ഐഫോണ്‍ 15 പ്രൊ മാക്‌സ് ഇനി കിംഗല്ല, ക്യാമറയില്‍ പിക്‌സല്‍ എട്ടിന്റെ രാജഭരണം, പുത്തന്‍ 5 ഫീച്ചറുകള്‍

ആപ്പിളിന്റെ ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ വരവോടെ സ്മാര്‍ട്ട് ഫോണ്‍ മേഖല ഒന്നാകെ അവരുടേതാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കൊട്ടിഘോഷിച്ച 15 പ്രൊ മാക്‌സിന്റെ ക്യാമറകള്‍ രണ്ടാം സ്ഥാനത്തേക്ക് വീഴുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ എട്ട് സീരീസിന് വമ്പന്‍ ക്ലാരിറ്റിയാണ് ക്യാമറയില്‍ അവകാശപ്പെടാനുള്ളത്.

അത് മാത്രമല്ല ക്യാമറയ്ക്കായി പുത്തന്‍ അപ്‌ഗ്രേഡുകളാണ് പിക്‌സല്‍ എട്ടിനായി ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. അടുത്തതായി വരാന്‍ പോകുന്ന അപ്‌ഡേറ്റുകളില്‍ ഇവ ഓരോന്നും പിക്‌സല്‍ യൂസര്‍മാരുടെ കൈകളിലെത്തും. ക്യാമറ ഹാര്‍ഡ് വെയറാണ് മാറിയതില്‍ പ്രധാനം. പുതിയ 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറാണ് പിക്‌സലിന് ഉള്ളത്. ഇതോടെ ക്യാമറ ഹാര്‍ഡ് വെയറില്‍ അടിമുടി മാറ്റമാണ് വന്നിരിക്കുന്നത്.

google-pixel-8-pro

പിക്‌സല്‍ എട്ടിലെ പ്രധാന ക്യാമറയായി 50 മെഗാപിക്‌സല്‍ ക്യാമറയ വേറെയുണ്ട്. നേരത്തെ തന്നെ ചിത്രങ്ങളും, വീഡിയോയും പിക്‌സലിന്റെ ക്യാമറകളില്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ലഭ്യമായിരുന്നു. സ്വന്തമായി ഹാര്‍ഡ് വെയറും, സോഫ്റ്റ് വെയറും ഗൂഗിള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആ എക്‌സ്പീരിയന്‍സ് വേറെ ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ടോട് കൂടിയ സോഫ്റ്റ് വെയര്‍ ഫീച്ചറുകളാണ് പുത്തന്‍ പിക്‌സലിലെ പ്രധാന ആകര്‍ഷണം. ഇതിലൂടെ ശക്തമായ ഡിവൈസാക്കി 8 പ്രൊ അടക്കമുള്ളവ മാറും. ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരത്തെ പ്രൊ കണ്‍ട്രോള്‍ പിക്‌സലിന് ഇല്ലായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ക്യാമറ സെറ്റിംഗ് നിയന്ത്രിക്കുന്ന മാനുവല്‍ മോഡാണിത്. പിക്‌സല്‍ എട്ടില്‍ ഫോട്ടോയെടുക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ അത് പകര്‍ത്താന്‍ ഇവ സഹായിക്കും.

മാനുവല്‍ മോഡില്‍ ഫോട്ടോ എടുത്താലും അത് എച്ച്ഡിആര്‍ പ്ലസില്‍ ലഭ്യമാവും. അപ്പോള്‍ പിന്നെ ഫോട്ടോയുടെ ക്ലാരിറ്റി പറയുകയേ വേണ്ട. പുതിയതായി വന്ന മറ്റൊരു ഫീച്ചര്‍ വീഡിയോ ബൂസ്റ്റും, വീഡിയോ നൈറ്റ് സൈറ്റുമാണ്. എച്ച്ഡിആര്‍പ്ലസ് വീഡിയോ ഓപ്ഷനിലേക്കും കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. അതുപോലെ കുറഞ്ഞ വെളിച്ചത്തില്‍ ഏറ്റവും ക്ലാരിറ്റിയുടെ ചിത്രം പിക്‌സല്‍ എട്ട് പകര്‍ത്തും. ഇതിനാണ് നൈറ്റ് സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോയും ഷൂട്ട് ചെയ്യാം.

ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരത്തെ പ്രൊ കണ്‍ട്രോള്‍ പിക്‌സലിന് ഇല്ലായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ക്യാമറ സെറ്റിംഗ് നിയന്ത്രിക്കുന്ന മാനുവല്‍ മോഡാണിത്. പിക്‌സല്‍ എട്ടില്‍ ഫോട്ടോയെടുക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ അത് പകര്‍ത്താന്‍ ഇവ സഹായിക്കും. മാനുവല്‍ മോഡില്‍ ഫോട്ടോ എടുത്താലും അത് എച്ച്ഡിആര്‍ പ്ലസില്‍ ലഭ്യമാവും. അപ്പോള്‍ പിന്നെ ഫോട്ടോയുടെ ക്ലാരിറ്റി പറയുകയേ വേണ്ട. പുതിയതായി വന്ന മറ്റൊരു ഫീച്ചര്‍ വീഡിയോ ബൂസ്റ്റും, വീഡിയോ നൈറ്റ് സൈറ്റുമാണ്.

എച്ച്ഡിആര്‍പ്ലസ് വീഡിയോ ഓപ്ഷനിലേക്കും കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. അതുപോലെ കുറഞ്ഞ വെളിച്ചത്തില്‍ ഏറ്റവും ക്ലാരിറ്റിയുടെ ചിത്രം പിക്‌സല്‍ എട്ട് പകര്‍ത്തും. ഇതിനാണ് നൈറ്റ് സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോയും ഷൂട്ട് ചെയ്യാം. ഡുവല്‍ എക്‌സോഷറാണ് പുത്തനൊരു ഫീച്ചര്‍. ഇത് പ്രൊയിലും, സാധാരണ വേര്‍ഷനിലും ലഭിക്കും.

വളരെ സൂക്ഷ്മമായ വീഡിയോകള്‍ ഷൂട്ട് ചെയ്യാനായിട്ടാണ് ഈ ഓപ്ഷന്‍. ലോ ലൈറ്റിലും, അതുപോലെ ഹൈ ഡൈനാമിക് റേഞ്ചിലും ഇമേജുകള്‍ എടുക്കാന്‍ സാധിക്കും.ഓഡിയോ മാജിക് ഇറേസറാണ് ഏറ്റവും കിടിലന്‍ ഓപ്ഷന്‍. ഐഫോണ്‍ പിന്നിലാവുന്നതും ഈ ഫീച്ചറിലാണ്. വീഡിയോ എടുക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ആരെങ്കിലും കരയുന്നുണ്ടെങ്കിലും, മറ്റ് തടസ്സങ്ങളോ ഉണ്ടെങ്കില്‍ അതെല്ലാം വീഡിയോയില്‍ നിന്ന് ഇവര മാറ്റും.

ഗൂഗിള്‍ ഫോട്ടോസ് ആപ്പാണ് ഇതിനായി ഉപയോഗിക്കുക. ബെസ്റ്റ് ടേക്ക് ഫീച്ചറാണ് അഞ്ചാമത്തെ അപ്‌ഡേറ്റ്. ഏറ്റവും മികച്ച എക്‌സ്പ്രഷനില്‍ ഔട്ടോമേറ്റികായി ഫോട്ടോ ക്രിയേറ്റ് ചെയ്യാന്‍ ഇവ സഹായിക്കും. അതായത് ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ ഒരാള്‍ കണ്ണടച്ചുവെന്ന് കരുതുക, യൂസര്‍ക്ക് മറ്റ് ഫോട്ടോയിലെ എക്‌സ്പ്രഷന്‍ ആ വ്യക്തിക്കായി തിരഞ്ഞെടുത്ത് നല്‍കാനാവും. അതിലൂടെ ഫോട്ടോ കൂടുതല്‍ മനോഹരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+