ഓഫറുകള്‍ വാരിവിതറി സാംസങ്ങ്, ഗ്യാലക്‌സി സീരീസിന് ഡിസ്‌കൗണ്ട്; ഓഫര്‍ ആപ്പിളിനേക്കാള്‍ കിടിലന്‍
ആപ്പിളിന്റെ ഡിസ്‌കൗണ്ട് ഓഫര്‍ പിന്തുടര്‍ന്ന് സാംസങ്ങ്. ആമസോണ്‍-ഫ്‌ളിപ്പ്കാര്‍ട്ട് സെയിലില്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് സാംസങ്ങ് ഫോണുകള്‍ക്ക് നല്‍കുന്നത്. ഗ്യാലക്‌സി സീരീസുകള്‍ക്ക് ഇതുവരെ നല്‍കാത്ത അത്ര വില കുറവാണ് ഉള്ളത്. ഇന്‍സ്റ്റന്റ് ക്യാഷ് ബ്യാക്കായി 3500 രൂപയും, ബാങ്ക് ക്യാഷ് ബാക്കായി രണ്ടായിരം രൂപയും ലഭിക്കും. ഇനി തുക മൊത്തമായി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ തവണകളായി അടയ്ക്കാന്‍ ഇഎംഐ സേവനങ്ങളുമുണ്ട്.
14 മാസം വരെ നീളുന്നതാണിത്. സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസ് വാങ്ങണമെന്ന് ദീര്‍ഘകാലമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം. സാംസങ്ങിന്റെ വെബ്‌സൈറ്റില്‍ തന്നെ ഈ ഓഫറുകള്‍ ലഭ്യമാണ്. സാംസങ്ങ് ഗ്യാലക്‌സി എ14 5ജിയാണ് ഓഫറില്‍ മികച്ചൊരു ഫോണ്‍. നാല് ജിബി റാമും, 64 ജിബി വേരിയന്റുമാണിത്. ഇതിന്റെ വില 18499 രൂപയാണ്. എന്നാല്‍ ഓഫര്‍ വരുന്നതോടെ ഇത് 14499 രൂപയ്ക്ക് നല്‍കും.

എട്ട് മാസത്തെ പലിശ രഹിത ഇഎംഐയും ഇതിന് ലഭിക്കും. സാംസങ്ങ് ഫിനാന്‍സ് പ്ലസ് ഈ സേവനവും നല്‍കുന്നുണ്ട്. ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കും. ഗ്യാലക്‌സി എ23 5ജിയും ഓഫര്‍ പ്രൈസില്‍ ലഭ്യമാണ്. ആറ് ജിബി റാമും, 128 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. 28990 രൂപയാണ് ഓഫറുകളൊന്നും ഇല്ലാതെ ഈ ഫോണ്‍ ലഭിക്കും. എന്നാല്‍ ഓഫര്‍ വരുമ്പോള്‍ 18999 രൂപയ്ക്ക് ഇവ ലഭിക്കും. ഇതിനും ഇഎംഐ സേവനം ലഭ്യമാണ്.
അതേസമയം ഓഫര്‍ ഇതുകൊണ്ട് അവസാനിച്ചിട്ടില്ല. ഗ്യാലക്‌സി സീരീസിലെ ബേസ് മോഡലുകള്‍ക്കും സാംസങ്ങ് ഓഫര്‍ നല്‍കുന്നുണ്ട്. ഗ്യാലക്‌സി എ34 ആണ് ഇതില്‍ വരുന്നത്. എട്ട് ജിബി റാമും, 128 ജിബി സ്റ്റോറേജും ഇതിനുണ്ട്. ഇതിന് ഓഫറില്ലാതെ 35499 രൂപയാണ് വില. ഓഫര്‍ വരുന്നതോടെ 25999 രൂപയ്ക്ക് ഇവ ലഭ്യമാകും. ഗ്യാലക്‌സിയുടെ പ്രീമിയം മോഡലായ എ54 5ജിയും ഓഫറില്‍ വരുന്നതാണ്. ഓഫറില്ലാതെ 41999 രൂപയാണ് ഇതിന്റെ വില. 33499 രുപയ്ക്ക് ഇവ ഓഫര്‍ വരുന്നതോടെ ലഭിക്കും.
അതേസമയം സാംസങ്ങ് ഇവയ്‌ക്കെല്ലാം എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്. ഗ്യാലക്‌സി എ54, എ34 എന്നിവയ്ക്ക് ഫ്‌ളാഗ്ഷിപ്പിനെ പോലെ തന്നെ ഈട് നില്‍ക്കാനുള്ള മികവുണ്ട്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. അതേസമയം ഗ്യാലക്‌സി സീരീസിലെ ഈ ഫോണുകള്‍ക്ക് രണ്ട് ദിവസത്തെ ബാറ്ററി ലൈഫാണ് സാംസങ്ങ് ഉറപ്പ് നല്‍കുന്നത്.
ഒരു ചാര്‍ജില്‍ ഇത്രയും ദിവസം ബാറ്ററി ലൈഫ് ലഭിക്കുന്ന ഫോണുകള്‍ കുറവാണ്. സാംസങ്ങ് വാലറ്റ്, സ്റ്റീരിയോ സ്പീക്കര്‍, ഡോള്‍ബി എഞ്ചിനീയറിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഇതിലുണ്ട്. നാലോളം ആന്‍ഡ്രോയിഡ് അപ്‌ഗ്രേഡുകളും ഇതിന് ലഭിക്കും. അഞ്ച് വര്‍ഷത്തോളം സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 50 എംപിയുടെ മികച്ച ക്യാമറയും പ്രൈമറിയായി ഇ തിലുണ്ട്. അതിന് മുമ്പേ 48 എംപി വേറെയുമുണ്ട്.












Click it and Unblock the Notifications