Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ എതിരാളിയല്ല, ഗൂഗിളിനോട് മുട്ടാന്‍ സാംസങ്ങ്, ഒരേ ഫീച്ചറില്‍ മത്സരം, കാഴ്ച്ചക്കാരായി ആപ്പിള്‍

സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ അടക്കം പുതിയ മാറ്റങ്ങള്‍ വരുന്നു. സെക്യൂരിറ്റി അപ്‌ഡേറ്റില്‍ ആപ്പിള്‍ ഐഫോണിനെയും മറികടക്കാനുള്ള ശ്രമത്തിലാണ് സാംസങ്ങ്. ഇത് സാധ്യമാകുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ അഞ്ച് വര്‍ഷത്തേക്കാണ് സുരക്ഷാ അപ്‌ഡേറ്റുകള്‍ ഐഫോണ്‍ നല്‍കുന്നത്. നേരത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ തന്നെ ആപ്പിള്‍ ഐഫോണ്‍ അടക്കി ഭരിച്ചിരുന്നത് ഈ ഫീച്ചറുകള്‍ കാരണമാണ്.

എന്നാല്‍ തുടര്‍ച്ചയായ രണ്ട് മെഗാ അപ്‌ഡേറ്റുകളിലൂടെ എല്ലാവരെയും പിന്നിലാക്കിയിരിക്കുകയാണ് ഗൂഗിള്‍ പിക്‌സല്‍. അതേ ഫീച്ചറുകളാണ് ഇപ്പോള്‍ സാംസങ്ങും ലക്ഷ്യമിടുന്നത്. ഇതോടെ മത്സരം പിക്‌സലും സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പുകളും തമ്മിലായിരിക്കും. ആന്‍ഡ്രോയിഡ് ഒഎസ്, സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിവയില്‍ സാംസങ്ങ് ഇത്രയും മികച്ച സേവനങ്ങള്‍ നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ആപ്പിളിന് അടുത്തെത്താന്‍ സാധിക്കാറില്ലായിരുന്നു.

samsung-phone

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പുകളില്‍ മികവ് വര്‍ധിച്ചതോടെയാണ് മറ്റ് കാര്യങ്ങളിലും സാംസങ്ങ് മുന്നേറാന്‍ തുടങ്ങിയത്. നിലവില്‍ നാല് വര്‍ഷത്തോളമാണ് ആന്‍ഡ്രോയിഡ് ഒഎസ്സില്‍ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ സാംസങ്ങ് നല്‍കുന്നത്. ആന്‍ഡ്രോയിഡ് പ്രേമികളുടെ പ്രിയ ഫോണായി സാംസങ്ങ് സീരീസുകളെ മാറ്റുന്നതും ഇക്കാര്യങ്ങളാണ്. എന്നാല്‍ ഈ പ്രതികരണങ്ങള്‍ക്കെല്ലാമുള്ള സാംസങ്ങിന്റെ പ്രത്യുപകാരമാണ് പുതിയ സുരക്ഷാ ഫീച്ചറുകള്‍.

അഞ്ച് വര്‍ഷത്തിലധികം നീണ്ട സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കാനാണ് സാംസങ്ങിന്റെ ശ്രമം. അതേസമയം ഗൂഗിളിന്റെ പുതിയ പ്രഖ്യാപനവുമായി ചേര്‍ന്ന് പോകുന്നതാണിത്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ തന്നെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്കായി പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷത്തേക്കാണ് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ആന്‍ഡ്രോയിഡ് ഒഎസ്സിലെ ഏറ്റവും വലിയ കാലയളവാണിത്. ആപ്പിളിനെയും മറികടന്നായിരുന്നു പിക്‌സലിന്റെ മുന്നേറ്റം.

സാംസങ്ങും ഇതേ പാതയിലേക്കാണ് പോകുന്നത്. ഗൂഗിളിനൊപ്പം നില്‍ക്കുന്ന ഫീച്ചറുകളാണ് സാംസങ്ങ് പ്രഖ്യാപിക്കാനിരിക്കുന്നത്. നിലവില്‍ ഒരു മാസം ഒരു ബില്യണില്‍ അധികം ഡിവൈസുകള്‍ക്ക് സാംസങ്ങ് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുന്നുണ്ട്. മാസത്തില്‍ ഓരോ അപ്‌ഡേറ്റുകള്‍ എന്ന രീതിയും സാംസങ്ങ് പരീക്ഷിച്ചേക്കും.

ഗൂഗിളുമായി കൈകോര്‍ത്താണ് ഈ സുരക്ഷാ ഫീച്ചറുകള്‍ സാംസങ്ങ് ലഭ്യമാക്കുന്നത്. അതേ ഗൂഗിളുമായിട്ടാണ് മത്സരവും ഒരുങ്ങുന്നത്. അതേസമയം സാംസങ്ങിന്റെ ഈ ഫീച്ചര്‍ എന്ന് വരുമെന്ന് മാത്രം ഉറപ്പില്ല. നിലവില്‍ ഇക്കാര്യം കമ്പനിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. എസ്24 പുറത്തിറങ്ങുമ്പോള്‍ ഈ ഫീച്ചറുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സാംസങ്ങ് ആരാധകര്‍.

കാരണം നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സ് ഉണ്ടാക്കിയ തരംഗത്തെ മറികടക്കാന്‍ സാധിക്കുന്ന ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലൊന്നാണിത്. ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ എല്ലാ ഫീച്ചറുകളെയും എസ്24 അള്‍ട്ര മറികടക്കുമെന്നാണ് അഭ്യൂഹം. അതിനൊപ്പം സുരക്ഷാ അപ്‌ഡേറ്റ് കാലാവധി കൂടി വര്‍ധിപ്പിച്ചാല്‍ എസ്24 ആയിരിക്കും വിപണിയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+