Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പടി കേമി.. ലുവോ ഫുലിയെന്ന 29 കാരി, 'ഡീപ്സീകിന്' പിന്നിലെ പെൺപുലി

ടെക് ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ചൈനയുടെ സ്വന്തം ചാറ്റോബോട്ടായ ഡീപ്സീക്. ചാറ്റ് ജിപിടി, ജെമിനി, എഐ ക്ലൗഡ് തുടങ്ങിയ ചാറ്റ് ബോട്ടുകളേയും ഇടിച്ചിട്ട് കൊണ്ടാണ് ഡീപ്സീക് കളംപിടിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ നിർമ്മിച്ച ഈ ചൈനീസ് ചാറ്റ് ബോട്ട് ഇതിനോടകം തന്നെ യുഎസ് നിർമ്മിത എഐ ചാറ്റ്ബോട്ടുകൾക്ക് വെല്ലുവിളിയായി കഴിഞ്ഞു. ഡീപ്സീക് തങ്ങൾക്കുള്ള അപായമണിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനടക്കം പറയേണ്ടി വന്നു.

ചൈനയിലെ ഹാങ്‌സൗ ആസ്ഥാനമായുള്ള എഐ റിസർച്ച് ലാബാണ് ഡീപ്സീക് എന്ന എഐ മോഡൽ വികസിപ്പിച്ചത്. എഐ ആന്റ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് പശ്ചാത്തലമുള്ള എഞ്ചിനീയറും സംരംഭകനുമായ ലിയാങ് വെൻഫെങ് ആണ് കമ്പനിക്ക് പിന്നിൽ. ഡീപ്സീക് എന്ന എഐക്ക് പിന്നിലെ തലകളാകട്ടെ യുവാക്കളും. ചൈനയിലെ പ്രമുഖ സർവ്വകലാശാലകളിൽ നിന്നും അടുത്തിടെ പഠിച്ച് പുറത്തിറങ്ങിയ ബിരുദദാരികളാണ് പുതിയ മോഡലിന് പിന്നിൽ. അതിലെ പെൺപുലികളിൽ ഒരാളാണ് 29 കാരിയായ ലുവോ ഫുലി. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗിൽ (NLP) ഒരു 'പുലി' തന്നെയാണ് ഈ 29 കാരി.

deepseek

ബീജിംഗ് നോർമൽ യൂണിവേഴ്‌സിറ്റിയിലാണ് ഫുലി ബിരുദം ചെയ്തത്, കമ്പ്യൂട്ടർ സയൻസായിരുന്നു വിഷയം. ആദ്യമൊക്കെ പഠനത്തിൽ ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും മികച്ച മാർക്കോടെ പഠനം പൂർത്തിയാക്കി. പിന്നീട് ഉപരിപഠനത്തിനായി പീക്കിംഗ് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിൽ ചേർന്നു. 2019 ലെ എസിഎൽ കോൺഫറൻസിൽ 8 പ്രബദ്ധങ്ങളാണ് അവർ പ്രസിദ്ധീകരിച്ചത്.
ഇതോടെ ടെക് ഭീമൻമാരായ അലിബാബയും ഷവോമിയും ഫുലുവുമായി സഹകരിക്കാൻ താത്പര്യം അറിയിച്ചു. അലിബാബയുടെ ഡാമോ അക്കാദമിയിൽ ബഹുഭാഷാ പ്രീ-ട്രെയിനിംഗ് മോഡൽ VECO യുടെ വികസനത്തിന് ലുവോ നേതൃത്വം നൽകി. കൂടാതെ ഓപ്പൺ സോഴ്‌സ് AliceMind പ്രോജക്റ്റിലും പ്രവർത്തിച്ചു. 2022 ലാണ് ഫുലി ഡീപ്സീകിന്റെ ഭാഗമാകുന്നത്. ഫുലിയുടെ നാച്വറൽ ലാംഗ്വേജ് പ്രോസസിങിലെ വൈദഗ്ധ്യമാണ് DeepSeek-V2 വികസനത്തിൽ നിർണായകമായത്.

ഡീപ്സീക് വി 3 മോഡൽ ചാറ്റ് ജിപിടി മറികടന്ന് യു എസ്, യു കെ, ചൈന എന്നിവിടങ്ങളിൽ ആപ്പിൾ സ്റ്റോറിൽ ടോപ്റേറ്റഡ് ആപായി മാറി കഴിഞ്ഞു. മനുഷ്യ ചിന്തകളെ അനുകരിക്കാനും നിർദേശങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് ന്യായവാദങ്ങൾ ഉയർത്താനുള്ള കഴിവാണ് എതിരാളികളിൽ നിന്നും ഡീപ്സീകിനെ വ്യത്യസ്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+