വണ്‍പ്ലസ് ഓപ്പണോ, സാംസങ് ഇസഡ് ഫോള്‍ഡ് ഫൈവോ? ഏത് വാങ്ങും, ആരാണ് കേമന്‍?
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ സാംസങിന് കഴിഞ്ഞ കുറച്ചു കാലമായി വലിയ വെല്ലുവിളിയാണ് വണ്‍പ്ലസ് സീരീസുകള്‍ ഉയര്‍ത്താറുള്ളത്. മെച്ചപ്പെട്ട സ്റ്റൈലും പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഓപ്പണ്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണായ ഇസഡ് ഫോള്‍ഡ് 5നോട് വണ്‍പ്ലസ് ഓപ്പണ്‍ മത്സരിക്കുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ ആണ് സാംസങ് ഇസഡ് ഫോള്‍ഡ് 5 അവതരിപ്പിച്ചത്. ഫോള്‍ഡബിള്‍ സെഗ്മെന്റിലെ മുന്‍നിര സ്മാര്‍ട്ട്ഫോണാകാന്‍ സാംസങ് ഇസഡ് ഫോള്‍ഡ് 5 ന് അധികകാലം വേണ്ടി വന്നില്ല. എന്നാല്‍ വണ്‍പ്ലസ് ഓപ്പണ്‍ ഈ ശ്രേണിയിലെ സാംസങിന്റെ അധീശത്വത്തെ വെല്ലുവിളിക്കുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. വണ്‍പ്ലസ് ഓപ്പണിന്റേയും സാസങ് ഇസഡ് ഫോള്‍ഡ് 5ന്റെയും സവിശേഷതകള്‍ നോക്കാം.

1-120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 7.82 ഇഞ്ച് ഫ്ലെക്സി-ഫ്ലൂയിഡ് അമോലെഡ് പാനലുമായാണ് വണ്‍പ്ലസ് ഓപ്പണ്‍ വരുന്നത്. 10-120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റുള്ള 6.31 ഇഞ്ച് സൂപ്പര്‍ ഫ്ലൂയിഡ് അമോലെഡ് കവര്‍ സ്ക്രീനും ഈ സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാണ്. വണ്‍പ്ലസ് ഓപ്പണിന് ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറാണ് നല്‍കുന്നത്. സ്റ്റോറേജിന്റെ കാര്യമെടുത്താല്‍ വണ്‍പ്ലസ് ഓപ്പണ്‍ 16 ജിബി റാമിനൊപ്പം 512 ജിബി റോമും നല്കുന്നു.
വണ്‍പ്ലസില്‍ നിന്നുള്ള 67 വാട്സിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജിംഗ് ഉപയോഗിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 4805 എംഎഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമറയിലേക്ക് വന്നാല്‍ ഇതില്‍ 107 ഫ്രെയിം റേറ്റിലുള്ള സോണി എല്‍വൈടി-ടി 808 ലെന്‍സുള്ള 48 എംപി മെയിന്‍ ക്യാമറയാണുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എച്ചഡിആര്‍ ഇഐഎസ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പ്രൈമറി സെന്സരാണ് ഇതില്‍ വരുന്നത്.
ഫോള്‍ഡബിള്‍ 48 എംപി അള്‍ട്രാ വൈഡ് സെന്‍സറും 64 എംപി ടെലിഫോട്ടോ ലെന്‍സും വാഗ്ദാനം ചെയ്യുന്നു. വണ്‍പ്ലസിന്റെ ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണില്‍ നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ മുന്‍ഗണനകളും ഉണ്ട്.
സാംസങ് ഫോള്‍ഡ് 5 ലേക്ക് വന്നാല്‍ 7.6-ഇഞ്ച് ക്യുഎക്സ്ജിഎ പ്ലസ് ഡൈനാമിക് അമോല്‍ഡ് ഇന്‍ഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയും 120ഹെര്‍ട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഡൈനാമിക് അമോല്‍ഡ് 2X ഡിസ്പ്ലേയും, 402ppi, 120 ഹെര്‍ട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.2 ഇഞ്ച് HD+ കവര്‍ സ്ക്രീനും ഉണ്ട്. ക്യാമറയിലേക്ക് വന്നാല്‍ 85 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 10 എംപി സെല്‍ഫി ക്യാമറയും 4 എംപി അണ്ടര്‍ ഡിസ്പ്ലേ ക്യാമറയും ഉണ്ട്.
പിന്‍ഭാഗത്ത് 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും 50 എംപി വൈഡ് ആംഗിള്‍ ക്യാമറയും 10എംപി ടെലിഫോട്ടോ ക്യാമറയും ഉണ്ട്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറില്‍ 12 ജിബി മെമ്മറിയോടൊപ്പം 256 ജിബി, 512 ജിബി, 1 ടിബി റോം എന്നിവയുടെ മൂന്ന് സ്റ്റോറേജ് മോഡലുകളില്‍ ലഭ്യമാണ്. 25 വാട്സ് അഡാപ്റ്റര്‍ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളില്‍ 50% വരെ വയര്‍ഡ് ചാര്‍ജിംഗിന് സഹായിക്കുന്ന 4400എംഎഎച്ച് ഡ്യുവല്‍ ബാറ്ററിയാണ് ഈ മോഡലിലുള്ളത്.
വണ്പ്ലസോ സാസംങോ? ഏത് വാങ്ങും?
വിപണിയില്‍ ഇതിനോടകം തന്നെ ഇരു കമ്പനികളും തമ്മിലുള്ള മത്സരം തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഏത് ഫോണ്‍ വാങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് ഉപഭോക്താക്കളില്‍ പലരും. വണ്‍പ്ലസ് ഓപ്പണിന്റെ ഇന്ത്യയിലെ വില വരുന്നത് 1,39,999 രൂപ ആണ്. അതേസമയം സാംസങ് ഇസഡ് ഫോള്‍ഡ് 5 256 ജിബി സ്റ്റോറേജ് വേരിയന്റിന് 154999 ആണ് വില. രണ്ട് സ്മാര്‍ട്ട്ഫോണുകളും അവരുടേതായ പ്രശ്നങ്ങളും നേട്ടങ്ങളുമായാണ് വരുന്നത്.
വണ്‍പ്ലസ് ഓപ്പണില്‍ വലിയ 4805 എംഎച്ച് ബാറ്ററിയും 67 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ട്. എന്നാല്‍ ഇസഡ് ഫോള്‍ഡ് 5 ലേക്ക് വരുമ്പോള്‍ 4400 എംഎഎച്ച് ബാറ്ററിയും 25 വാട്സ് ചാര്ജിംഗുമേ ഉള്ളൂ. വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കുന്നില്ല. അതേസമയം ഐപിഎക്സ് റേറ്റിംഗില്‍ ഇസഡ് ഫോള്‍ഡ് 5 ആണ് മുന്നില്‍. ഫോള്‍ഡ് 5 ഐപിഎക്സ്8 റേറ്റിംഗുള്ളപ്പോള്‍ വണ്‍പ്ലസ് ഓപ്പണിന് ഐപിഎക്സ്4 വാട്ടര്‍ റെസിസ്റ്റന്‍സ് മാത്രമേ ഉള്ളൂ.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications