വണ്‍പ്ലസ് ഓപ്പണിന്റെ വില പുറത്ത്... വിശ്വസിക്കാമോ..? ഫീച്ചേഴ്‌സ് എല്ലാം ഞെട്ടിക്കുന്നത്..!!
സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടേതായ വിപണി കണ്ടെത്തിയ കമ്പനിയാണ് വണ്‍പ്ലസ്. ആകര്‍ഷകമായ വിലയും മികച്ച ഗുണനിലവാരമുള്ള പെര്‍ഫോമന്‍സും കൊണ്ട് വളരെ പെട്ടെന്നാണ് വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവര്‍ന്നത്. അതിനാല്‍ തന്നെ വണ്‍പ്ലസിന്റെ ഏതൊരു അപ്‌ഡേറ്റിനായും ആളുകള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ പതിപ്പിയാ വണ്‍പ്ലസ് ഓപ്പണ്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഒക്ടോബര്‍ 19 നാണ് വണ്‍പ്ലസ് ഓപ്പണ്‍ കമ്പനി അവതരിപ്പിക്കുക എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇപ്പോഴിതാ വണ്‍പ്ലസ് ഓപ്പണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആണ് പുറത്തായിക്കൊണ്ടിരിക്കുന്നത്. വില അടക്കമുള്ള കാര്യങ്ങളില്‍ പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

Image Credit: OnePlus/Facebook
ഒക്ടോബര്‍ 19 ന് ലോഞ്ച് ചെയ്താലും വിപണിയലെത്താന്‍ ഒക്ടോബര്‍ 27 വരെ കാത്തിരിക്കേണ്ടി വരും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വണ്‍പ്ലസ് ഓപ്പണിന് ഡ്യുവല്‍ ഡിസ്പ്ലേ സെറ്റപ്പ് ഉണ്ടായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. അകത്തെ അമോലെഡ് ഡിസ്പ്ലേയ്ക്ക് 7.8 ഇഞ്ച് വലിപ്പമുണ്ടായിരിക്കും. പാനലിന് 2കെ റെസല്യൂഷനും 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും.
6.31 ഇഞ്ചിലുള്ള പുറം അമോലഡ് ഡിസ്പ്ലേയാണ് വണ്‍പ്ലസ് ഓപ്പണ്‍ വാഗ്ദാനം ചെയ്യുന്നത്. വണ്‍പ്ലസ് ഫോള്‍ഡബിള്‍ ഫോണ്‍ ആണ് പുറത്തിറക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ആന്‍ഡ്രോയ്ഡ് 13, 14 വേര്‍ഷനായിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍ ഇത് ബ്രാന്‍ഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 16 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ആയിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക.
4800എംഎഎച്ച് ബാറ്ററിയോടൊപ്പം 67 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. പതിവ് പോലെ ഒരു ചാര്‍ജര്‍ റീട്ടെയില്‍ ബോക്‌സില്‍ വണ്‍പ്ലസ് ഉള്‍പ്പെടുത്തിയേക്കും. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, മികച്ച സൂം കഴിവുകള്‍ക്കായി 64 മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന വണ്‍പ്ലസ് ഓപ്പണിന് പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കും.
മുന്‍വശത്ത് 32 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 20 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും ഉണ്ടായിരിക്കും. ഇന്ത്യയില്‍ വണ്‍പ്ലസ് ഓപ്പണിന് പ്രതീക്ഷിക്കുന്ന തുക 1,39,999 രൂപയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, ഇത് ഔദ്യോഗിക വിലനിര്‍ണയം അല്ല. ഇത് സംബന്ധിച്ച് വ്യക്തത വരാന്‍ ഒക്ടോബര്‍ 19 വരേ കാത്തിരിക്കണം.












Click it and Unblock the Notifications