കാത്തിരുന്നവർക്ക് ചാകര; ഐഫോൺ 17 പ്രോ മാക്സിന് വൻ വിലക്കുറവ്; സ്റ്റോക്ക് തീരും മുൻപ് അറിയാം!
ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റതും അത്യാധുനികവുമായ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു മികച്ച അവസരം. പ്രമുഖ റീട്ടെയിലർ പ്ലാറ്റ്‌ഫോമായ വിജയ് സെയിൽസിൽ ഐഫോൺ 17 പ്രോ മാക്സിന് വമ്പിച്ച വിലക്കുറവാണ് (iPhone 17 Pro Max) പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ആകർഷകമായ ഓഫറുകളിലൊന്നാണ് ഇപ്പോൾ ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.
ഓഫർ വിലയും ലഭ്യമാകുന്ന ഡിസ്കൗണ്ടുകളും
ഇന്ത്യൻ വിപണിയിൽ 1,49,900 രൂപ വിലയുള്ള ഐഫോൺ 17 പ്രോ മാക്സിന്റെ 256 ജിബി വേരിയന്റ് ഇപ്പോൾ വിജയ് സെയിൽസ് പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള ഡിസ്‌കൗണ്ടോടെ 1,45,390 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് നിലവിൽ ഫോണിന് ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്കൌണ്ടാണ്. എന്നാൽ ഈ ഓഫർ വിലയ്ക്ക് പുറമെ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇതിലും കുറഞ്ഞ വിലയിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും.
അമേരിക്കൻ എക്സ്പ്രസ് കാർഡുകൾ വഴി ഇഎംഐ ഇടപാടുകൾ നടത്തുന്നവർക്ക് 12,500 രൂപ വരെ അധിക ഡിസ്കൗണ്ട് വിജയ് സെയിൽസ് നൽകുന്നുണ്ട്. ഇതുകൂടാതെ ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നോ-കോസ്റ്റ് ഇഎംഐ വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടും ലഭിക്കും. നിങ്ങളുടെ കൈവശമുള്ള പഴയ സ്മാർട്ട്ഫോണുകൾ കൃത്യമായ കണ്ടീഷനോടെ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ വലിയൊരു തുക എക്സ്ചേഞ്ച് ബോണസായും ലാഭിക്കാൻ സാധിക്കുന്നതാണ്.

ഐഫോൺ 17 പ്രോ മാക്സിന്റെ പ്രധാന സവിശേഷതകൾ
ആപ്പിളിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചാണ് ഐഫോൺ 17 പ്രോ മാക്സ് വിപണിയിൽ എത്തിയത്. കൂടുതൽ മികച്ച ഔട്ട്ഡോർ വിസിബിലിറ്റിയും സുഗമമായ പ്രവർത്തനവും കാഴ്ചവെക്കുന്ന വലിയ 6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. അലുമിനിയം യൂണിബോഡി ബിൽഡിൽ പുനർരൂപകൽപ്പന ചെയ്ത പുതിയ ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്.
പ്രൊസസ്സറും പെർഫോമൻസും: ആപ്പിളിന്റെ ഏറ്റവും പുതിയ എ19 പ്രോ (A19 Pro) ചിപ്പാണ് ഇതിന് കരുത്ത് പകരുന്നത്. ഹെവി ഗെയിമിംഗ് സമയത്തും മറ്റ് പ്രധാന ടാസ്കുകളിലും ഫോൺ ചൂടാകാതിരിക്കാൻ മെച്ചപ്പെടുത്തിയ തെർമൽ മാനേജ്മെന്റും മികച്ച കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്.
ക്യാമറ: ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ക്യാമറ തന്നെയാണ്. പിൻഭാഗത്ത് മൂന്ന് 48 മെഗാപിക്സൽ ക്യാമറകളാണ് (Triple 48MP Setup) സജ്ജീകരിച്ചിരിക്കുന്നത്. ഇത് പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോ റെക്കോർഡിംഗും സാധ്യമാക്കുന്നു.
മികച്ച പെർഫോമൻസും, അത്യാധുനിക ക്യാമറകളും, ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ടും ആഗ്രഹിക്കുന്നവർക്ക് വിജയ് സെയിൽസ് ഒരുക്കിയിരിക്കുന്ന ഈ ഓഫർ ഐഫോൺ 17 പ്രോ മാക്സിനെ കൂടുതൽ ആകർഷകവും ലാഭകരവുമാക്കുന്നു.












Click it and Unblock the Notifications