കാത്തിരിപ്പിന് വിരാമം; ഐഫോണ്‍ 15 സീരീസ് ലോഞ്ചിംഗ് ഈ ദിവസമെന്ന് റിപ്പോര്‍ട്ട്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തങ്ങളുടെ പുതിയ പതിപ്പുകള്‍ അടുത്ത മാസം അവതരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. 15 സീരിസില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നി നാലു മോഡലുകള്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ആപ്പിള്‍ അതിന്റെ 'ഫാര്‍ ഔട്ട്' ലോഞ്ച് ഇവന്റ് സെപ്റ്റംബറില്‍ ആണ് നടത്തിയത്.
സെപ്തംബര്‍ ഏഴിനായിരുന്നു ഐഫോണ്‍ 14 മോഡലുകള്‍ അനാച്ഛാദനം ചെയ്തിരുന്നത്. ഇറങ്ങാനിരിക്കുന്ന പുതിയ മോഡലുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാലും പലതരത്തിലുള്ള അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. സെപ്റ്റംബര്‍ 13 ന് പുതിയ മോഡലുകള്‍ അവതരിപ്പിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് പായ്ക്കോട് കൂടിയായിരിക്കും 15 സീരിസ് പുറത്തിറക്കുക എന്നാണ് വിവരം.

എല്ലാ മോഡലുകളിലും ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍ ഉണ്ടാകും. നിലവില്‍ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ മാത്രമാണ് ഇതുള്ളത്. അതേസമയം ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലുകളില്‍ പുതിയ ആപ്പിള്‍ എ17 ബയോണിക് ചിപ്പ് അവതരിപ്പിച്ചേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല.
സെപ്റ്റംബര്‍ 13 ന് ആപ്പിള്‍ ഒരു ലോഞ്ച് ഇവന്റ് നടത്തിയാകും പുതിയ പതിപ്പുകള്‍ അവതരിപ്പിക്കുക. അതേസമയം, സാധാരണ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയ്ക്ക് ഐഫോണ്‍ 14 സീരീസിന് കരുത്ത് നല്‍കുന്ന ആപ്പിള്‍ എ 16 ബയോണിക് ചിപ്പ് നല്‍കിയേക്കും.












Click it and Unblock the Notifications