Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിന്റെ കിടിലന്‍ ഓഫർ: ദിവസം 59 രൂപയുണ്ടെങ്കില്‍ ഐഫോണ്‍ 16 സ്വന്തമാക്കാം; 49 രൂപയ്ക്ക് ഐഫോണ്‍ 15 ഉം

കൊച്ചി: ഒരു ഐഫോണ്‍ വാങ്ങിക്കുക എന്നുള്ളത് പലരുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ പലപ്പോഴും ഈ ആഗ്രഹത്തിന് തടസ്സം സൃഷ്ടിക്കുക സാമ്പത്തികമായിരിക്കും. ഈ ഘട്ടത്തിലാണ് ഇ എം ഐ (Equated Monthly Installment) സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായകരമാകുന്നത്. ഇപ്പോഴിതാ ഏറ്റവും കുറഞ്ഞ ഇ എം ഐ വ്യവസ്ഥയില്‍ ഐ ഫോണ്‍ സ്വന്തമാക്കാനുള്ള ഓഫറുമായി ലുലു ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുകയാണ്.

ദിവസം 49 രൂപ മാറ്റിവെക്കാന്‍ സാധിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്കും ഒരു ഐ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. അതായത് മാസം 1470 രൂപയോളം അടവ് വരും. 24 മാസമാണ് കാലാവധി. നോ കോസ്റ്റ് ഇ എം ഐ ആയതിനാല്‍ 35300 രൂപയോളമായിരിക്കും ആകെ അടക്കേണ്ടി വരിക. ഏറ്റവും അടുത്ത ലുലു കണക്ട് സന്ദർശിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.

lulu-i-phone

ഐ ഫോണ്‍ 15 അല്ല, ഏറ്റവും പുതിയ ഐ ഫോണ്‍ 16 ആണ് നിങ്ങള്‍ക്ക് വേണ്ടതെങ്കിലും അതിനും ലുലു സ്പെഷ്യല്‍ ഓഫർ ലഭ്യമാണ്. ദിവസം 59 രൂപ നീക്കി വെച്ചാല്‍ മാത്രം മതി. രണ്ട് വർഷത്തേക്ക് മാസം അടവ് വരുന്നത് 1770 രൂപ. ഇതും നോ കോസ്റ്റ് ഇ എം ഐ ആണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ലുലു കണക്ട് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 22 ആരംഭിച്ച ഓഫർ 28 വരെ തുടരും.ക്രിസ്മസും ന്യൂഇയറും പ്രമാണിച്ച് ലുലു ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റുകളിലും വലിയ ഓഫർ നടക്കുന്നുണ്ട്.

അതേസമയം, ലുലു ഗ്രൂപ്പിന്റെ ലുലു ഡെയിലിയും ലുലു കണക്ടും കൊല്ലം കൊട്ടിയത്ത് ഡ്രീംസ് മാളില്‍ അടുത്തിടെ ആരംഭിച്ചിരുന്നു. സഹകരണമേഖലയ്ക്ക് പിന്തുണയുമായി ദേശിംഗനാട് റാപ്പിഡ് ഡവലെപ്മെന്റ് ആന്റ് അസിസ്റ്റന്റ്സ് കോ-ഓപ്പറേറ്റീവ് സൊസേറ്റിയുടെ കീഴിലെ ഡ്രീംസ് മാളിൽ ലുലു ഡെയിലിയും ലുലു കണക്ടും പ്രവർത്തനം ആരംഭിച്ചത്.

36 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് കൊട്ടിയത്തെ ഹൈപ്പർ മാർക്കറ്റിനായി നടത്തിയിരിക്കുന്നത്. 2 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഡ്രീംസ് മാളിൽ രണ്ടു നിലകളിലായി 45000 sq ft വിസ്തൃതിയിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. 39000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ സൂപ്പർമാർക്കറ്റും , 6000 സ്ക്വയർ ഫീറ്റിൽ ലുലു കണക്ടും ആഗോള ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുക. 600 ലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മികച്ച വാഹന പാർക്കിങ്സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സഹകരണ മേഖലയിലെ ഈ ചുവടുവയയ്പ്പ് വാണിജ്യമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണെന്നായിരുന്നു ലുലു ഡെയിലിയും ലുലു കണക്ടും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി വ്യക്തമാക്കിയത്. സാധാരണ ജനങ്ങൾക്ക് കൂടി ഗുണം ലഭിക്കുന്ന ഇത്തരം സംരംഭങ്ങളുമായി ലുലു ഗ്രൂപ്പിന് കൈകോർക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഞങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയുമായി ലുലു ഡെയിലിയെ കാണണമെന്നും എം.എ യൂസഫലി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+