപ്പിള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+