Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫറുകളുടെ പെരുമഴയുമായി ഗൂഗിളും; പിക്‌സല്‍ ഫോണിന് കിടിലന്‍ ഡിസ്‌കൗണ്ട്, ഈ വിലയ്ക്ക് കിട്ടും

ആപ്പിള്‍ ഐഫോണ്‍ 15 സീരീസുകളുടെ ലോഞ്ചിന് പിന്നാലെ വലിയ ഡിസ്‌കൗണ്ടുകളും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അതിനെ മറികടക്കാന്‍ ഗൂഗിളും രംഗത്ത് വന്നിരിക്കുകയാണ്. പിക്‌സല്‍ എട്ട് സീരീസുകള്‍ പുറത്തിറങ്ങാനിരിക്കെ വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് 7 സീരീസിന് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം അത് തരംഗമായി മാറിയിരിക്കുകയാണ്. ഐഫോണ്‍ ചെലവേറിയതാണെന്ന് എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ ആപ്പിളിന്റെ ഐഫോണ്‍ 12, 13, 14 മോഡലുകളേക്കാള്‍ മെച്ചപ്പെട്ട പിക്‌സല്‍ 7 സീരീസ് വാങ്ങുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്. 42000 രൂപയില്‍ താഴെ മാത്രം നല്‍കിയാല്‍ മതി ഇനി പിക്‌സല്‍ 7 സീരീസിന്. വരും ദിവസങ്ങളില്‍ ആമസോണിലും, ഫ്‌ളിപ്പ്കാര്‍ട്ടുകളിലും ലഭിക്കുന്ന ഓഫറുകളാണ് ഇതിന് കാരണം.

google-pixel

പിക്‌സല്‍ 7, 7 പ്രൊ സീരീസുകള്‍ കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ഏത് ഫ്‌ളാഗ്ഷിപ്പിനെയും വെല്ലുന്ന ക്യാമറയാണ് ഇതിന്റെ പ്രധാന മികവ്. നിരവധി പേരാണ് ഗൂഗിളിന്റെ മികവുറ്റ ക്യാമറയെ പ്രശംസിച്ചത്. ഏറ്റവും നാച്ചുറലായിട്ടുള്ള ലൈറ്റാണ് ഇവ ഉപയോഗിക്കുക. ചിത്രത്തില്‍ അനാവശ്യ ബ്രൈറ്റ്‌നെസും ഇതിലൂടെ കടന്നുവരില്ല. ഗംഭീര ഡിസൈനും, പവര്‍ഫുള്‍ പെര്‍ഫോമന്‍സുമാണ് പിക്‌സല്‍ ഏഴിന്റെ പ്രത്യേകത.

പിക്‌സല്‍ എട്ട് സീരീസുകള്‍ ഈ ആഴ്ച്ച പുറത്തിറങ്ങാന്‍ ഇരിക്കുകയാണ്. പിക്‌സല്‍ എട്ട് സീരീസ് പുറത്തിറങ്ങുന്നത് വില്‍പ്പനയില്‍ വന്‍ കുതിപ്പ് ഉറപ്പാണ്. അതോടൊപ്പം 7 സീരീസിന് ഡിസ്‌കൗണ്ട് നല്‍കുന്നതിലൂടെ ഇവയുടെ വില്‍പ്പനയും വര്‍ധിപ്പിക്കാനാവും. ഇന്ത്യന്‍ മാര്‍ക്കറ്റ് ഒരേസമയം നിയന്ത്രിക്കാന്‍ ഈ ഫോണുകളുടെ വില്‍പ്പന ഗൂഗിളിനെ സഹായിക്കും.പിക്‌സല്‍ ഫോണുകള്‍ ചെലവേറിയതാണെന്ന് പൊതുവേ പ്രചാരണമുണ്ട്.

എന്നാല്‍ സാംസങ്ങിന്റെയും ആപ്പിളിന്റെയും ഫ്‌ളാഗ്ഷിപ്പുകളെ വെച്ച് നോക്കുമ്പോള്‍ വില വളരെ കുറവാണ്. അതേസമയം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടാണ് പിക്‌സല്‍ ഏഴിനായി ഉള്ളത്. 41999 രൂപയ്ക്കാണ് ഇവ വില്‍ക്കുന്നത്. 59999 രൂപയാണ് ഇതിന്റെ ഔദ്യോഗികമായ വില. ഇത്രയും വലിയ ഡിസ്‌കൗണ്ടാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഏകദേശം 16000 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക.

പക്ഷേ ഇതില്‍ കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ പഴയ ഫോണ്‍ മികച്ച എക്‌സ്‌ചേഞ്ച് ഓഫറിനായി നല്‍കിയാല്‍ നല്ല തുകയ്ക്ക് പിക്‌സല്‍ ഫോണ്‍ വാങ്ങാം. നിങ്ങളുടെ കൈയ്യില്‍ ഐഫോണ്‍ 12 പ്രൊ മാക്‌സുണ്ടെങ്കില്‍ 15000 രൂപ വരെ എക്‌സ്‌ചേഞ്ച് വില ലഭിക്കുക.പിക്‌സല്‍ ഫോണ്‍ എന്തുകൊണ്ടും ആപ്പിളിനോട് മുട്ടിനില്‍ക്കുന്നവയാണ്. 6.3 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനാണ് ഇവയ്ക്കുള്ളത്. അതിന് എഫ്എച്ച്ഡി പ്ലസ് റെസല്യൂഷനുമുണ്ട്.

ടെന്‍സര്‍ ജി2 ചിപ്പാണ് ഇവയിലുള്ളത്. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജിലും പിക്‌സല്‍ ഏഴ് സീരീസ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് 14 ബേറ്റയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പിന്നിലെ ക്യാമറ 50 മെഗാപിക്‌സലും അതിനൊപ്പം 12 എംപിയും ചേര്‍ന്നതാണ്. അതിനൊപ്പം 10.8 എംപി ഫ്രണ്ട് ഷൂട്ടറുമുണ്ട്. 4270 എംഎഎച്ചാണ് പിക്‌സല്‍ സെവനിന്റെ ബാറ്ററി. 20 വാട്ട് ഫാസ്റ്റ് ചാര്‍ജറാണ് ഇവയ്ക്കുള്ളത്. എന്നാല്‍ ചാര്‍ജര്‍ പ്രത്യേകമായി തന്നെ വാങ്ങേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+