Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 പ്രൊ മാക്‌സ് തന്നെ ഒന്നാമന്‍, അതിവേഗ പെര്‍ഫോമന്‍സ്, വീണത് പിക്‌സല്‍ 8 പ്രൊ

ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനെ കുറിച്ച് നിരവധി പരാതികളുണ്ടെങ്കിലും, മാര്‍ക്കറ്റില്‍ ഏറ്റവും കരുത്തന്‍ ആപ്പിളിന്റെ ഈ പുത്തന്‍ താരോദയം തന്നെ. 15 പ്രൊ മാക്‌സിന് എതിരാളികളായ എസ്23, പിക്‌സല്‍ 8 പ്രൊ എന്നീ ഫോണുകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് പതിനഞ്ച് പ്രൊ മാക്‌സ്. അതേസമയം പെര്‍ഫോമന്‍സ് ടെസ്റ്റില്‍ ഇപ്പോള്‍ സകല ഫോണുകളെയും മറികടന്ന് ഒന്നാമനായിരിക്കുകയാണ് പതിനഞ്ച് പ്രൊ മാക്‌സ്.

ഫ്‌ളാഗ്ഷിപ്പുകള്‍ തമ്മിലുള്ള മത്സരത്തിലാണ് പിക്‌സല്‍ എട്ടിന് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. ആപ്പിള്‍ 15 പ്രൊ മാക്‌സിനേക്കാള്‍ മികച്ച റാമും മറ്റ് ഫീച്ചറുകളും പിക്‌സല്‍ എട്ട് പ്രൊയിലാണ് ഉള്ളത്. പക്ഷേ എന്നിട്ടും പെര്‍ഫോമന്‍സില്‍ പിന്നിലാണ് പിക്‌സല്‍ എട്ട് പ്രൊ.ഐഫോണ്‍ 15 പ്രൊ മാക്‌സും, പിക്‌സല്‍ എട്ട് പ്രൊയും തമ്മിലുള്ള സ്പീഡ് ടെസ്റ്റില്‍ ബഹുദൂരം മുന്നിലാണ് ആപ്പിളിന്റെ ഫോണ്‍. റാമിന്റെ കാര്യത്തില്‍ 50 ശതമാനത്തിന് മുന്നിലാണ് പിക്‌സല്‍ എട്ട് പ്രൊ.എന്നാല്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനേക്കാളും വേഗത 40 സെക്കന്‍ഡ് കുറവാണ് പിക്‌സല്‍ എട്ട് പ്രൊയ്ക്ക്.

iphone-15-pro-max-pixel-8-pro

അതിവേഗ പെര്‍ഫോമന്‍സാണ് ആപ്പിളിന്റെ ഈ ഫ്‌ളാഗ്ഷിപ്പിന്റെ പ്രധാന കരുത്ത്. ഇതിന് പ്രധാന കാരണം എ17 പ്രൊ ചിപ്പാണ്. മറ്റ് ഫോണുകളെ അപേക്ഷിച്ച് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആപ്പിളിന് ഒന്നിനെയും പേടിക്കേണ്ട കാര്യമില്ല. അതിവേഗത്തിലാണ് ഇന്റര്‍നെറ്റ് അടക്കമുള്ള ഇതില്‍ ലഭ്യമാവുക. 8 ജിബി റാം, എന്‍വിഎംഇ സ്റ്റോറേജ്, ഐഒഎസ് 18 എന്നിവ പതിനഞ്ച് പ്രൊയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

അതേസമയം പിക്‌സല്‍ എട്ട് പ്രൊയില്‍ ടെന്‍സര്‍ ജി3 ചിപ്പാണ് ഉള്ളത്. ഇത് ഗൂഗിളിന്റെ ഏറ്റവും പുതിയ പ്രൊസസറാണ്. 12 ജിബി റാമും, ആന്‍ഡ്രോയിഡ് പതിനാലും ഗൂഗിള്‍ പിക്‌സല്‍ എട്ട് പ്രൊയ്ക്കുണ്ട്. ഗീക്‌ബെഞ്ച് പരിശോധനയില്‍ തന്നെ പെര്‍ഫോമന്‍സിന്റെയും ക്യാമറയുടെയും കാര്യത്തില്‍ വളരെ മുന്നിലാണ് 15 പ്രൊ എന്ന് കണ്ടെത്തിയിരുന്നു. 15 പ്രൊയ്ക്ക് 2890 സിംഗ് കോര്‍ സ്‌കോറാണ് ഗീക്ക് ബെഞ്ചിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.

എന്നാല്‍ പിക്‌സല്‍ എട്ട് പ്രൊയ്ക്ക് ഇത് വെറും 1760 സ്‌കോര്‍ ആണ്. അതേസമയം മള്‍ട്ടി കോര്‍ സ്‌കോറില്‍ 7179 പോയിന്റുമായി ബഹുദൂരം മുന്നിലാണ് 15 പ്രൊ. എന്നാല്‍ പിക്‌സല്‍ എട്ട് പ്രൊയുടെ സ്‌കോര്‍ 4442 ആണ്. സ്പീഡ് ടെസ്റ്റില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ മുന്നില്‍ എത്താറില്ല എന്നതും അത്ഭുതപ്പെടുത്തുന്നതാണ്. തുടക്കത്തില്‍ ചെറിയൊരു സ്ലോ പതിനഞ്ച് പ്രൊ മാക്‌സില്‍ അനുഭവപ്പെടും.

എന്നാല്‍ പിന്നീട് വീഡിയോ പ്രൊസസിംഗിലും, ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും പിക്‌സല്‍ എട്ട് പ്രൊയെ കടത്തിവെട്ടിയാണ് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന്റെ മുന്നേറ്റം. രണ്ട് റൗണ്ട് ടെസ്റ്റുകള്‍ നടത്തിയതിലും വളരെ മുന്നിലെത്തിയിട്ടുണ്ട് ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ്. അതേസമയം പതിനഞ്ച് പ്രൊ മാക്‌സ് പുറത്തിറക്കിയപ്പോള്‍ വിലയുടെ കാര്യത്തിലും പെര്‍ഫോമന്‍സിലും നേരത്തെ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ അപ്‌ഡേറ്റുകള്‍ക്ക് ശേഷം ഇത് പെര്‍ഫെക്ട് ഫോണായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+