പകുതി വിലയ്ക്ക് ഐഫോണും ലാപ്ടോപ്പും! 'ഷോക്കിംഗ്' ഓഫറുകൾ; സ്റ്റോക്കുകൾ തീരും മുൻപേ വാങ്ങാം
പുതിയ സ്മാർട്ട്ഫോണോ ലാപ്ടോപ്പോ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇതാ മികച്ച അവസരമൊരുക്കി റിലയൻസ് ഡിജിറ്റൽ. 'ഡിജിറ്റൽ ഡിസ്കൗണ്ട് ഡേയ്സ്' (Digital Discount Days) എന്ന പേരിൽ ആകർഷകമായ ഓഫറുകളുമായി പുതിയ സെയിൽ ആരംഭിച്ചു. ഏപ്രിൽ 3-ന് തുടങ്ങിയ ഈ ഓഫർ മേള ഏപ്രിൽ 19 വരെ നീണ്ടുനിൽക്കും. രാജ്യത്തുടനീളമുള്ള 695-ലധികം റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും മൈ ജിയോ സ്റ്റോറുകളിലും കൂടാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ഈ ഓഫറുകൾ ലഭ്യമാണ്.
രണ്ടാം ഉൽപ്പന്നത്തിന് 50% ഇളവ്
ഈ സെയിലിന്റെ ഏറ്റവും വലിയ ആകർഷണം 'ക്രേസി അൺബിലീവബിൾ ഡീൽസ്' എന്ന തീമിൽ അവതരിപ്പിച്ചിരിക്കുന്ന ഓഫറുകളാണ്. 10,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവർ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇലക്ട്രോണിക് ഉൽപ്പന്നത്തിന് ഫ്ലാറ്റ് 50 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. ഉദാഹരണത്തിന്, ഉപഭോക്താക്കൾക്ക് ഈ ഓഫറിലൂടെ ബിപിഎൽ സൗണ്ട്ബാർ വെറും 750 രൂപയ്ക്കോ പോർട്രോണിക്സ് കരോക്കെ ഡിവൈസ് 1000 രൂപയ്ക്കോ സ്വന്തമാക്കാൻ സാധിക്കും.
സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വൻ വിലക്കുറവ്
വിവിധ വിഭാഗങ്ങളിലായി ഫോണുകൾക്കും ലാപ്‌ടോപ്പിനും മികച്ച വിലക്കിഴിവാണ് റിലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്മാർട്ട്ഫോണുകൾ: പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ 10,999 രൂപ മുതലുള്ള പ്രാരംഭ വിലയിൽ ലഭ്യമാണ്.
ലാപ്ടോപ്പുകൾ: എഎംഡി റൈസൺ (AMD Ryzen) ലാപ്ടോപ്പുകൾ 46,490 രൂപ മുതലുള്ള വിലയിൽ വാങ്ങാം.
ഓഡിയോ ഗഡ്‌ജെറ്റുകൾ: ട്രൂ വയർലെസ് ഇയർബഡുകൾ (TWS) വെറും 699 രൂപ മുതലും പവർബാങ്കുകൾ 399 രൂപ മുതലും ലഭിക്കും.

ഹോം അപ്ലയൻസുകൾക്കും ഓഫർ മഴ
വേനൽക്കാലം കടുത്തതോടെ എയർ കണ്ടീഷണറുകൾക്കും റെഫ്രിജറേറ്ററുകൾക്കും പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. എസി യൂണിറ്റുകൾ 20,809 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. റെഫ്രിജറേറ്ററുകൾ 14,890 രൂപ മുതലും വാഷിംഗ് മെഷീനുകൾ 7,490 രൂപ മുതലും സെയിലിൽ ലഭിക്കും. ഓൺലൈൻ പർച്ചേസുകൾക്ക് റെഫ്രിജറേറ്ററുകൾക്ക് 1,700 രൂപ വരെ അധിക ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.
ബാങ്ക് ഓഫറുകളും ഫിനാൻസിംഗും
നേരിട്ടുള്ള ഡിസ്കൗണ്ടുകൾക്ക് പുറമെ പ്രമുഖ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് വൻ സാമ്പത്തിക ലാഭം നേടാം. ഐസിഐസിഐ, എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ (7.5%) ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. മറ്റ് ഉൽപ്പന്നങ്ങൾക്ക് 26,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ സ്റ്റോറുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് പേപ്പർ ഫിനാൻസ് സൗകര്യത്തിലൂടെ 30,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാനുള്ള അവസരവുമുണ്ട്.
വിൽപനാനന്തര സേവനങ്ങളിലും ഇൻസ്റ്റാളേഷൻ നടപടികളിലും പ്രത്യേക ശ്രദ്ധ ഉറപ്പുനൽകുന്നതായും റിലയൻസ് ഡിജിറ്റൽ അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ എത്തിക്കുക എന്നതാണ് ഈ സെയിലിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications