ഐഫോണ്‍ 15 പ്രൊ മാക്‌സ് ഇമേജില്‍ മിന്നിക്കും, ഒപ്ടിക്കല്‍ സൂമില്‍ നമ്പര്‍ വണ്‍, സാംസങ്ങ് പിന്നില്‍

ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സ് സീരീസ് പുറത്തിറങ്ങിയതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ തരംഗമായിരിക്കുകയാണ്. ഓരോ ഫീച്ചറുകളുടെയും മികവുകളാണ് പുറത്തുവരുന്നത്. പ്രൊ മാക്‌സിന്റെ ഫീച്ചറുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാവുന്നത് ഈ ഫോണിന്റെ ഒപ്ടിക്കല്‍ സൂമാണ്. പ്രൊ മാക്‌സിന്റെ ഇമേജ് ക്വാളിറ്റി ഏറ്റവും മികച്ചതാക്കുന്നതില്‍ ഒപ്ടിക്കല്‍ സൂമിന് വലിയ പങ്കുണ്ട്.

120 എംഎം ടെട്രാപ്രിസം ലെന്‍സാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ 5എക്‌സ് ഒപ്ടിക്കല്‍ സൂമാണ് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ലഭ്യമാവുക. എന്തുകൊണ്ട് 10എക്‌സ് സൂം ഇല്ല എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്23 അള്‍ട്ര 10 എക്‌സ് സൂം നല്‍കുന്നുണ്ട്. എന്നാല്‍ അതിനും എത്രയോ മികച്ച ഇമേജുകളാണ് ഐഫോണ്‍ 15 പ്രൊ മാക്‌സില്‍ ലഭിക്കുന്നത്.

iphone-samsung

ആപ്പിളിന്റെ ക്യാമറ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് ജോണ്‍ മക്കോര്‍മാക് എന്തുകൊണ്ട് 5എക്‌സ് സൂം എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഗംഭീരമായി പ്രൊ മാക്‌സില്‍ ഒപ്ടിക്കല്‍ സൂം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മക്കോര്‍മാക് പറയുന്നു. 10എക്‌സ് എന്തുകൊണ്ട് ഫോണില്‍ അത്ര മികച്ച ഓപ്ഷനല്ലെന്നും അദ്ദേഹം പറയുന്നു. അതിവേഗം ഫോട്ടോ എടുക്കണം. അത് മാത്രമല്ല നിങ്ങളുടെ കൈകള്‍ ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിക്കണം.

ചെറിയൊരു ഷേക്ക് ഉണ്ടായാല്‍ ചിത്രത്തിന് ക്ലാരിറ്റി ഉണ്ടാവില്ല. അതല്ലെങ്കില്‍ ട്രൈപ്പോഡ് ഉണ്ടായിരിക്കണം. 10എക്‌സ് ഒപ്ടിക്കല്‍ സൂം വളരെ ബുദ്ധിമുട്ടാണ് ഉപയോഗിക്കാന്‍. അതുകൊണ്ട് സാംസങ്ങിന്റെ ആ ഓപ്ഷനേക്കാള്‍ മികച്ച അനുഭവമാണ് ആപ്പിള്‍ പ്രൊ മാക്‌സില്‍ ലഭിക്കുക. അതേസമയം ആപ്പിള്‍ പ്രൊ മാക്‌സില്‍ പുതിയ ക്യാമറ സ്റ്റബിളൈസേഷന്‍ ഓപ്ഷന്‍ ഇതിലുണ്ട്. ആപ്പിളിന്റെ ഏറ്റവും നൂതനമായ ക്യാമറ സിസ്റ്റമാണ് ഇതില്‍ ലഭ്യമാവുക.

ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിളൈസേഷനുമായി ഇതിനെ സംയോജിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ ഓട്ടോഫോക്കസ് ത്രീഡി സെന്‍സര്‍ ഷിഫ്റ്റ് മോഡ്യൂളും പുതിയ ഫീച്ചറായി ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്ങിനേക്കാള്‍ മികവ് എന്തുകൊണ്ട് ആപ്പിള്‍ 15 സീരീസില്‍ പ്രതീക്ഷിക്കാമെന്ന ആപ്പിളിന്റെ സീനിയര്‍ ഡയറക്ടര്‍ മാക്‌സിം വെറോണ്‍ വിശദീകരിക്കുന്നു. 5എക്‌സ് ഒപ്ടിക്കല്‍ സൂം എഫ് 2.8 അപ്പര്‍ച്ചര്‍ തുറക്കുകയും, അതിലൂടെ മികച്ച വെളിച്ചം ലഭ്യമാക്കുകയും ചെയ്യും. ഗംഭീര ചിത്രങ്ങള്‍ എടുക്കാന്‍ 15 പ്രൊ മാക്‌സിന് കരുത്ത് പകരുന്നതും ഇക്കാര്യമാണ്.

അതേസമയം കുറഞ്ഞ അപ്പര്‍ച്ചര്‍ സംവിധാനം കൂടുതല്‍ മികവോടെ ചിത്രങ്ങള്‍ എടുക്കാന്‍ ഏത് ഫോണിനെയും സഹായിക്കും. 4.9 ആണ് ഗ്യാലക്‌സി എസ്23 അള്‍ട്രാ ടെലിഫോട്ടോയുടെ അപ്പര്‍ച്ചര്‍. ഇതിലൂടെ ചിത്രങ്ങളുടെ ക്ലാരിറ്റി ആപ്പിളിനെ അപേക്ഷിച്ച് കുറവായിരിക്കും. ഐഫോണ്‍ 15 പ്രൊ മാക്‌സിനെ കൂടുതല്‍ ഡീറ്റെയില്‍ഡ് ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും.

രാത്രിയില്‍ വെളിച്ചം കുറഞ്ഞാലും മികച്ച ക്വാളിറ്റിയില്‍ തന്നെ ചിത്രം ലഭ്യമാകും. പുതിയ ടൈറ്റാനിയം ഫ്രേമും പ്രൊ മാക്‌സിനുണ്ട്. അതിനൊപ്പം പുതിയ ആക്ഷന്‍ ബട്ടണ്ണുമുണ്ട്. എല്ലാ ഫീച്ചറുകളും എസ്23ക്ക് മുകളില്‍ നില്‍ക്കുന്നതാണ്. ആപ്പിളിന്റെ വിപണിയിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഐഫോണ്‍ 15 പ്രൊ മാക്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+