വീണ്ടും 'അമ്പിളി'മാമനെ തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം ഉടൻ
മനുഷ്യനെ ബഹിരാകാശം സ്വപ്നം കാണാൻ പഠിപ്പിച്ചത് നമ്മുടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ആണെന്ന് പറയേണ്ടി വരും. ആ ചന്ദ്രനിൽ കാലുകുത്തുക എന്ന സ്വപ്നം മനുഷ്യനിൽ വളർന്നുകൊണ്ടിരുന്നു. 1969ൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അപ്പോളോ 11 ചാന്ദ്ര പേടകം ആ നിയോഗവുമായി ചന്ദ്രനിലേക്ക് പറന്നു. പേടകത്തിലെ ബഹിരാകാശ യാത്രികനായ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനുമായി. പിന്നാലെ നാസയുടെ തന്നെ 5 ചാന്ദ്ര ദൗത്യങ്ങളിലായി 24 മനുഷ്യർ ചന്ദ്രനിലെത്തി. എന്നാൽ ഭീമമായ ചിലവ് മൂലം 1972ൽ അപ്പോളോ 17 ഓടെ നാസ താത്കാലികമായി ചാന്ദ്ര ദൗത്യങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരും രാജ്യത്തിനും ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാൻ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ 50 വർഷങ്ങൾക്കിപ്പുറം മനുഷ്യരെ ചന്ദ്രനിൽ വീണ്ടും എത്തിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രഖ്യാപിച്ച ആർട്ടെമിസ് ദൗത്യത്തിലെ രണ്ടാം വിക്ഷേപണം ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ നടന്നേക്കും എന്നാണ് വിവരം.ആർട്ടെമിസ് ദൗത്യത്തിലെ മനുഷ്യരെ വഹിച്ചുള്ള ആദ്യ വിക്ഷേപണമാണ് ആർട്ടെമിസ് 2. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്,കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ജെറെമി ഹാൻസെൻ എന്നിവരാണ് പത്ത് ദിവസത്തെ ദൗത്യത്തിൽ പങ്കെടുക്കുക.ഓറിയോൺ പേടകത്തിൽ ചന്ദ്രനെ വലം വെച്ച് മടങ്ങിവരികയാണ് ലക്ഷ്യം. ഓറിയോൺ പേടകത്തിൽ മനുഷ്യരെ വഹിച്ചുള്ള യാത്രയുടെ പരീക്ഷണമാണ് ഈ ദൗത്യം.
നാസയുടെ റിപ്പോർട്ട് അനുസരിച്ച് ദൗത്യ സംഘം ഇതിനകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ വെച്ച് നിരവധി തവണ ഡ്രസ് റിഹേഴ്‌സലുകൾ നടത്തിക്കഴിഞ്ഞു.ആർട്ടെമിസ് ഓറിയോൺ പേടകത്തിന്റെ പരീക്ഷണം കൂടിയായതിനാൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത നാസ മുന്നിൽകാണുന്നുണ്ട്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടെ പ്രതിസന്ധികൾ നേരിട്ടാൽ ദൗത്യമുപേക്ഷിച്ച് പേടകം തിരികെ ഇറക്കുകയാണ് ചെയ്യുക. ആർട്ടെമിസ് 1 വിക്ഷേപണം 2022ലായിരുന്നു. ഓറിയോൺ പേടകത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ആർട്ടെമിസ് 2 ഒരുക്കിയിരിക്കുന്നത്.
1972 ന് ശേഷം നടക്കുന്ന മനുഷ്യരെ വഹിച്ചുള്ള ആദ്യ ചാന്ദ്രദൗത്യമായിരിക്കും ആർട്ടെമിസ് 2. 5000 കോടി ഡോളറാണ് ചെലവ്. അതി സങ്കീർണമായ ഈ ദൗത്യത്തിന് എസ്എൽഎസ് റോക്കറ്റാണ് വിക്ഷേപണ വാഹനമായി ഉപയോഗിക്കുക. ദൗത്യം വിജയമായാൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്തും. നമുക്ക് കാത്തിരിക്കാം ആ ചരിത്ര മുഹൂർത്തതിനായി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications