പിക്സല്‍ 8 പ്രൊ ഫോണുകള്‍ക്ക് ഇതാ കിടിലന്‍ അപ്ഡേറ്റുകള്, ആപ്പിളിന് പോലുമില്ല; ഫീച്ചറുകള്‍ ഇങ്ങനെ
കാത്തിരിപ്പിനൊടുപ്പില്‍ ഗൂഗിള്‍ പിക്സല്‍ 8, 8 പ്രൊ ഫോണുകള്‍ ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ ആരാധകര്‍ വരവേറ്റിരിക്കുന്നത്. എന്തായാലും പുതിയ സമ്മാനവും ഇതോടൊപ്പം ഗൂഗിള്‍ നല്‍കുന്നുണ്ട്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ആപ്പിളിന്റെ ഐഫോണിന് പോലുമില്ലാത്ത അപ്ഡേറ്റുകളാണ് ഗൂഗിള്‍ 8 പ്രൊ സീരീസുകള്‍ക്ക് അടക്കം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ തന്നെ എഐ സാങ്കേതികവിദ്യയും, ക്യാമറകളുടെ മികവുമെല്ലാം ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗൂഗിള്‍ സസ്പെന്‍സ് നിലനിര്‍ത്തി അവസാനം മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 7 വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളാണ് ഗൂഗിള്‍ ഫോണുകള്‍ക്ക് ലഭിക്കുക.

ആപ്പിളിന് പോലുമില്ലാത്ത ഒഎസ് അപ്ഡേറ്റുകളാണ് പിക്സലിന് ലഭിക്കുന്നത്. ഒരു സ്മാര്‍ട്ട്ഫോണും ഏഴ് വര്‍ഷം ഒഎസ് അപ്ഡേറ്റ് നല്‍കുന്നില്ല. 2030 വരെ ഈ സീരീസിനെ മാര്‍ക്കറ്റിലെ ഏറ്റവും മികച്ച ഫോണായി നിലനിര്‍ത്താന്‍ ഈ അപ്ഡേറ്റ് ഫീച്ചറുകള്‍ ഗൂഗിള്‍ പിക്സല്‍ എട്ടിനെ സഹായിക്കും. ആപ്പിളായിരിക്കും സെക്യൂരിറ്റി ഫീച്ചറിന്റെ കാര്യത്തില്‍ ഇത്രയും കാലം രാജാവ്.
ഐഒഎസ് അഞ്ച് വര്‍ഷത്തേക്കാണ് സുരക്ഷാ സപ്പോര്‍ട്ട് നല്‍കുക. ഇത്രയും കാലം സുരക്ഷയുടെ കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടില്ല. എന്നാല്‍ കുറച്ച് കാലത്തേക്ക് എങ്കിലും ഗൂഗിള്‍ ആപ്പിളിനെ മറികടക്കുമെന്ന് ഉറപ്പാണ്. പിക്സല്‍ എട്ട് വാങ്ങാന്‍ പോകുന്നവര്‍ക്ക് കണ്ണുംപൂട്ടി ഫോണ്‍ വാങ്ങാനുള്ള ഓപ്ഷന് കൂടിയാണ് ഈ ഫീച്ചര്‍ നല്‍കുന്നത്.ഗൂഗിള്‍ പിക്സല്‍ ആറ് സീരീസുകള്‍ പുറത്തിറക്കിയപ്പോള്‍ ടെന്‍സര്‍ ചിപ്പായിരുന്നു ഉപയോഗിച്ചത്. അതും സ്വന്തമായി വികസിപ്പിച്ചെടുത്തതായിരുന്നു.
അതുപോലെ തന്നെയാണ് സ്വന്തം ഫോണുകളുടെ സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ടും സ്വന്തമായി തന്നെ ഗൂഗിള്‍ രൂപപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം ഹാര്‍ഡ് വെയര്‍ ഉപയോഗിക്കുന്നത് ആപ്പിളിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചിരുന്നു. ഫോണിന്റെ പെര്‍ഫോമന്‍സിന്റെയും മറ്റ് കാര്യങ്ങളുടെയും മികവ് ആപ്പിളിന് അതുകൊണ്ടുണ്ടായിരുന്നു. അതിനെ മറികടക്കുന്ന പ്രകടനം നടത്താന്‍ ഇപ്പോള്‍ പിക്സലിന് സാധിക്കും. ഗൂഗിള്‍ ഓപ്പണ്‍ സോഴ്സിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ഏറ്റവും മികച്ചതാക്കി അതിനെ മാറ്റുന്നതും ഇത്തരം ഘടകങ്ങളാണ്.
പിക്സലിന്റെ ഡിസൈനും, പെര്‍ഫോമന്‍സുമെല്ലാം ഗൂഗിളിന്റെ നിയന്ത്രണത്തിലാണ്. ഒഎസ്സില്‍ ഗൂഗിള്‍ മാറ്റം കൊണ്ടുവരുന്നത് ശുഭസൂചനയാണ്. പിക്സല്‍ 8 സീരീസ് ഫോണുകള്‍ 7 ആന്‍ഡ്രോയിഡ് വേര്‍ഷന്‍ അപ്ഡേറ്റുകള് ലഭ്യമാവും. ഇതില്‍ എത്രയെണ്ണത്തിന് സെക്യൂരിറ്റി അപ്ഡേറ്റുകള് ലഭിക്കും എന്നതില്‍ മാത്രമാണ് ചില സംശയങ്ങള്‍ ബാക്കിയുള്ളത്.
ടെന്‍സര്‍ വരുന്ന പിക്സല്‍ ഫോണിന് ഇതെല്ലാം ലഭിക്കുമോ എന്നതിനെല്ലാം ഗൂഗിള്‍ ഉത്തരം നല്‍കണം. ഇപ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് ആപ്പിള്‍ ഫോണുകളേക്കാള്‍ എന്തുകൊണ്ടും ലാഭകരമാണ് ഗൂഗിള്‍ പിക്സല്‍ 8 ഫോണുകള്‍, വന്‍ വിലയില്‍ ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ മാക്സ് നില്ക്കുന്നതിനാല് ഈ മാറ്റങ്ങള്‍ പിക്സലിനെ സഹായിക്കുമെന്ന് ഉറപ്പാണ്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications