ഒരുദിവസം മുഴുവന്‍ ബാറ്ററി ബാക്കപ്പ്..! ഞെട്ടിക്കാന്‍ വീണ്ടും ജിയോബുക്ക്, ലോഞ്ചിംഗ് തിയതി പുറത്ത്
ജിയോബുക്കിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ജിയോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ച ജിയോബുക്കിന്റെ പുതുക്കിയ പതിപ്പായിരിക്കും ഇത്. പുതിയോ ജിയോബുക്കിന്റെ ലോഞ്ചിംഗ് തിയതി ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണില്‍ പങ്ക് വെച്ച ടീസറിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മൊബൈല്‍ കണക്ഷനില്‍ സൃഷ്ടിച്ച വിപ്ലവം ലാപ്‌ടോപ്പിലേക്കും കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് ജിയോ.
എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ഒരു ലാപ്‌ടോപ്പ് എന്ന പ്രഖ്യാപനത്തോടെയാണ് ജിയോ, ജിയോബുക്ക് പുറത്തിറക്കിയത്. വെറും 15000 രൂപയായിരുന്നു ഇതിന്റെ വില. 11.6 ഇഞ്ച് സ്‌ക്രീനും 1366ഃ768 റെസലൂഷനും ആന്റി-ഗ്ലെയര്‍ കോട്ടിംഗും ആയിരുന്നു ജിയോബുക്ക് 2022 ന് ഉണ്ടായിരുന്നു. 1.2 കിലോഗ്രാം ആയിരുന്നു ഭാരം. ഒക്ടാകോര്‍ ക്വാല്‍കോം പ്രൊസസറും അഡ്രിനോ ജിപിയുവുമാണ് ജിയോബുക്കിന്റെ ആദ്യപതിപ്പിന് കരുത്തേകിയിരുന്നത്.

ജിയോ ഒഎസിലാണ് ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്. 5000 എംഎഎഎച്ച് ബാറ്ററിയില്‍ എട്ട് മണിക്കൂറിലധികം ബാക്കപ്പ് നല്‍കാന്‍ കഴിയുമെന്ന് ജിയോ അവകാശപ്പെട്ടിരുന്നു. വൈഫൈ, ബ്ലൂടൂത്ത് 5.0, 4 ജി, എച്ച്ഡിഎംഐ, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും ആദ്യ പതിപ്പിന്റെ ആകര്‍ഷണങ്ങളായിരുന്നു. സ്റ്റീരിയോ സ്പീക്കറുകള്‍, 2എംപി വെബ്ക്യാം, ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഒരു പ്രത്യേക ജിയോസ്റ്റോര്‍ എന്നിവയുമുണ്ടായിരുന്നു.
തീര്‍ച്ചയായും ഇതിന്റെ അപ്‌ഗ്രേഡ് മോഡലാണ് ഇനി വരാനിരിക്കുന്ന ജിയോബുക്ക്. ജൂലൈ 31 ന് ആണ് ഇന്ത്യയില്‍ ജിയോബുക്ക് ലോഞ്ച് ചെയ്യുന്നത് എന്നാണ് ആമസോണ്‍ പുറത്തിറക്കിയ ടീസറില്‍ വ്യക്തമാകുന്നത്. എന്നാല്‍ ഇതിന്റെ വില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അതേസമയം പ്രധാനമായും വിദ്യാര്‍ത്ഥികളേയും ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ട് തന്നെയാണ് പുതിയ പതിപ്പും ജിയോ പുറത്തിറക്കുന്നത് എന്ന് വ്യക്തമാണ്.
എല്ലാ പ്രായക്കാര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നീലനിറത്തിലുള്ള ജിയോബുക്കിന്റെ പുതിയ പതിപ്പില്‍ പിന്‍വശത്ത് 'ജിയോ' എന്ന് ബ്രാന്‍ഡിംഗ് നല്‍കിയിട്ടുണ്ട്. എപ്പോഴും 4ജി മോഡ് ഓണായിരിക്കുന്നതിനാല്‍ തടസമില്ലാത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. മുന്‍പതിപ്പിനെ അപേക്ഷിച്ച് ഭാരം 1.2 കിലോഗ്രാമില്‍ നിന്ന് 990 ഗ്രാം ആയി കുറച്ചിട്ടുണ്ട്. ജിയോഒഎസില്‍ തന്നെയായിരിക്കും ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുക.
ജിയോബുക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം ബാറ്ററി ബാക്കപ്പ് ആണ്. ഒരു ദിവസം മുഴുവന്‍ ബാറ്ററി ബാക്കപ്പ് ആണ് ജിയോബുക്ക് അവകാശപ്പെടുന്നത്. ആദ്യപതിപ്പ് ജിയോബുക്ക് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ വഴി മാത്രമാണ് ലഭ്യമാക്കിയത്. എന്നാല്‍ പുതുക്കിയ പതിപ്പ് ആമസോണില്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റ് പ്ലാറ്റ്‌ഫോമുകൡ ലഭ്യമാകുമോ എന്നത് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.












Click it and Unblock the Notifications