16000 രൂപയ്ക്ക് പിക്സല്‍ ഫോണ്‍? ഞെട്ടിക്കുമോ ഗൂഗിള്‍?; കമ്പനിയുടെ പ്രതികരണം ഇങ്ങനെ
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അതിവേഗം തങ്ങളുടേതായ ഇടം കണ്ടെത്തിയ ബ്രാന്‍ഡാണ് ഗൂഗിള്‍ പിക്സല്‍. സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്തെ വമ്പന്മാരായ ആപ്പിളിനോടും സാംസങിനോടും നേരിട്ട് ഏറ്റുമുട്ടിയാണ് ഗൂഗിള്‍ പിക്സല്‍ തങ്ങളുടേതായ വിപണി പിടിച്ചെടുത്തത്. അമ്പരപ്പിക്കുന്ന ഫീച്ചേഴ്സും പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡായി മാറിയിട്ടുണ്ട്.
അതേസമയം വില അല്പം കൂടുതലാണ് എന്നുള്ളതിനാല്‍ തന്നെ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ ഗൂഗിള്‍ പിക്സലിന് സാധിക്കാറില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയി കീഴടക്കാന്‍ ഗൂഗിള്‍ പിക്സലിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ ഫോണുകള്‍ക്ക് വില കുറയ്ക്കാന്‍ ഗൂഗിള്‍ തയ്യാറായേക്കും എന്ന തരത്തില്‍ നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യ പോലുള്ള വിപണികളെ ലക്ഷ്യമിട്ട് ഗൂഗിള്‍ ബജറ്റ് ഫ്രണ്ട്ലി പിക്സല്‍ ഫോണ്‍ പുറത്തിറക്കില്ല എന്നാണ് കമ്പനി വൃത്തങ്ങള്‍ തന്നെ പറയുന്നത്. ഗുണനിലവാരമുള്ള ഒരു ഉല്‍പ്പന്നം നല്കാന് ആഗ്രഹിക്കുന്നതിനാല്‍ 200 ഡോളറിന് (ഏകദേശം 16,200 രൂപ) അടുത്ത കാലത്തൊന്നും പിക്സല്‍ ഫോണ്‍ സാധ്യമാകില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.
ഗൂഗിള്‍ മൊബൈല്‍ ബിസിനസ് വൈസ് പ്രസിഡന്റ് നന്ദ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഹാര്ഡ്വെയറില് സംയോജിപ്പിക്കുന്നതും മികച്ച സോഫ്റ്റ്വെയര് അനുഭവം നല്‍കുന്നതും ബജറ്റ് ഫ്രണ്ട്ലിയായ പിക്സല്‍ ഫോണ്‍ ലോഞ്ച് ചെയ്യുന്നതിന് സാമ്പത്തികമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നന്ദ രാമചന്ദ്രന് ചൂണ്ടിക്കാട്ടി. ആന്‍ഡ്രോയിഡ് വണ്‍, ആന്‍ഡ്രോയിഡ് ഗോ എന്നിവ ഉള്‍ക്കൊള്ളുന്ന ഫോണുകളുടെ വില കുറയ്ക്കാന്‍ ഗൂഗിള്‍ ഒരു പരിധി വരെ ശ്രമിച്ചിട്ടുണ്ട്.
പിക്സല്‍സ് പതിപ്പുകള്‍ വാഗ്ദാനം ചെയ്യുന്ന ഫീച്ചേഴ്സും പെര്‍ഫോമന്‍സും സജ്ജമാക്കാന്‍ ചിലവ് കൂടുതലാണ്. അതിനാല്‍ എല്ലാ വശങ്ങളും പരിഗണിക്കുമ്പോള്‍ ഒരു ബജറ്റ് പിക്സല്‍ ഫോണ്‍ അവതരിപ്പിക്കുന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് തന്നെയാണ് കമ്പനി സമ്മതിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആപ്പിള്‍ 15 പതിപ്പിനോട് മത്സരിക്കുന്ന പ്രീമിയം പിക്സല്‍ 8 സീരീസ് ഗൂഗിള്‍ അവതരിപ്പിച്ചത്.
106999 രൂപയാണ് ഗൂഗിള്‍ പിക്സല്‍ 8 ന്റെ വില. അതേസമയം ഗൂഗിള്‍ പിക്സല്‍ 7 പ്രോയ്ക്കും പിക്സല്‍ 7 എയ്ക്കും ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ വന്‍ വിലക്കുറവാണ് ഉള്ളത്. ഈ അവസരത്തില്‍ പിക്സല്‍ 7 പ്രോയുടെ വില 63,999 രൂപയില്‍ നിന്ന് 58,999 രൂപയായി കുറയും. പിക്സല്‍ 7 എ 43,999 രൂപയില്‍ നിന്ന് 31,499 രൂപയായും കുറയും എന്നാണ് വിവരം.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications