സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പോവുകയാണോ? അല്‍പ്പമൊന്ന് കാത്തിരിക്കൂ, വരുന്നുണ്ട് കിടിലന്‍ പതിപ്പുകള്‍
സ്മാര്‍ട്ട് ഫോണുകള്‍ ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ് എന്ന് പറയേണ്ടതില്ലല്ലോ. എല്ലാ വിവരങ്ങളും സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ആമസോണിലും ഫ്ളിപ്പ്കാര്ട്ടിലുമെല്ലാം ബിഗ് ബില്യണ്‍ സെയിലുകള്‍ വരുന്നതിനാല്‍ ഈ ഒക്ടോബര്‍ മാസം സ്മാര്‍ട്ട്ഫോണ്‍ വിപണിയെ സംബന്ധിച്ച് പ്രധാനമാണ്. നിങ്ങളില്‍ പലരും സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലായിരിക്കും.
എന്നാല്‍ തിരക്കിട്ട് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ഒരുങ്ങുകയാണെങ്കില്‍ അല്‍പ്പമൊന്ന് കാത്തിരിക്കുന്നതായിരിക്കും നല്ലത്. കാരണം പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ പുത്തന്‍ മോഡല്‍ ഫോണുകള്‍ ഈ മാസം പുറത്തിറക്കുന്നുണ്ട്. ആകര്‍ഷകമായ ഫീച്ചേഴ്സും മെച്ചപ്പെട്ട ബജറ്റും വാഗ്ദാനം ചെയ്യുന്നവയാണിവ എന്നതിനാല്‍ കനത്ത മത്സരത്തിനാണ് വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ഗൂഗിള്‍, സാംസങ്, വണ്‍പ്ലസ് തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഒന്നിലധികം സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചുകള്‍ ഈ മാസം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഒക്ടോബര്‍ 4 ന് ആണ് അവതരിപ്പിക്കുമെന്നത് രഹസ്യമല്ല. ടെന്‍സര്‍ ജി3 ചിപ്പും പുതിയ ക്യാമറയും നല്കുന്ന പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നിവയാണ് ഇറങ്ങാനിരിക്കുന്നത് എന്നാണ് പ്രതീക്ഷ.
ഫേസ് എഡിറ്റിംഗ്, വീഡിയോ ബൂസ്റ്റ് സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെ പുതിയ എ ഐ സോഫ്റ്റ്വെയര് അടങ്ങിയ പതിപ്പാണ് ഗൂഗിള്‍ അവതരിപ്പിക്കാനിരിക്കുന്നത്. വണ്‍പ്ലസ് തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍ ആണ് പുറത്തിറക്കാനിരിക്കുന്നത്. ഇത് ആഗസ്റ്റില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഇതും ഈ മാസം ഉണ്ടായേക്കും. വണ്‍പ്ലസ് ഓപ്പണ്‍ എന്ന പേരിട്ടിരിക്കുന്ന ഈ പതിപ്പ് ഓപ്പോ ഫൈന്‍ഡ് എന്‍2 അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
വണ്‍പ്ലസ് ഓപ്പണ്‍, പെരിസ്കോപ്പ് സൂം ലെന്‍സ് ഉള്‍പ്പെടുത്തിയ കമ്പനിയുടെ ആദ്യ സ്മാര്‍ട്ട്ഫോണായിരിക്കുമെന്നും അഭ്യൂഹമുണ്ട്. വണ്‍പ്ലസില്‍ നിന്ന് മറ്റൊരു അപ്ഡേറ്റ് കൂടി ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വണ്‍പ്ലസ് 11 ആര് ചുവപ്പ് നിറത്തില്‍ അവതരിപ്പിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വണ്‍പ്ലസ് 7 ആയിരുന്നു ഐക്കണിക് ചുവപ്പ് നിറം അവതരിപ്പിച്ച കമ്പനിയുടെ അവസാന ഫോണ്‍.
18 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഫോണായിരിക്കും വണ്‍പ്ലസ് 11 ആറിന്റെ ചുവപ്പ് വേരിയന്റ്. സാംസങും ഈ മാസം പുതിയ ഫോണ്‍ ലോഞ്ച് ചെയ്യുന്നുണ്ട്. ഗാലക്സി എസ് 23 എഫ്ഇയുടെ ലോഞ്ചും ഒക്ടോബറില്‍ പ്രതീക്ഷിക്കുന്നു. രണ്ട് വേരിയന്റുകളിലായിരിക്കും സാംസങ് ഇത് പുറത്തിറക്കുക. എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ കോംപാക്റ്റ് 6.5 ഇഞ്ച് 120ഹെര്‍ട്സ് ഡിസ്പ്ലേയ്ക്കൊപ്പം വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള ഐപി68 റേറ്റിംഗും കമ്പനി അവകാശപ്പെടുന്നു.
വിവോ അതിന്റെ ഏറ്റവും പുതിയ വി29 സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ പ്രഖ്യാപനം ഒക്ടോബര്‍ 4-ന് നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വി29 സീരീസ് കേര്‍വ്ഡ് ഡിസ്പ്ലേയും രണ്ടിരട്ടി ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നതായിരിക്കും. മജസ്റ്റിക് റെഡ് ഉള്‍പ്പെടെയുള്ള കളര്‍ വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications