പാസ് വേർഡ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിക്കുക, ശബ്ദം കൊണ്ട് നിങ്ങളുടെ പാസ് വേർഡ് മോഷ്ടിക്കപ്പെടും
ഏറ്റവും കൂടുതൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാണ് സൈബർ കുറ്റകൃത്യം. നമ്മുടെ പാസ് വേർഡും സ്വകാര്യ വിവരങ്ങളുമൊക്കെ ചോർത്തിയെടുക്കയാണ് ഇത്തരത്തിലുള്ള ആളുകൾ ചെയ്യാറുള്ളത്. മറ്റുള്ളവർക്ക് കാണുന്ന വിധത്തിൽ പാസ് വേർഡ് എഴുതിവെയ്ക്കരുതെന്നും ഉച്ചത്തിൽ പറയരുതെന്നുമൊക്ക പറയാറുണ്ട്.
എന്നാൽ നിങ്ങൾ പേപ്പറുകളിൽ എഴുതിവെക്കാതിരുന്നാലും ഉറക്കെ പറയാതിരുന്നാലും രക്ഷയില്ല. കാരണം ഇനി പറയാൻ പോകുന്ന സംഭവം തന്നെയാണ്.ടൈപ്പ് ചെയ്യുന്ന ശബ്ദത്തിൽ നിന്ന് നിങ്ങളുെടെ പാസ് വേർഡ് ചോർത്താൻ പറ്റുമെന്നാണ് പുതിയ കണ്ടെത്തൽ. അതെ അക്കൗസ്റ്റിക് സൈഡ് ചാനൽ അറ്റാക്ക് എന്നാണ് ഈ ചോർത്തലിന്റെ പേര്. ഹാക്കിംഗിലെ ഒരു പുതിയ ഉപകരണമാണ് ഇതെന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

ടൈപ്പ് ചെയ്യുന്ന സമയത്ത് കീബോർഡിൽ നിന്ന് ഉണ്ടാകുന്ന ശബ്ദങ്ങൾ വിശകലനം ചെയ്യുന്നതിലൂടെയാണ് നൂതനമായ എഐ ടൂളുകൾ ഉള്ള ഹാക്കർമാർ ടൈപ്പ് ചെയ്യുന്ന അക്കങ്ങളും അക്ഷരങ്ങളും വിശകലനം ചെയ്ത് പാസ് വേർഡ് ആക്സസ് ചെയ്യാൻ കഴിയുമെന്നാണ് ജോഷ്വാ ഹാരിസൺ, എഹ്സാൻ ടാെറേനി, മറിയം മെഹർനെഷാദ് എന്നീ സൈബർ സുരക്ഷാ ഗവേഷകർ കണ്ടെത്തിയത്.
മാക്ക് ബുക്ക് പ്രോ ഉപയോഗിച്ചായിരുന്നു ഇവർ പരീക്ഷണം നടത്തിയത്. കീബോർഡിൽ നിന്നുള്ള ശബ്ദം പിടിച്ചെടുക്കാനായി തുണിയിൽ പൊതിഞ്ഞ് ഐ ഫോൺ 13 മിനി ഇവർ 17 സെന്റി മീറ്ററോളം അകലെ വെച്ചിരുന്നു.
ഇത് കൂടാതെ ലാപ്ടോപ്പിലെ റെക്കോർഡിംഗ് ഫംഗ്ഷനും ഓൺ ആക്കി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഐയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് കംപ്യൂട്ടർ പ്രോഗ്രാമിനെ പരിശീലിപ്പിച്ചത്.ഫലം അമ്പരിപ്പിക്കുന്നതായിരുന്നു ഏതൊക്കെ കീ കളാണ് അടിച്ചതെന്ന് എഐ കംപ്യൂട്ടർ കണ്ടെത്തി.
സൈബർ ലോകത്തിന് വലിയ ഭീഷണി ആണ് ഈ കണ്ടെത്തലെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം പാസ് വേർഡുകൾ അക്കൈസ്റ്റിക് ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കാൻ ചില വഴികളും ഗവേഷകർ പറയുന്നു. ഒന്നാമത്തെ വഴി എഐയ്ക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത വളരെ കോംപ്ലക്സ് ആയ പാസ് വേർഡ് ഉപയോഗിക്കുക എന്നതാണ്. വലിയ അക്ഷരവും ഒപ്പം ചെറിയ അക്ഷരവും ഉപയോഗിക്കാം. വീഡിയോ കോളിൽ മൈക്കിന് താഴെ ബാക്ക്ഗ്രൗണ്ടിൽ ചല ശബ്ദങ്ങൾ ഉണ്ടാക്കി എഐയെ ആശയക്കുഴപ്പത്തിലാക്കാം.












Click it and Unblock the Notifications