വിലയൊന്നും പ്രശ്‌നമല്ല, ഐഫോണ്‍ 15 സീരീസിന് വന്‍ ഡിമാന്‍ഡ്, ഒരു മണിക്കൂര്‍ കൊണ്ട് സോള്‍ഡ് ഔട്ട്?

ആപ്പിള്‍ ഐഫോണ്‍ 15 സീരീസിന് ആഗോള തലത്തില്‍ വമ്പന്‍ ഡിമാന്‍ഡ്. പലയിടത്തും പ്രീ ഓര്‍ഡര്‍ തുടങ്ങിയ ഉടനെ വിറ്റുതീര്‍ന്നിരിക്കുകയാണ്. പ്രധാന എതിരാളികളായ സാംസങ്ങിനെയും ഗൂഗിളിനെയും മറികടന്ന് വന്‍ കുതിപ്പ് ഐഫോണ്‍ പതിനഞ്ചിന് ഉണ്ടാവുമെന്നാണ് ആവശ്യക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്. വണ്ടര്‍ലസ്റ്റ് ഇവന്റിലാണ് ഐഫോണ്‍ 15 സീരീസുകള്‍ പുറത്തിറക്കിയത്.

സെപ്റ്റംബര്‍ പതിനഞ്ചിനാണ് ഇതിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലായിട്ടാണ് ഇവ ആരംഭിച്ചത്. എന്നാല്‍ എല്ലായിടത്തും പ്രീഓര്‍ഡര്‍ ആരംഭിച്ചതിന് പിന്നാലെ വെറും ഒരു മണിക്കൂര്‍ കൊണ്ട് ഇവ വിറ്റുപോയെന്ന് ബിജിആര്‍. കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിറങ്ങളിലും, കൂടുതല്‍ കോണ്‍ഫിഗറേഷനിലും 15 സീരീസ് ലഭ്യമാവുമെന്നാണ് സൂചന.

apple-iphone-pro

കുറഞ്ഞത് മൂന്നാഴ്ച്ചയെങ്കിലും ഈ സീരീസ് നിങ്ങളുടെ കൈയ്യിലെത്താന്‍ എടുത്തേക്കും. ചിലപ്പോള്‍ അതിലും നീണ്ടേക്കാം. പ്രീ സെയിലില്‍ കൂടുതല്‍ വലിയ വേര്‍ഷനുകള്‍ അടുത്ത വെള്ളിയാഴ്ച്ച മാത്രമേ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിക്കൂ. ഒക്ടോബര്‍ വരെ ടെക് പ്രേമികള്‍ ഐഫോണ്‍ 15 സീരീസ് ലഭിക്കാന്‍ മിനിമം കാത്തിരിക്കേണ്ടി വരും. നാല് മോഡലുകളാണ് ഐഫോണ്‍ 15 സീരീസിനുള്ളത്.

ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നിങ്ങനെയാണ് ആ മോഡലുകള്‍. ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് മൂന്ന് സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. 128, 256 ജിബി, 512 ജിബി, എന്നീ വേരിയന്റുകളില്‍ ഇവ ലഭ്യമാകും. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഇവ പുറത്തിറങ്ങുന്നത്.

മികച്ച ക്യാമറകള്‍ അടക്കമാണ് പുതിയ ഐഫോണില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് വൈകീട്ട് അഞ്ചരയോടെ പ്രീ ഓര്‍ഡര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്, യൂറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇന്ന് ആരംബിക്കും. ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് സെപ്റ്റംബര്‍ 22 മുതല്‍ യൂസര്‍മാര്‍ക്ക് 15 സീരീസുകള്‍ വാങ്ങി തുടങ്ങാമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

പ്രീ ഓര്‍ഡര്‍ ആരംഭിച്ച് ഒരാഴ്ച്ച കഴിഞ്ഞാണ് ഇവ സ്റ്റോറുകളിലേക്ക് എത്തുക. ഇതേ ദിവസം തന്നെയാണ് പ്രീ ഓര്‍ഡറുകള്‍ ഷിപ്പ് ചെയ്ത് തുടങ്ങുക. സെപ്റ്റംബര്‍ 22ന് നാല്‍പ്പതോളം രാജ്യങ്ങളിലാണ് ഐഫോണ്‍ വില്‍പ്പന ആരംഭിക്കുക. മക്കാവോ, മലേഷ്യ, തുര്‍ക്കി, വിയറ്റ്‌നാം,, എന്നിങ്ങനെ 17 രാജ്യങ്ങളിലുള്ളവര്‍ക്ക് 29 വരെ കാത്തിരിക്കേണ്ടി വരും. ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡല്‍ താങ്ങാവുന്ന വിലയാണ്.

128 ജിബി സ്‌റ്റോറേജിന് 79990 രൂപയാണ് വില. 256 ജിബിക്ക് 89900 രൂപ വരും. 512 ജിബി മോഡലും ആപ്പിള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1.9 ലക്ഷം രൂപ വരും ഇതിന്. ഐഫോണ്‍ പ്ലസ് കുറച്ച് വിലയേറിയതാണ്. 128 ജിബി വേരിയന്‍രിന് 89900 രൂപയാണ് വില. 256 മോഡലിന് 99900 രൂപ വരും. 512 ജിബി 1.19900 രൂപയാണ്. സീരീസിലെ പ്രമുഖനായ ഐഫോണ്‍ 15 പ്രൊയ്ക്ക് 1.38900 രൂപ വരും 128 ജിബി മോഡലിന്. 256 ജിബിക്ക് 1.44900 രൂപ വരും. അതേസമയം ടോപ് ടിയറായ പ്രൊ മാക്‌സിന് 1.59900 രൂപയാണ് വില. 1 ടിബി മോഡലിന് രണ്ട് ലക്ഷത്തിനടുത്താണ് വില. 512 ജിബിക്ക് 1.79900 രൂപയും വില വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+