17 പ്രോ മാക്സിന് 47,000 രൂപ ലാഭം; ഐഫോണുകൾക്ക് ഞെട്ടിക്കുന്ന ഓഫറുകൾ! മിസ്സ് ചെയ്യരുത്
ലോകമെമ്പാടുമുള്ള ടെക് പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ആപ്പിൾ തങ്ങളുടെ 50-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സുവർണ്ണ നിമിഷം ആഘോഷമാക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഐഫോൺ 17 സീരീസിലെ ഏറ്റവും പ്രീമിയം മോഡലുകൾക്ക് വൻ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 17 പ്രോ മാക്സ് (iPhone 17 Pro Max), ഐഫോൺ 17 പ്രോ (iPhone 17 Pro), ഐഫോൺ 15 എന്നിവ ഇപ്പോൾ മുൻപെങ്ങുമില്ലാത്ത ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
ഐഫോൺ 17 പ്രോ മാക്സ് ഓഫറുകൾ
വിപണിയിൽ 1,49,900 രൂപ വിലയുള്ള ഐഫോൺ 17 പ്രോ മാക്സിന്റെ (256GB) ഫലപ്രദമായ വില (Effective Price) വിവിധ ഓഫറുകളിലൂടെ 1,02,900 രൂപയായി കുറയും. ഇതിൽ ബാങ്ക് ക്യാഷ്ബാക്ക്, ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടുന്നു. പ്രമുഖ റീട്ടെയിൽ പങ്കാളിയായ ഇമാജിൻ സ്റ്റോർ (Imagine Store) വഴിയാണ് ഈ സ്പെഷ്യൽ സെയിൽ നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അയ്യായിരം രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.

ഐഫോൺ 17 പ്രോ മോഡലിനും ഇളവ്
ഐഫോൺ 17 പ്രോ മോഡൽ ആഗ്രഹിക്കുന്നവർക്കും ഈ സെയിൽ മികച്ച അവസരമാണ്. 256GB വേരിയന്റിന്റെ ഫലപ്രദമായ വില ഏകദേശം 89,900 രൂപയിലേക്ക് താഴുമെന്നാണ് റിപ്പോർട്ടുകൾ. പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 36,000 രൂപ വരെ മൂല്യം ലഭിക്കാനുള്ള സാധ്യതയും ഈ സെയിലിന്റെ പ്രത്യേകതയാണ്.
ഐഫോൺ 15 ആകർഷകമായ വിലയിൽ
നിലവിൽ ഐഫോൺ 15 (128GB) മോഡലിന്റെ വിപണി വില 59,900 രൂപയാണ്. എന്നാൽ വാർഷിക സെയിലിന്റെ ഭാഗമായി ഇമാജിൻ സ്റ്റോർ (Imagine Store) പോലുള്ള പ്രീമിയം റീട്ടെയിലർമാർ 5,000 രൂപയുടെ ഇൻസ്റ്റന്റ് സ്റ്റോർ ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഇതിനുപുറമെ ഐസിഐസിഐ ബാങ്ക് (ICICI Bank), എസ്ബിഐ (SBI), ആക്സിസ് ബാങ്ക് (Axis Bank) തുടങ്ങിയ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപ വരെ അധിക ക്യാഷ്ബാക്കും ലഭിക്കും. ഇതോടെ ഫോണിന്റെ ഫലപ്രദമായ വില (Effective Price) 52,900 രൂപയായി കുറയുന്നു. ഇനി എക്സചേഞ്ച് കൂടി ചെയ്താൽ ഫോൺ വില 38,900 രൂപയായി കുറയും.
മറ്റു ഉൽപ്പന്നങ്ങൾക്കും ഡിസ്കൗണ്ട്
ഐഫോണുകൾക്ക് പുറമെ ഐപാഡ് (11th Gen), ആപ്പിൾ വാച്ച് സീരീസ് 11, മാക്ബുക്ക് എയർ തുടങ്ങിയവയ്ക്കും വാർഷിക സെയിലിന്റെ ഭാഗമായി വിലക്കുറവുണ്ട്. മാക്ബുക്ക് എയർ മോഡലുകൾക്ക് 7,000 രൂപ വരെയും മാക്ബുക്ക് പ്രോയ്ക്ക് 10,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭ്യമാണ്. കൂടാതെ, 24 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ (No-cost EMI) സൗകര്യവും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.












Click it and Unblock the Notifications