Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 999 രൂപയ്ക്ക് 4 ജി ഫോണ്‍; കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുകള്‍, അറിയാം ജിയോ ഭാരതിന്റെ പ്രത്യേകതകള്‍

മുംബൈ: 2 ജിയില്‍ നിന്ന് 4 ജിയിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഭാരത് ഫോണ്‍ അവതരിപ്പിച്ച് ജിയോ. 25 കോടി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഭാരത് ഫോണ്‍ പുറത്തിറക്കുന്നത്. വെറും 999 രൂപയായിരിക്കും ജിയോ ഭാരത് ഫോണിന്റെ വില. ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്ന രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ജിയോ ഭാരത്. മറ്റ് നെറ്റവര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ഓഫറിനെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനാണ് അവതരിപ്പിക്കുന്നത്. കൂടാതെ 7 മടങ്ങ് ഡാറ്റയും ലഭിക്കും.

jio

മറ്റ് ഓപ്പറേറ്റര്‍മാര്‍ 179 രൂപയ്ക്ക് ഒരു മാസത്തെ അണ്‍ലിമിറ്റഡ് കോളും 2 ജി ബി ഡാറ്റയും നല്‍കുമ്പോള്‍ ജിയോ ഭാരത് 123 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 14 ജി ബി ഡാറ്റയും നല്‍കും. രാജ്യത്ത് 25 കോടിയോളം വരുന്ന ഉപയോക്താക്കള്‍ ഇന്നും 2 ജി കണക്ഷനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലേക്ക് 5 ജിയിലേക്ക് കാലെടുത്ത് വയ്ക്കുന്ന സമയത്താണിത്. ഇപ്പോള്‍ രാജ്യത്തുള്ള 2 ജി ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് ജിയോ ഇപ്പോള്‍ ഭാരത് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫോണ്‍ ജിയോ അവതരിപ്പിച്ചതോടെ സാധാരണക്കാര്‍ക്ക് 2 ജിയില്‍ നിന്ന് 4 ജിയിലേക്കുള്ള മാറ്റം ചെറിയ ചെലവില്‍ സാധ്യമാകുന്നു. ഇത് രാജ്യത്തെ ഡിജിറ്റല്‍ ശാക്തീകരണം പെട്ടെന്ന് സാധ്യമാക്കുന്നു. കോംപാക്റ്റ് ഡിസൈനും 1.77 ഇഞ്ച് സ്‌ക്രീനുമാണ് ജിയോ ഭാരത് ഫോണിനുള്ളത്. 1000 എം എ എച്ച് ബാറ്ററി ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ സിം മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ ജിയോ പേയും ഉണ്ട്.

വെളിച്ചമുള്ള ടോര്‍ച്ചുകള്‍, റേഡിയോ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. കൂടാതെ 0.3 എംപി ക്യാമറ, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, 128 ജി ബി വരെയുള്ള ഒരു എസ് ഡി കാര്‍ഡ് സൗകര്യം എന്നിവ ജിയോ ഭാരത് ഫോണിന്റെ മറ്റ് സവിശേഷതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+