Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങിന് എതിരാളിയായി വണ്‍പ്ലസിന്റെ ഓപ്പണ്‍, സെഡ് ഫോള്‍ഡ് സൈഡാവും, എല്ലാം കൊണ്ടും സൂപ്പര്‍

സാംസങ്ങിന് എതിരാളിയോ? ചിന്തിക്കാന്‍ കൂടി സാധിക്കുന്നില്ല അല്ലേ. പ്രത്യേകിച്ച് ആപ്പിള്‍ ഐഫോണ്‍ അല്ല ആ എതിരാളിയെന്ന് കേള്‍ക്കുമ്പോള്‍. ഇനി ഗൂഗിളിന്റെ പിക്‌സലാണ് ആ എതിരാളിയെന്ന് ധരിക്കേണ്ട. വരാനുള്ളത് വണ്‍ പ്ലസിന്റെ കിംഗ് സൈസ് ഫോണാണ്. വണ്‍ പ്ലസിന്റെ ആദ്യത്തെ ഫോള്‍ഡിംഗ് ഫോണാണ്. സാംസങ്ങിന്റെ ഫോള്‍ഡബിനേക്കാള്‍ പതിന്മടങ്ങ് മികവിലാണ് വണ്‍ പ്ലസിന്റെ ഓപ്പണ്‍ പുതിയ ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നത്.

ഔദ്യോഗികമായ ലോഞ്ച് ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫീച്ചറുകള്‍ ചോര്‍ന്നിട്ടുണ്ട്. അതാണ് ഇപ്പോള്‍ ടെക് ലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുന്നത്. സാംസങ്ങിന്റെ സെഡ് ഫോള്‍ഡ് ഫൈവിനേക്കാളും കൂടുതല്‍ കാലം നിലനില്‍ക്കുക വണ്‍പ്ലസ് ഓപ്പണായിരിക്കും. ടെക് ടിപ്സ്റ്റര്‍ മാക്‌സ് ജംബോര്‍ എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുഫോണുകളും പരിശോധിച്ചപ്പോള്‍ വണ്‍ പ്ലസ് ഓപ്പണ്‍ കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതായി കണ്ടെത്തിയെന്ന് ജംബോര്‍ പറഞ്ഞു.

oneplus-folding-phone

നാല് ലക്ഷം മടക്കുകള്‍ അധികമായി വണ്‍ പ്ലസ് ഓപ്പണില്‍ സാധ്യമായി എന്നാണ് ജംബോര്‍ അവകാശപ്പെടുന്നത്. ഇത് ഇന്റേണല്‍ ടെസ്റ്റിലെ ഫലങ്ങളാണ്. സാംസങ്ങിന്റെ സെഡ് ഫോള്‍ഡ് 5 അഞ്ച് ലക്ഷം മടക്കുകളോളം കൈകാര്യം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. ഇതിന്റെ ഇരട്ടിയാണ് വണ്‍പ്ലസില്‍ ലഭിക്കുന്നത്. ഒരുപാട് ടെസ്റ്റുകള്‍ നടത്തി വിപണിയില്‍ സാംസങ്ങിനെ മറിച്ചിടാന്‍ തന്നെയാണ് വണ്‍പ്ലസ് വരുന്നത്.

നാല് ലക്ഷം ഫോള്‍ഡുകള്‍ എന്നാല്‍ ഒരു ദിവസം നൂറ് ഫോള്‍ഡുകള്‍ എന്ന നിരക്കില്‍ പത്ത് വര്‍ഷം വരെ ഉപയോഗിക്കാം. അതേസമയം എന്നായിരിക്കും വണ്‍പ്ലസിന്റെ ഓപ്പണിന്റെ ലോഞ്ച് എന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഒരല്‍പ്പം വിലയേറിയതാണ് ഈ ഫോള്‍ഡബിള്‍ ഫോണ്‍. ഇന്ത്യയില്‍ 1.2 ലക്ഷം രൂപയാണ് വില. പക്ഷേ സെഡ് ഫോള്‍ഡ് അഞ്ചിനേക്കാളും വില കുറവാണ്. 1,54999 ലക്ഷമാണ് സെഡ് ഫോള്‍ഡിന് ഇന്ത്യയില്‍ വില.

ഫോള്‍ഡബിള്‍ ഫോണില്‍ ടെന്‍കോയ്ക്കാണ് ഏറ്റവും വില കുറവുള്ളത്. 88888 രൂപ വരും ഇതിന്റെ വില. എന്നാല്‍ ഗൂഗിള്‍ പിക്‌സലിന്റെ ഫോള്‍ഡിന് വില കുറവാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് ലോഞ്ച് ചെയ്തിട്ടില്ല. 8പ്ലസ് ജെന്‍ 2 സോക്ബി ക്വാള്‍കോം പ്രൊസസര്‍ ഇതിന് വന്നേക്കും. 2കെ 120 ആമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുണ്ടാവുകയെന്നാണ് സൂചന. വളരെ വീതിയേറിയതായിരിക്കും ഡിസ്‌പ്ലേ എന്നാണ് സൂചന.

4800 എംഎഎച്ച് ബാറ്ററി വണ്‍പ്ലസ് ഓപ്പണില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. 100 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിംഗ് സംവിധാനം ഇതിനുണ്ടാവും. ഫ്‌ളാഗ്ഷിപ്പ് ഫോണായത് കൊണ്ട് വയര്‍ലെസ് ചാര്‍ജിംഗും ഉണ്ടാവും. ഹസില്‍ബ്ലാഡിന്റെ മൂന്ന് ക്യാമറ സെന്‍സറുകള്‍ ഇതിലുണ്ടാവും. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ ഓപ്പണിലുണ്ടാവും. അള്‍ട്രാ വൈഡ് ക്യാമറ, പെരിസ്‌കോപ്പ് ലെന്‍സ് എന്നിവ സെല്‍ഫികള്‍ക്കുമായി ഉണ്ടാവും. അതിനൊപ്പം 32 എംപി സെല്‍ഫി സ്‌നാപ്പറും ഈ ഫ്‌ളാഗ്ഷിപ്പിലുണ്ട്. മെയിന്‍ ഡിസ്‌പ്ലേയില്‍ അധികമായി ഒരു സെല്‍ഫി ക്യാമറയും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+