ഐഫോണ്‍ 15 പ്രൊ മാക്‌സ് തൊട്ടാല്‍ പൊള്ളും മക്കളേ: പുതിയ വില കേട്ടാല്‍ ഞെട്ടും, എംആര്‍പിക്ക് മുകളില്‍
ആപ്പിള്‍ ഐഫോണ്‍ വാങ്ങാനായി ആളുകള്‍ കാത്തിരിക്കുകയാണ്. ആപ്പിള്‍ സ്റ്റോറുകളിലെല്ലാം ആപ്പിള്‍ ഐഫോണ്‍ പ്രൊ മാക്‌സ് വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. സെപ്റ്റംബര്‍ 22നായിരുന്നു ഇന്ത്യയില്‍ റീട്ടെയില്‍ ആയി അടക്കം ഐഫോണ്‍ 15 സീരീസുകളുടെ വില്‍പ്പന ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഈ വന്‍ ഡിമാന്‍ഡ് പലയിടത്തും ഐഫോണുകള്‍ ഡെലിവെറി ചെയ്യുന്നതില്‍ തടസ്സങ്ങളുണ്ടാക്കിയിരിക്കുകയാണ്.
എന്നാല്‍ ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്ക് അത്ര നല്ല വാര്‍ത്തയല്ല തേടി വന്നിരിക്കുന്നത്. പ്രൊ മാക്‌സാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ ഉറപ്പായും കൈപ്പൊള്ളുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇന്ത്യയിലെ വില കേട്ടാല്‍ ഏത് ഐഫോണ്‍ പ്രേമിയും ഞെട്ടിപ്പോകും. നവംബര്‍ വരെ ഡെലിവെറി നീളുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍ക്കുന്ന റീട്ടെയില്‍ ഷോപ്പില്‍ നിന്ന് ഇവ വാങ്ങുക അങ്ങേയറ്റം ദുഷ്‌കരമായി മാറിയിരിക്കുകയാണ്.

ഐഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എംആര്‍പിയേക്കാള്‍ മുഖളിലാണ് 15 പ്രൊ മാക്‌സിന് അടക്കം പല കടകളിലും ഈടാക്കുന്നത്. ഡിമാന്‍ഡ് വര്‍ധിച്ചതോടെ റീട്ടെയിലര്‍മാര്‍ വന്‍ തോതിലാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് മാത്രമല്ല, പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നവര്‍ പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് വില വര്‍ധന. ഡല്‍ഹി, ജയ്പൂര്‍, താനെ എന്നിവിടങ്ങളില്‍ 15 പ്രൊ മാക്‌സിന് 20000 രൂപ അധികമായി നല്‍കേണ്ടി വരുന്നുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഫോണ്‍ 15 പ്രൊ മാക്‌സ് നാച്ചുറല്‍ ടൈറ്റാനിയത്തിന്റെ 256 ജിബി വേരിയന്റാണ് 20000 രൂപ അധികം വാങ്ങി വില്‍ക്കുന്നത്. ആപ്പിള്‍ ഈ മോഡലിന് ഇട്ടിരിക്കുന്ന വില 1,59990 രൂപയാണ്. അതുപോലെ 15 പ്രൊ ടൈറ്റാനിയം ബ്ലൂ മോഡലിന്റെ 256 ജിബി വേരിയന്റിന്റെ വില 1,51000 രൂപയാണ്. ആപ്പിളിന്റെ ഈ ഔദ്യോഗിക വിലയേക്കാള്‍ ആറായിരം രൂപ കൂടുതലാണ് ഇവയ്ക്ക്.
ജയ്പൂരില്‍ ഐഫോണ്‍ 15 പ്രൊയ്ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ എട്ടായിരം രൂപ കൂടുതലാണ് വാങ്ങുന്നത്. അതേസമയം പ്രൊ മാക്‌സിന്റെ 1ടിബി വേരിയന്റിന് 1,99900 രൂപയാണ് വില. ഇതിനാണ് പുതിയ ഐഫോണ്‍ സീരീസില്‍ ഏറ്റവും വിലയുള്ളത്. എന്നാല്‍ മഹാരാഷ്ട്രയിലെ താനെയിലെ റീട്ടെയിലര്‍ ഇത് വില്‍ക്കുന്നത് 2,32000 ലക്ഷം രൂപയ്ക്കാണ്.
അതേസമയം ഐഫോണിന്റെ 256 ജിബി, 128 ജിബി, 512 ജിബി, 1 ടിബി വേരിയന്റുകളാണ് ഇന്ത്യയില്‍ റിലീസ് ചെയ്തിരിക്കുന്നത്. ലോകത്തെല്ലായിടത്തും ഇതേ വേരിയന്റുകള്‍ തന്നെയാണ് ആപ്പിള്‍ പുറത്തിറങ്ങുന്നത്. ഐഫോണിന് ഏറ്റവും വിലയുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെയാണ്. അതിന് പുറമേയാണ് എംആര്‍പിയിലും കൂടുതല്‍ വില ഈടാക്കുന്നത്.
എന്നാല്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ പുതിയ റെക്കോര്‍ഡാണ് ഐഫോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. പലയിടത്തും മുഖ്യ എതിരാളിയായ സാംസങ്ങിനെ കടത്തിവെട്ടിയാണ് ഐഫോണിന്റെ കുതിപ്പ്. ഇന്ത്യയിലെ കയറ്റുമതിയിലും ആപ്പിള്‍ തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications