12,000 രൂപയുടെ വൻ വിലക്കുറവ്! ഐഫോൺ 17 പ്രോ വാങ്ങാൻ ഇതിലും നല്ല സമയം ഇനി വരില്ല
ആപ്പിളിന്റെ പ്രീമിയം സ്മാർട്ട്‌ഫോണുകളായ ഐഫോൺ 17 പ്രോ (iPhone 17 Pro), ഐഫോൺ 17 പ്രോ മാക്സ് എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഫ്ലിപ്കാർട്ടിൽ നിന്നും വലിയൊരു സന്തോഷവാർത്ത. ഫ്ലിപ്കാർട്ടിന്റെ 'മൊബൈൽ ഏർലി ബേർഡ് ഡീൽസ് - ഗോട്ട് സെയിലിന്റെ' ഭാഗമായി ഈ രണ്ട് പ്രീമിയം ഫോണുകൾക്കും 12,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ അധിക ബാങ്ക് ഓഫറുകളും വമ്പൻ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഫ്ലിപ്കാർട്ട് ഒരുക്കിയിട്ടുണ്ട്.
ആപ്പിളിന്റെ ഏറ്റവും ഉയർന്ന മോഡലുകളിലൊന്നായ ഐഫോൺ 17 പ്രോ മാക്സിന്റെ 512GB സ്റ്റോറേജ് പതിപ്പിനാണ് ഈ സെയിലിൽ വലിയ വിലക്കുറവ് വന്നിരിക്കുന്നത്. ഈ ഫോണിന്റെ യഥാർത്ഥ വില 1,69,900 രൂപയായിരുന്നെങ്കിൽ സെയിലിൽ നേരിട്ട് 12,000 രൂപ അഥവാ ഏഴ് ശതമാനം വിലകുറച്ച് 1,57,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ബാങ്ക് ഓഫറുകൾ കൂടി കൃത്യമായി ഉപയോഗിച്ചാൽ എഫക്റ്റീവ് വില 1,50,900 രൂപയായി കുറയും. ഇതിനു പുറമെ പ്രതിമാസം 25,650 രൂപ മുതൽ ആരംഭിക്കുന്ന 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ഐഫോൺ 17 പ്രോ മോഡലിന്റെ 256GB സ്റ്റോറേജ് പതിപ്പിനും ഇതേ രീതിയിൽ വലിയ വിലക്കുറവുണ്ട്. 1,34,900 രൂപ ലോഞ്ച് വിലയുണ്ടായിരുന്ന ഈ ഫോണിന് ഒൻപത് ശതമാനം വിലകുറച്ച് 1,22,900 രൂപയ്ക്കാണ് സെയിലിൽ വിൽക്കുന്നത്. ഇതിന്റെയും വില ബാങ്ക് ഓഫറുകൾ വഴി 1,19,900 രൂപയായി കുറയ്ക്കാൻ സാധിക്കും. ഫോണിന് പ്രതിമാസം 19,817 രൂപ മുതലുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.

നേരിട്ടുള്ള വിലക്കിഴിവിന് പുറമെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ കൂടുതൽ ലാഭം നേടാം. എസ്ബിഐ, ആക്സിസ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. അതുപോലെ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ ആകെ 12,000 രൂപ വരെയുള്ള വലിയ ഡിസ്‌കൗണ്ടും ഫ്ലിപ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ ആകെ 10,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. പേടിഎം യുപിഐ വഴി ഇടപാടുകൾ നടത്തുന്നവർക്ക് ചെറിയൊരു ക്യാഷ്ബാക്കും ലഭ്യമാക്കിയിട്ടുണ്ട്.
നിങ്ങളുടെ പക്കലുള്ള പഴയ സ്മാർട്ട്‌ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ 17 സീരീസ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്ലിപ്കാർട്ട് 68,300 രൂപ വരെ ഉയർന്ന എക്സ്ചേഞ്ച് മൂല്യം നൽകുന്നുണ്ട്. ഇതിന് പുറമെ പഴയ ഫോണിന്റെ അവസ്ഥയും മോഡലും അനുസരിച്ച് 5,000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇവ കൂടാതെ വരാനിരിക്കുന്ന മറ്റ് ചില ഐഫോൺ ഓഫറുകളുടെ സൂചനയും ഫ്ലിപ്കാർട്ട് ഇതിനോടകം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് വരും ദിവസങ്ങളിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെയുള്ള വിലയിൽ സാധാരണ ഐഫോൺ 17 മോഡൽ 70,900 രൂപ മുതലും ഐഫോൺ 16 മോഡൽ 59,900 രൂപ മുതലും സെയിലിൽ ലഭ്യമായേക്കും. മികച്ച ഓഫറുകൾ ഉള്ളതിനാൽ സ്റ്റോക്ക് വേഗത്തിൽ തീരാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications