ഈ ജിയോ പ്ലാന്‍ സൂപ്പറാ; കൊടുക്കുന്നതിലേറെ തിരിച്ച് കിട്ടും; എയർടെലും ഒട്ടും മോശമല്ല: ഏത് തിരഞ്ഞെടുക്കും
വർഷാവസാനമായതോടെ കൂടുതല്‍ ഉപയോക്താക്കളെ തങ്ങളുടെ സേവനങ്ങളിലേക്ക് എത്തിക്കാനായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സർവ്വീസ് ഓപ്പറേറ്റർമാർ. ജുലൈ മുതല്‍ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വലിയ തോതില്‍ വർധിപ്പിച്ചതോടെ ഇവരുടെ കീഴിലുണ്ടായിരുന്ന ചെറുതല്ലാത്തൊരു വിഭാഗം ബി എസ് എന്‍ എല്ലിലേക്ക് മാറുകയുണ്ടായി.
സ്വകാര്യ ഓപ്പറേറ്റർമാരുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന നിരക്ക് കുറവാണ് എന്നതാണ് ബി എസ് എന്‍ എല്ലിലേക്ക് ഉപയോക്താക്കള്‍ ആകർഷിച്ച പ്രധാന ഘടകം. എന്നാല്‍ ബി എസ് എന്‍ എല്ലിൻ്റെ വിശ്വസനീയമല്ലാത്ത നെറ്റ്‌വർക്കിലും സ്പീഡ് കുറവിലും നിരാശരായ വലിയൊരു വിഭാഗം ആളുകള്‍ വീണ്ടും സ്വകാര്യ ഓപ്പറേറ്റർമാരുടെ സേവനങ്ങളിലേക്ക് മടങ്ങിയെന്നാണ് അടുത്തിടെ പുറത്ത് വന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ബി എസ് എന്‍ എല്ലില്‍ നിന്ന് മടങ്ങുന്നവരേയും പുതിയ ഉപയോക്താക്കളേയും സ്വന്തമാക്കാനായി ജിയോയും എയർടെലും തമ്മിലാണ് അതിശക്തമായ മത്സരം നടക്കുന്നത്. 2025 രൂപ വിലയുള്ള ഒരു പുതി റീചാർജ് പ്ലാൻ അവതരിപ്പിച്ചുകൊണ്ട് ജിയോ പുതുവർഷത്തിൽ ഒരു തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ യൂസർമാർ അടക്കമം നിരവധി പേർ ഇതിനോടകം ഈ പ്ലാന്‍ തിരഞ്ഞെടുത്ത് കഴിഞ്ഞു. മറുവശത്ത് എയർടെലാകട്ടെ 398 രൂപയുടെ 28 ദിവസത്തേക്കുള്ള ആകർഷകമായ പ്ലാനാണ് അവതരിപ്പിക്കുന്നത്.
ജിയോയുടെ 2025 രൂപ പ്ലാൻ
2025 രൂപയ്ക്ക് റീചാർജ് ചെയ്യുന്നതിലൂടെ അൺലിമിറ്റഡ് 5G ഡാറ്റയും ഓരോ ദിവസവും 2.5GB 4G ഡാറ്റയുമാണ് ഉപയോക്താവിന് സ്വന്തമാക്കാനാകു. 200 ദിവസത്തെ സാധുത കാലയളവിലുടനീളം ഏത് നമ്പറിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗും ലഭിക്കും. കൂടാതെ, ദേശീയ റോമിംഗിൽ ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോളുകളും സൗജന്യമായിരിക്കും.
ആകർഷകമായ വൗച്ചറുകൾക്കൊപ്പം പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും പ്ലാനിന്റെ ഭാഗമാണ്. അതായത് 2025 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോള്‍ 2150 രൂപയ്ക്ക് ഷോപ്പിംഗും യാത്രയും ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാനുള്ള സൗകര്യവും ജിയോ നല്‍കുന്നു. കുറഞ്ഞത് 2500 രൂപയ്ക്ക് അജിയോയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 500 രൂപയുടെ കൂപ്പണും 499 രൂപയ്ക്ക് മുകളില്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 150 രൂപ ഓഫ് കിട്ടും. ഈസ്മൈ ട്രിപ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുക 15000 രൂപയുടെ കിഴിവാണ്.
എയർടെല്‍ - 398
എയർടെല്ലിൻ്റെ 398 രൂപ പ്ലാനിലും അൺലിമിറ്റഡ് 5G ഡാറ്റയുണ്ട്. എന്നാൽ 28 ദിവസത്തെ ചെറിയ വാലിഡിറ്റി മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്ലാനിൻ്റെ മുഴുവൻ കാലയളവിലും ഉപഭോക്താക്കൾക്ക് ഡിസ്നി ഹോട്ട്‌സ്റ്റാറിൻ്റെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ആസ്വദിക്കാനാകും. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളും ഓരോ ദിവസവും 100 സൗജന്യ എസ്എംഎസുകളും സൗജന്യ ദേശീയ റോമിംഗും ലഭിക്കും.
രണ്ട് പ്ലാനുകളും താരതമ്യം ചെയ്യുമ്പോള്‍ ജിയോയുടെ 2025 പ്ലാനാണ് കൂടുതല്‍ ആകർഷണീയം. എന്നാല്‍ സാമ്പത്തിക നില, നെറ്റ്‌വർക്ക് ലഭ്യത എന്നിവ അനുസരിച്ച് വേണം അനുയോജ്യമായ പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍.












Click it and Unblock the Notifications