വമ്പൻ ബാറ്ററിയും കിടിലൻ ഫീച്ചേഴ്സുമായി വൺപ്ലസ് നോർഡ് 6 എത്തുന്നു
സ്മാർട്ട്ഫോണുകളുടെ ബാറ്ററി കപ്പാസിറ്റി വർധിപ്പിച്ച് വിപണി പിടിക്കുക എന്ന തന്ത്രമാണ് ഇപ്പോ പല കമ്പനികളുടെയും തന്ത്രം. അതിലിപ്പോൾ അടുത്ത മത്സരവുമായി എത്തുന്നത് വൺപ്ലസ് ആണ് അവരുടെ ബഡ്ജറ്റ് ഫോണായ നോർഡ് 6 വിപണിയിലെത്തുന്നത് 9000 എംഎഎച്ച് ബാറ്ററിയുമായാണ്. മറ്റ് ഗംഭീര ഫീച്ചറുകളും വൺപ്ലസ് നോർഡ് 6ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് മാർക്കറ്റിൽ ടർബോ 6 സീരീസെന്ന പേരിൽ പുറത്തിറങ്ങിയ ഫോൺ ആണ് ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6 ആയി ഇറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽ പുറത്തിറങ്ങിയ ടർബോ 6 സീരീസിൽ രണ്ട് ഫോണുകളുണ്ട്. വൺപ്ലസ് ടർബോ 6, വൺപ്ലസ് ടർബോ 6വി. മിഡ് റേഞ്ച് സെഗ്മൻ്റിലാണ് ഇരു ഫോണുകളും പുറത്തിറങ്ങിയത്. ഈ രണ്ട് ഫോണുകളിലുമുള്ളത് 9000 എംഎഎച്ച് ബാറ്ററിയാണ്. ഈ മോഡലുകളാവും ഇന്ത്യയിൽ വൺപ്ലസ് നോർഡ് എന്ന പേരിൽ ഇറങ്ങുക എന്നാണ് സൂചനകൾ. നോർഡ് 6, നോർഡ് സിഇ 6 എന്ന പേരിലാവും ഈ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക. നോർഡ് 5 കഴിഞ്ഞ വർഷം ജൂലായ് മാസത്തിലാണ് പുറത്തിറങ്ങിയത്. എന്നാൽ, 6 അതിന് മുൻപ് വേനൽകാലത്ത് തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ചൈനീസ് മാർക്കറ്റിൽ വൺപ്ലസ് ടർബോയുടെ വില ആരംഭിക്കുന്നത് 27,000 രൂപ മുതലാണ്. ടർബോ 6വിയുടെ വില 21,000 രൂപയിലും ആരംഭിക്കും. ഈ ഫോണുകൾ നോർഡ് സീരീസ് പെടുത്തി ഇന്ത്യയിൽ അവതരിപ്പിക്കുമ്പോഴും ഏകദേശവില ഇത് തന്നെയാവും. 9000 എംഎഎച്ചിൻ്റെ ബാറ്ററിക്കൊപ്പം 90 വാട്ടിൻ്റെ വയേർഡ് സൂപ്പർ ചാർജിങും ഫോണിലുണ്ടാവും. 50 മെഗാപിക്സലിൻ്റെ സോണിയുടെ പ്രധാന ക്യാമറയ്ക്കൊപ്പം 12 മെഗാപിക്സലിൻ്റെ ക്യാമറ പിന്നിലും 16 മെഗാപിക്സലിൻ്റെ ക്യാമറ മുന്നിലും ഉണ്ടാവും. 16ജിബി റാമും, 512 ജിബി സ്റ്റോറേജ് ഓപ്ഷനും ഫോണിലുണ്ടാവും. ഓക്സിജൻ ഓഎസ് 16നാണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് ഫോണെത്തുക.
ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ അതേ ഗ്ലേസിയർ കൂളിംഗ് സിസ്റ്റം, സ്വയം വികസിപ്പിച്ച എക്‌സ്‌ക്ലൂസീവ് ഇ-സ്‌പോർട്‌സ് വൈ-ഫൈ ചിപ്പ് G1, സ്വയം വികസിപ്പിച്ച എക്‌സ്‌ക്ലൂസീവ് ലിങ്‌സി ടച്ച് ചിപ്പ്, ഒരു ഫ്ലാഗ്‌ഷിപ്പ്-ലെവൽ ഗൈറോസ്‌കോപ്പ് എന്നിവയും വൺപ്ലസ് ടർബോ 6-ൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് മികച്ച ഗെയിമിങ് പെർഫോമൻസ് ഉൾപ്പെടെ വാഗ്ദാനം ചെയ്യും.












Click it and Unblock the Notifications