Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ ഈ അൺലിമിറ്റഡ് 5ജി പ്ലാൻ ജനുവരി 31 ന് നിർത്തലാക്കും; ചെയ്യാൻ പ്ലാനുണ്ടെങ്കിൽ വൈകേണ്ട

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുടെ ജനപ്രി യപ്രീപെയ്ഡ് പ്ലാൻ ജനുവരി 31 ന് അവസാനിക്കും
ഡിസംബറിൽ പ്രഖ്യാപിച്ച പുതുവർഷ പ്രീപെയ്ഡ് ഓഫറാണ് അവസാനിക്കാൻ പോകുന്നത്. യഥാർത്ഥ ഓഫർ കാലയളവ് ഡിസംബർ 11, 2024 മുതൽ ജനുവരി 11, 2025 വരെയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്. ഈ ഓഫർ ചെയ്യാൻ ആ​ഗ്രഹിക്കുന്ന ജിയോ ഉപഭോക്താക്കൾക്ക് ഈ മാസം 31 വരെ അവസരം ഉണ്ട്.

റിലയൻസ് ജിയോയുടെ 2025 രൂപയുടെ പ്ലാൻ 200 ദിവസത്തെ സേവന വാൽഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോളിം​ഗ്, പ്രതിദിനം 100 എസ് എം എസ്, 2.5 ജി ബി പ്രതിദിന ഡാറ്റ എന്നിവ വാ​ഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ ആഡ് ഓൺ ആനുകൂല്യങ്ങൾ അൺലിമിറ്റഡ് 5Gയും 2999 രൂപയോ അതിൽ കൂടുതലോ ഉള്ള ഷോപ്പിം​ഗിൽ അജിയോയിൽ നിന്നുള്ള 500 രൂപ കിഴിവ് കൂപ്പണും ആണ്.

jio

ഫ്ലൈറ്റുകളുടെ ബുക്കിം​ഗിന് EaseMyTrip-ൽ നിന്ന് 1500 രൂപ കിഴിവ് ഓഫറും 499 രൂപയ്ക്കും അതിന് മുകളിലുള്ളതുമായ വാങ്ങലന് Swiggy-യിൽ 150 രൂപ കിഴിവ്, ജിയോ ടിവി , ജിയോ സിനിമസ ജിയോ ക്ലൗഡ് എന്നിവ ഉൾപ്പെടെയുള്ള ജിയോ ആപ്പുകൾ.

ഈ പ്ലാനിനാെപ്പമുള്ള അൺലിമിറ്റഡ് 5ജG ഡാറ്റയ്ക്ക് FUP ( ന്യായമായ ഉപയോ​ഗ നയം ) നിയന്ത്രണങ്ങളൊന്നുമില്ല. ഇതൊരു പുതുവർഷ പ്രീപെയ്ഡ് പ്ലാനാണ്. പ്ലാനിനൊപ്പം ബണ്ടിൽ ചെയ്തിരിക്കുന്ന 4 G ഡാറ്റയുടെ ആകെ തുക 500 GB ആണ്. ഇത് വളരെ പ്രധാനമാണ്. 200 ദിവസത്തിന് ശേഷം മറ്റ് ദീർഘകാല റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോ​ഗിച്ച് നിങ്ങൾക്ക് റീചാർ‌ജ് ചെയ്യാം.

നിലവിൽ ജിയോയിൽ നിന്നുള്ള 2025 രൂപ പ്ലാൻ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ പ്ലാൻ ഉടൻ അവസാനിക്കും. അതിനാൽ ഈ പ്ലാൻ റീചാർ‌ജ് ചെയ്യാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ വൈകണ്ട, ജനുവരി 31 ന് മുൻപ് ചെയ്തോളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+