ഫോൺ മാറുമ്പോൾ ഇനി ടെൻഷൻ വേണ്ട, വാട്സ്ആപ്പിൽ ഉള്ളതെല്ലാം ഡ്രൈവിലേക്ക് സുരക്ഷിതമായി മാറ്റാം
ഫോൺ മാറുമ്പോൾ ഏറ്റവും കൂടുതൽ അനുഭിവിക്കുന്ന പ്രശ്നമാണ് ചാറ്റും ഫോട്ടോസുമൊക്കെ നഷ്ടമാകുന്നത്. വാട്സ്ആപ്പ് ചാറ്റ് ഇനി നേരെ ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റാനുള്ള അവസരം ഒരുങ്ങുകയാണ്. വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജി മെയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചാണ് വാട്സ്ആപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പുകൾ നടത്തുന്നത്.
ഗൂഗിൾ ഫോട്ടോ, ജി മെയിൽ എന്നിവ കൂടാതെ വാട്ട്സ്ആപ്പിലെ വിവരങ്ങളും ഇനി മുതൽ ഡ്രൈവിൽ ഇടം പിടിക്കും. ഇത് ഒഴിവാക്കാനുള്ള ഓപ്ഷനുമുണ്ട്. പുതിയ ഫോണിലേക്ക് മാറുമ്പോൾ ബിൽറ്റ് ഇൻ വാട്സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ടൂൾ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈ ഫൈ നെറ്റ് വർക്ക് കൊണ്ട് കണക്ടഡ് ആയിരിക്കണം.

വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യുമ്പോൾ ചിത്രങ്ങളും വീഡിയോകളും എന്ന ഓപ്ഷനും ഉണ്ടാവും, ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സിൽ ചാറ്റുകൾ - ബാക്ക് അപ്പ് എന്നതിലേക്ക് പോയി വാട്സ്ആപ്പ് ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് പ്രോസസ്സ് ആരംഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും കഴിയും.
ഗൂഗിൾ ഡ്രൈവ് ചാറ്റ് ബാക്കപ്പ് പ്രക്രിയയിലാണെങ്കിൽ നിങ്ങളുടെ ചാറ്റുകളും മീഡിയയും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക. വാട്സ്ആപ്പ് ഡൗൺ ലോഡ് ചെയ്തതിന് ശേഷം അവ ഒരു പുതിയ ഫോണിൽ പുഃനസ്ഥാപിക്കാം എന്ന നോട്ടിഫിക്കേഷൻ ലഭിക്കും.
കഴിഞ്ഞ ദിവസമാണ് ആൻഡ്രോയിഡ് ഫോണുകളിലെ നിയർ ബൈ ഷെയർ ന് സമാനമായ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കിയത്.
ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ ഷേയ്ക്ക് അഭ്യർത്ഥമ അയച്ചാൽ ഫയൽ കൈമാറാനുള്ള വിസിബിൾ ആകുന്നതാണ്. ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ.,
വാട്സ്ആപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും സമാനമായി രീതിയിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം വർഷങ്ങളായി ലഭ്യമാണ്. എന്നാൽ അത്യാധുനിക സുരക്ഷ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകൾ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണ്












Click it and Unblock the Notifications